വേണ്ടത് 212 ജിബി വരെ ഫ്രീ സ്റ്റോറേജ്, അള്‍ട്ടിമേറ്റ് എഡിഷന് 7499 രൂപ; ഗെയിമിങ് പ്രേമികള്‍ക്ക് ആവേശമായി GTA 6

ഗെയിമിംഗ് പ്രേമികളുടെ 13 വര്‍ഷം നീണ്ട കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ് റോക്ക്സ്റ്റാര്‍ ഗെയിംസിന്റെ 'ഗ്രാന്‍ഡ് തെഫ്റ്റ് ഓട്ടോ 6' (ജിടിഎ 6) ഇന്ത്യയില്‍ പുറത്തിറങ്ങിയത്.
GTA 6 Released in India
GTA 6 Released in IndiaRockstar Games
Edited By:
Updated on: 
2 min read

ഗെയിമിംഗ് പ്രേമികളുടെ 13 വര്‍ഷം നീണ്ട കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ് റോക്ക്സ്റ്റാര്‍ ഗെയിംസിന്റെ 'ഗ്രാന്‍ഡ് തെഫ്റ്റ് ഓട്ടോ 6' (ജിടിഎ 6) ഇന്ത്യയില്‍ പുറത്തിറങ്ങിയത്. നിലവില്‍ പ്ലേസ്‌റ്റേഷന്‍ 5, Xbox Series X/S എന്നി കണ്‍സോളുകളില്‍ ഗെയിം ലഭ്യമാണ്. Xbox Cloud Gaming വഴി Xbox വണിലും കളിക്കാന്‍ സാധിക്കും. പിസി( pc) പതിപ്പ് എന്ന് പുറത്തിറങ്ങുമെന്ന് റോക്ക്‌സ്റ്റാര്‍ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

ഇന്ത്യയില്‍ പ്ലേസ്‌റ്റേഷന്‍ സ്‌റ്റോര്‍ വഴിയും എക്‌സ്‌ബോക്‌സ് സ്‌റ്റോര്‍ വഴിയും രണ്ടു പതിപ്പുകളിലാണ് ഗെയിം വാങ്ങാന്‍ സാധിക്കുക. സ്റ്റാന്‍ഡേര്‍ഡ് എഡിഷന് 5999 രൂപയാണ് വില. അള്‍ട്ടിമേറ്റ് എഡിഷന് 7499 രൂപ നല്‍കണം. ഗെയിം ഡൗണ്‍ലോഡ് ചെയ്യുന്നതിനായി കണ്‍സോളുകളില്‍ ഏകദേശം 212 ജിബി വരെ ഫ്രീ സ്റ്റോറേജ് ആവശ്യമാണ്. 2013ലാണ് ജിടിഎ പരമ്പരയിലെ മുന്‍പതിപ്പായ ജിടിഎ 5 പുറത്തിറങ്ങിയത്.

എന്താണ് ഗ്രാന്‍ഡ് തെഫ്റ്റ് ഓട്ടോ (ജിടിഎ)?

ലോകത്ത് ഏറ്റവും ജനപ്രീതിയുള്ള വീഡിയോ ഗെയിം പരമ്പരകളിലൊന്നാണ് ഗ്രാന്‍ഡ് തെഫ്റ്റ് ഓട്ടോ. സ്‌കോട്ട്‌ലന്‍ഡിലെ ഡിഎംഎ ഡിസൈന്‍ (പിന്നീട് 'റോക്ക്സ്റ്റാര്‍ നോര്‍ത്ത്' ആയി മാറി) വികസിപ്പിച്ച ആദ്യ ജിടിഎ ഗെയിം 1997 നവംബര്‍ 28-നാണ് പുറത്തിറങ്ങിയത്. നിലവില്‍ അമേരിക്കന്‍ കമ്പനിയായ റോക്ക്സ്റ്റാര്‍ ഗെയിംസ് ആണ് ഈ പരമ്പരയുടെ പ്രസാധകര്‍. കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തിലുള്ള ഓപ്പണ്‍ വേള്‍ഡ് ആക്ഷന്‍-അഡ്വഞ്ചര്‍ ഗെയിമാണിത്. ഗെയിമില്‍ കളിക്കാര്‍ക്ക് ഒരു സാങ്കല്പിക നഗരത്തിലെ കഥാപാത്രമായി ജീവിക്കാനും കാറുകള്‍ മോഷ്ടിക്കാനും ഓടിക്കാനും ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കാനും പൊലീസിനെ നേരിടാനുമെല്ലാം സാധിക്കും. ഓപ്പണ്‍ വേള്‍ഡ് ഗെയിം ആയതിനാല്‍ നിര്‍ദേശിക്കപ്പെട്ട ദൗത്യങ്ങള്‍ക്കപ്പുറം നഗരത്തിലൂടെ സ്വതന്ത്രമായി സഞ്ചരിക്കാനും സ്വന്തം താത്പര്യത്തിനനുസരിച്ച് ഗെയിം അനുഭവിക്കാനും കളിക്കാര്‍ക്ക് അവസരമുണ്ട്.

