ഐഫോണ്‍ ഡ്യൂവോയ്ക്ക് ഡിസ്‌പ്ലേയില്‍ തകരാര്‍? കാരണം കണ്ടെത്തി വിദഗ്ധര്‍

ഫോണ്‍ മടക്കുമ്പോള്‍ ഇന്നര്‍ സ്‌ക്രീന്‍ ഉള്‍ഭാഗത്തേക്ക് വളയുന്നതാണ് ഇതിന് കാരണം
iphone duo
iPhone Duo Display Failing? iFixit Teardown Explains Hinge Issues
Updated on: 
2 min read

വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് ആപ്പിളിന്റെ ആദ്യ ഫോള്‍ഡബിള്‍ സ്മാര്‍ട്ട്ഫോണായ 'ഐഫോണ്‍ ഡ്യൂവോ' വിപണിയിലെത്തിയത്. എന്നാല്‍ ഫോണ്‍ വില്‍പ്പന തുടങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ചില ഉപയോക്താക്കള്‍ ഇതിന്റെ ഇന്നര്‍ ഡിസ്‌പ്ലേ തകരാറിലാകുന്നതായി പരാതിയുമായി രംഗത്തെത്തി. ഈ പ്രശ്നത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണമെന്താണെന്ന് പ്രമുഖ റിപ്പയര്‍ വിദഗ്ധരായ ഐഫിക്‌സിറ്റിന്റെ (iFixit) പുതിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഐഫോണ്‍ ഡ്യൂവോ മടക്കുമ്പോഴോ നിവര്‍ത്തുമ്പോഴോ ചില ഉപയോക്താക്കള്‍ വിചിത്ര ശബ്ദങ്ങള്‍ കേള്‍ക്കുന്നതായും, പിന്നാലെ സ്‌ക്രീനില്‍ പൊട്ടലുകളോ വരകളോ രൂപപ്പെടുന്നതായും റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിഷയത്തെക്കുറിച്ച് പഠിക്കാന്‍ ഐഫിക്‌സിറ്റ് ടീം ഫോണിന്റെ ഹിഞ്ചിന്റെ ത്രീഡി മോഡല്‍ നിര്‍മിക്കുകയും, ഉപയോക്താക്കള്‍ പരാതിപ്പെട്ട തകരാറുകളുമായി താരതമ്യം ചെയ്യുകയും ചെയ്തു.

ഫോണ്‍ മടക്കുമ്പോള്‍ സെന്‍ട്രല്‍ സപ്പോര്‍ട്ട് ബാര്‍ ആവശ്യത്തിന് പിന്‍വാങ്ങാതെ വരുമ്പോള്‍, ഡിസ്‌പ്ലേയുടെ വളഞ്ഞ ഭാഗം അതില്‍ അമര്‍ന്ന് സമ്മര്‍ദം ഉണ്ടാകാമെന്ന് പഠനത്തില്‍ കണ്ടെത്തി. ഫോണ്‍ മടക്കുമ്പോള്‍ ഇന്നര്‍ സ്‌ക്രീന്‍ ഉള്‍ഭാഗത്തേക്ക് വളയുന്നതാണ് ഇതിന് കാരണം. ഹിഞ്ചിനെ നിയന്ത്രിക്കുന്ന വളഞ്ഞ റെയിലുകള്‍ മടക്കുന്ന വേളയില്‍ മറ്റ് ഭാഗങ്ങളുമായി ഉരസുകയോ കൃത്യമായി ചലിക്കാതിരിക്കുകയോ ചെയ്യുന്നത് സ്‌ക്രീനിനെ ബാധിക്കാം. ഡിസ്‌പ്ലേയുടെ രണ്ട് ഭാഗങ്ങളെയും ബന്ധിപ്പിക്കുന്ന ഫ്‌ലെക്‌സ് കേബിളിന് സമീപമുള്ള ഭാഗങ്ങളിലാണ് തകരാറുകള്‍ കൂടുതലായി കാണപ്പെടുന്നത്. ഇത് മൊത്തത്തിലുള്ള പിക്‌സല്‍ തകരാറുകള്‍ക്ക് കാരണമാകാമെന്നും പഠനത്തില്‍ കണ്ടെത്തി.

