'മറഞ്ഞിരിക്കുന്ന കെണി'; ഫോണ്‍ ഹാക്ക് ചെയ്യപ്പെടും, വ്യാജ അശ്ലീല ആപ്പുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്

MHA warns people against financial fraud through fake pornography apps
പ്രതീകാത്മക ചിത്രം
Edited By:
Updated on
1 min read

ന്യൂഡല്‍ഹി: വ്യാജ അശ്ലീല ഉള്ളടക്കങ്ങളുള്ള ആന്‍ഡ്രോയ്ഡ് ആപ്പുകള്‍ വഴി സാമ്പത്തികത്തട്ടിപ്പുകള്‍ കൂടുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സാമൂഹികമാധ്യമങ്ങളിലൂടെ പരസ്യങ്ങളും ലിങ്കുകളും ഉപയോഗിച്ചാണ് ആപ്പുകള്‍ പ്രചരിപ്പിക്കുന്നതെന്ന് നാഷണല്‍ സൈബര്‍ക്രൈം ത്രെട്ട് അനലിറ്റിക്‌സ് യൂണിറ്റ് (എന്‍സിടിഎയു) അറിയിച്ചു.

നൈറ്റ്‌പ്ലേ, റീലൂപ്, കിസ്, വിമോ, റിവോ, നെക്‌സോ, വിക്‌സ തുടങ്ങിയ പേരുകളിലുള്ള ആപ്പുകളും സമാന സ്വഭാവത്തിലുള്ള മറ്റ് ആപ്പുകള്‍ തട്ടിപ്പിനായി ഉപയോഗിക്കുന്നുണ്ടെന്ന് ആഭ്യന്തരമന്ത്രാലയം മുന്നറിയിപ്പില്‍ പറഞ്ഞു.

MHA warns people against financial fraud through fake pornography apps
ടിം കുക്ക് സ്ഥാനമൊഴിഞ്ഞു; ആപ്പിളിന്റെ പുതിയ സിഇഒ ജോണ്‍ ടെര്‍നസ്

ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവയില്‍ പ്രത്യക്ഷപ്പെടുന്ന അശ്ലീല ഉള്ളടക്കമുള്ള പരസ്യങ്ങളിലൂടെയും ലിങ്കുകളിലൂടെയുമാണ് ഉപയോക്താക്കളെ ആദ്യം ആകര്‍ഷിക്കുന്നത്. തുടര്‍ന്ന് ഇവരെ അശ്ലീലവെബ്സൈറ്റുകളിലേക്ക് തിരിച്ചുവിടും. അവിടെനിന്ന് ഗൂഗിള്‍ പ്ലേ സ്റ്റോറിന് പുറത്തുള്ള ആന്‍ഡ്രോയ്ഡ് പാക്കേജ് കിറ്റ് (എപികെ) ഫയല്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ പ്രേരിപ്പിക്കുകയാണ് രീതി.

ആദ്യത്തെ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തശേഷം ആപ്പിന്റെ അപ്ഡേറ്റെന്നപേരില്‍ രണ്ടാമതൊരു പാക്കേജുകൂടി ഡൗണ്‍ലോഡ് ചെയ്യിക്കാനും സാധ്യതയുണ്ട്. ആദ്യ ആപ്പിന് ലഭിച്ച അനുമതികള്‍ ദുരുപയോഗം ചെയ്താണിത്. തുടര്‍ന്ന് സുപ്രധാന അനുമതികള്‍ നല്‍കാന്‍ ഉപയോക്താക്കളോട് ആവശ്യപ്പെടും. ഇത്തരം അനുമതികള്‍ നല്‍കിയാല്‍ ആപ്പിന് ഫോണിന്റെ നിയന്ത്രണം പൂര്‍ണമായി ഏറ്റെടുക്കാന്‍ കഴിയുമെന്നും എന്‍സിടിഎയു മുന്നറിയിപ്പുനല്‍കി.

ചില ആപ്പുകള്‍ വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്‌വര്‍ക്ക് (വിപിഎന്‍) ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യാനും സാധ്യതയുണ്ട്. ഇതുവഴി ഉപയോക്താവിന്റെ ഇന്റര്‍നെറ്റ് ട്രാഫിക്, തട്ടിപ്പുകാര്‍ നിയന്ത്രിക്കുന്ന സെര്‍വറുകളിലൂടെ തിരിച്ചുവിടാന്‍ കഴിയുമെന്നും അധികൃതര്‍ പറഞ്ഞു.

MHA warns people against financial fraud through fake pornography apps
ടിവിയുടെ റിമോട്ട് കംപ്ലെയിന്റ് ആയോ? പുതിയത് വാങ്ങണ്ട, ഫോണില്‍ കണക്ട് ചെയ്ത് ഉപയോഗിക്കാം
MHA warns people against financial fraud through fake pornography apps
ഫോണ്‍ സ്‌റ്റോറേജ് ഫുള്‍ ആണോ? പണം മുടക്കണ്ട, ഗൂഗിള്‍ സ്‌റ്റോറേജ് ലാഭിക്കാം, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
Summary

MHA warns people against financial fraud through fake pornography apps

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Narendra Modi
Sreehari
sheikh hasina
Cyber fraud case
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com