ലോസ് ആഞ്ജലിസിനെ മാതൃകയാക്കി സൃഷ്ടിച്ച സാങ്കല്‍പ്പിക നഗരമായ ലോസ് സാന്റോസായിരുന്നു ജിടിഎ 5-ന്റെ പശ്ചാത്തലം. എന്നാല്‍ പുതിയ പതിപ്പ് ജിടിഎ പരമ്പരയുടെ ആരാധകര്‍ക്ക് പരിചിതമായ വൈസ് സിറ്റിയിലേക്ക് അവരെ തിരിച്ചെത്തിക്കുകയാണ്. മയാമിയെ മാതൃകയാക്കിയുള്ള സാങ്കല്പിക അമേരിക്കന്‍ നഗരമാണിത്. ലൂസിയ കാമിനോസ്, ജേസണ്‍ ഡുവല്‍ എന്നിവരാണ് ജിടിഎ 6-ലെ പുതിയ പ്രധാന കഥാപാത്രങ്ങള്‍. ഫ്‌ളോറിഡയെ മാതൃകയാക്കി സൃഷ്ടിച്ച ലിയോനിഡ എന്ന സാങ്കല്പിക സംസ്ഥാനത്തിലൂടെയാണ് ഇരുവരുടെയും ജീവിതം മുന്നോട്ടുപോകുന്നത്. എന്നാല്‍ ഇവര്‍ ക്രിമിനല്‍ ലോകത്തിന്റെ ഭാഗമാകുന്നതോടെ കഥ പുതിയ വഴിത്തിരിവിലെത്തുന്നു. ആ ക്രിമിനല്‍ ലോകത്ത് അതിജീവിക്കാന്‍ അവര്‍ക്ക് പരസ്പരം ആശ്രയിക്കേണ്ടിവരുന്നു. ഇങ്ങനെയാണ് ഗെയിമിനെക്കുറിച്ചുള്ള കമ്പനിയുടെ ഔദ്യോഗിക ആമുഖം.

ദശലക്ഷക്കണക്കിന് ആരാധകര്‍ക്ക് വെറുമൊരു വീഡിയോ ഗെയിം ലോഞ്ച് എന്നതിലുപരി വലിയൊരു ആഘോഷമായി മാറിയിരിക്കുകയാണ് ജിടിഎ 6-ന്റെ വരവ്. ന്യൂസിലന്‍ഡിലായിരുന്നു ഗെയിം ആദ്യമായി ലഭ്യമായി തുടങ്ങിയത്. ഗെയിമിന്റെ നിര്‍മ്മാണത്തില്‍ ഇന്ത്യയ്ക്കും അഭിമാനകരമായ പങ്കാളിത്തമുണ്ട്. റോക്ക്സ്റ്റാര്‍ ഗെയിംസിന്റെ ബെംഗളൂരു വൈറ്റ്ഫീല്‍ഡ് സ്റ്റുഡിയോയിലെ 1,600-ലധികം (ഏകദേശം 1,615) ഡെവലപ്പര്‍മാരാണ് ജിടിഎ 6-ന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത്. ഗെയിമിലെ ഓപ്പണ്‍ വേള്‍ഡ് പരിസരങ്ങള്‍, വൈസ് ബീച്ച് ഉള്‍പ്പെടെയുള്ള പ്രധാന ലൊക്കേഷനുകള്‍, മറ്റ് ഗ്രാഫിക്‌സ് ഘടകങ്ങള്‍ എന്നിവയുടെ നിര്‍മ്മാണത്തില്‍ ബംഗളൂരു ടീം നിര്‍ണ്ണായക പങ്കുവഹിച്ചു. ഗെയിമിംഗ് ലോകത്തിന്റെ വലിയ പ്രതീക്ഷകളോട് പൂര്‍ണ്ണമായും നീതി പുലര്‍ത്തുന്നതാണ് ജിടിഎ 6 എന്ന് അന്താരാഷ്ട്ര നിരൂപകര്‍ വിലയിരുത്തുന്നു. 'അഭൂതപൂര്‍വ്വം', 'അവിശ്വസനീയം', 'ഒഴിവാക്കാനാവാത്തത്' എന്നിങ്ങനെയാണ് പ്രമുഖ ഗെയിമിംഗ് പ്രസിദ്ധീകരണമായ ഐജിഎന്‍ ഗെയിമിനെ വിശേഷിപ്പിച്ചത്.

GTA 6 Released in India
13 വർഷത്തെ കാത്തിരിപ്പിന് വിരാമം; 'ജിടിഎ 6' ഇന്ത്യയിൽ പുറത്തിറങ്ങി
GTA 6 Released in India
യുപിഐയില്‍ അബദ്ധത്തില്‍ ആളുമാറി പണം അയച്ചോ?, തിരികെ കിട്ടാന്‍ നിരവധി വഴികള്‍; വിശദാംശങ്ങള്‍
Summary

GTA 6 playstation requirements

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER