ആയിരം മൈലുകള്‍ താണ്ടി ശത്രുക്കളെ ആക്രമിക്കും; പുത്തന്‍ ഹൈപ്പര്‍സോണിക് ആയുധവുമായി ചൈന

China's One-Of-A-Kind Weapon Can Shoot Planes Flying Near US
പ്രതീകാത്മക ചിത്രം
Edited By:
Updated on
1 min read

ബെയ്ജിങ്: ആയിരം മൈലുകള്‍ താണ്ടി ശത്രുക്കളുടെ കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ കഴിയുന്ന ഹൈപ്പര്‍സോണിക് ഗ്ലൈഡ് വെഹിക്കിളുകള്‍ ചൈനീസ് സൈന്യം വികസിപ്പിച്ചെടുത്തതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട്. ഇറാനുമായി ആറ് മാസമായി തുടരുന്ന യുദ്ധത്തെത്തുടര്‍ന്ന് നിര്‍ണായകമായ വ്യോമ പ്രതിരോധ മിസൈലുകളുടെയും ദീര്‍ഘദൂര സ്ട്രൈക്ക് ആയുധങ്ങളുടെയും വിതരണത്തില്‍ യുഎസ് ബുദ്ധിമുട്ടുന്ന സമയത്താണ് ചൈന തങ്ങളുടെ ആയുധ ശേഖരത്തിലേക്ക് കരുത്തുറ്റ ആയുധങ്ങള്‍ ചേര്‍ക്കുന്നത്.

വ്യോമ ഇന്ധനം നിറയ്ക്കുന്ന ടാങ്കറുകള്‍, എയര്‍ബോണ്‍ മുന്നറിയിപ്പ്, നിയന്ത്രണ ജെറ്റുകള്‍, യുഎസ് വ്യോമസേനയുടെ ഇ-4ബി നൈറ്റ്വാച്ച് ഉള്‍പ്പെടെയുള്ള ഫ്‌ലൈയിങ് കമാന്‍ഡ് പോസ്റ്റുകള്‍ തുടങ്ങിയ വിമാനങ്ങള്‍ക്ക് ചൈനയുടെ പുതിയ ആയുധം വന്‍വെല്ലുവിളി ഉയര്‍ത്തുമെന്നാണ് റിപ്പോര്‍ട്ട്.

China's One-Of-A-Kind Weapon Can Shoot Planes Flying Near US
ടിവിയുടെ റിമോട്ട് കംപ്ലെയിന്റ് ആയോ? പുതിയത് വാങ്ങണ്ട, ഫോണില്‍ കണക്ട് ചെയ്ത് ഉപയോഗിക്കാം

ലോകത്തിലെ ഏറ്റവും വലിയ മിസൈല്‍ ശേഖരമുള്ള ചൈന, തങ്ങളുടെ ആയുധശേഷി വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ആയുധ സംവിധാനം ഒരുക്കുന്നത്. നിലവില്‍ 3,150-ലധികം ബാലിസ്റ്റിക് മിസൈലുകള്‍ ചൈനയ്ക്കുണ്ട് എന്നാണ് കരുതുന്നത്.

ചൈനയുടെ DF-17 മിസൈലില്‍ ഘടിപ്പിക്കുന്ന HGVയ്ക്ക് ഏകദേശം 2,414 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാകും. ഇത് ചൈനയില്‍ നിന്ന് അമേരിക്കയുടെ പസഫിക് മേഖലയിലെ പ്രധാന സൈനിക താവളമായ ഗുവാമിലേക്കുള്ള ദൂരത്തേക്കാള്‍ അല്പം കുറവാണ്. അതേസമയം, കൂടുതല്‍ ആധുനികമായ DF27 മിസൈലിന് ഏകദേശം 8,000 കിലോമീറ്റര്‍ വരെ പരമാവധി ആക്രമണപരിധിയുണ്ടെന്നാണ് കണക്കാക്കുന്നത്. ഇതുവഴി ഹവായി വരെയുള്ള ലക്ഷ്യങ്ങള്‍ പോലും ആക്രമണപരിധിയില്‍ വരുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

China's One-Of-A-Kind Weapon Can Shoot Planes Flying Near US
ഐഎസ്ആര്‍ഒ പരാജയങ്ങളും ഗൂഢാലോചന സിദ്ധാന്തങ്ങളും: യാഥാര്‍ത്ഥ്യമെന്ത്?
China's One-Of-A-Kind Weapon Can Shoot Planes Flying Near US
ഫോണ്‍ സ്‌റ്റോറേജ് ഫുള്‍ ആണോ? പണം മുടക്കണ്ട, ഗൂഗിള്‍ സ്‌റ്റോറേജ് ലാഭിക്കാം, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
Summary

China's One-Of-A-Kind Weapon Can Shoot Planes Flying Near US

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com