ബഹിരാകാശത്തിന്റെ ഇരുട്ടില്‍ ഭൂമിയും ചന്ദ്രനും; ടൈം-ലാപ്സ് വിഡിയോയുമായി അനില്‍ മേനോന്‍

Moonlight Sonata" from Space: Anil Menon captures Earth, Moon and Orion
ബഹിരാകാശത്ത് നിന്ന് പകര്‍ത്തിയ ചിത്രങ്ങള്‍
Edited By:
Updated on
1 min read

ബഹിരാകാശത്തു നിന്ന് ടൈം-ലാപ്സ് വിഡിയോ പങ്കിട്ട് മലയാളി ബഹിരാകാശ യാത്രികന്‍ അനില്‍ മേനോന്‍. വിഡിയോയില്‍ ഭൂമിയെയും ചന്ദ്രനെയും ഒരൊറ്റ ഫ്രെയിമില്‍ കാണാം. ബഹിരാകാശത്തിന്റെ ഇരുട്ടില്‍ ഭൂമിയും ചന്ദ്രനും ഒരുമിച്ച് ദൃശ്യമാകുന്ന വിഡിയോ വിസ്മയപ്പെടുത്തുന്നു.

സ്പേസ് എക്സിന്റെ ഡ്രാഗണ്‍ പേടകത്തിന്റെ ജനാലയിലൂടെ പകര്‍ത്തിയതാണ് ഈ ദൃശ്യം. വിഡിയോയില്‍ ഓറിയോണിന്റെ ഉദയം കാണാം. 15 എംഎം ലെന്‍സും അപ്പേര്‍ച്ചര്‍ പ്രയോറിറ്റിയും ഓട്ടോ ഐഎസ്ഒയും ഉപയോഗിച്ചാണ് ദൃശ്യം പകര്‍ത്തിയതെന്നും അനില്‍ എക്‌സില്‍ കുറിച്ചു.

ജൂലായിലാണ് റഷ്യന്‍ പേടകത്തില്‍ അനില്‍ മേനോന്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുന്നത്. ആദ്യമായി ബഹരിരാകാശത്ത് നടക്കുന്ന(സ്പേസ് വാക്ക്) മലയാളിയെന്ന അപൂര്‍വ നേട്ടം അനില്‍ സ്വന്തമാക്കിയിരുന്നു. നാസയുടെ ബഹിരാകാശ യാത്രിക ജെസീക്ക മേയറുമൊത്ത് 6 മണിക്കൂര്‍ 27 മിനിറ്റ് നീണ്ട ബഹിരാകാശ നടത്തമാണ് അനില്‍ വിജയകരമായി പൂര്‍ത്തിയാക്കിയത്.

Moonlight Sonata" from Space: Anil Menon captures Earth, Moon and Orion
യൂട്യൂബും പണി തന്നു, ഇനി കാശ് വാരല്‍ എളുപ്പമല്ല; മാനദണ്ഡം കടുപ്പിച്ചു, വിശദാംശങ്ങള്‍
Moonlight Sonata" from Space: Anil Menon captures Earth, Moon and Orion
വഴി കാട്ടാന്‍ മാത്രമല്ല; ഇനി ഫുഡ് ഓര്‍ഡര്‍ ചെയ്യാനും ഹോട്ടല്‍ ബുക്ക് ചെയ്യാനും ഗൂഗിള്‍ മാപ്‌
Summary

Moonlight Sonata" from Space: Anil Menon captures Earth, Moon and Orion

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com