ചുരുക്കം ചില ഉപയോക്താക്കള്‍ക്ക് മാത്രം നേരിടേണ്ടി വന്നിട്ടുള്ള അപൂര്‍വ്വ സംഭവങ്ങളാണിതെന്നും, ഭൂരിഭാഗം പേരെയും ഇത് ബാധിക്കാന്‍ സാധ്യതയില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇത്തരം ഡിസ്‌പ്ലേ പ്രശ്‌നങ്ങള്‍ നേരിടുന്ന ഉപയോക്താക്കള്‍ക്കായി ആപ്പിള്‍ സൗജന്യമായി ഫോണ്‍ മാറ്റിനല്‍കുന്നുണ്ടെന്നാണ് വിവരം. എന്നാല്‍ വാറന്റി കഴിഞ്ഞുള്ള ഇന്നര്‍ ഡിസ്‌പ്ലേ റിപ്പയറിങ്ങിന് ഏകദേശം ഒന്നര ലക്ഷം രൂപയോളം ചെലവ് വന്നേക്കാം.

ഫോള്‍ഡബിള്‍ ഫോണുകളില്‍ വെച്ച് താരതമ്യേന എളുപ്പത്തില്‍ റിപ്പയര്‍ ചെയ്യാന്‍ കഴിയുന്ന ഒന്നാണ് ഐഫോണ്‍ ഡ്യൂവോ എന്നും ഐഫിക്‌സിറ്റ് വിലയിരുത്തുന്നു. ഡസ്റ്റ് ടെസ്റ്റില്‍ സാംസങ് ഗാലക്‌സി ഇസഡ് ഫോള്‍ഡ് 8, ഗൂഗിള്‍ പിക്‌സല്‍ 11 പ്രോ ഫോള്‍ഡ് എന്നിവയേക്കാള്‍ കുറഞ്ഞ അളവിലാണ് ഐഫോണ്‍ ഡ്യൂവോയിലേക്ക് പൊടി പ്രവേശിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിന് ഐപി68 ഡസ്റ്റ് ആന്‍ഡ് വാട്ടര്‍ റെസിസ്റ്റന്‍സ് റേറ്റിങ്ങുമുണ്ട്. മൊത്തത്തില്‍ 10ല്‍ 5 ആണ് ഇതിന്റെ റിപ്പയറബിലിറ്റി സ്‌കോര്‍.

ഇന്ത്യയില്‍ 256 ജിബി ബേസ് മോഡലിന് 2,99,900 രൂപ മുതലാണ് ഐഫോണ്‍ ഡ്യൂവോയുടെ വില ആരംഭിക്കുന്നത്. ഉയര്‍ന്ന വേരിയന്റുകള്‍ക്ക് 4,49,900 രൂപ വരെ വിലവരും. നിലവില്‍ വിപണിയില്‍ ഫോണിന് വന്‍ ആവശ്യക്കാരുള്ളതിനാല്‍ വിതരണത്തില്‍ കുറവുള്ളതായും ചിലയിടങ്ങളില്‍ കരിഞ്ചന്തയില്‍ ഉയര്‍ന്ന വിലയ്ക്കാണ് ഇവ വിറ്റഴിക്കപ്പെടുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

iphone duo
സ്മാര്‍ട്ട്‌ഫോണ്‍ അമിതമായി ചൂടാകുന്നുണ്ടോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
iphone duo
ഐഫോണ്‍ വാങ്ങാന്‍ ഒരു വര്‍ഷത്തെ ശമ്പളം പോരാ; എന്നിട്ടും ഇന്ത്യയില്‍ വില കുറയ്ക്കാത്തത് എന്തുകൊണ്ട്?
iphone duo
65,000 രൂപ വരെ വര്‍ധന, പുതിയ ലോഞ്ചിന് പിന്നാലെ പഴയ ഐഫോണുകളുടെ വില കുത്തനെ കൂട്ടി; പട്ടിക ഇങ്ങനെ
Summary

iPhone Duo Display Issues: iFixit Teardown Reveals Potential Causes

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com