ദുരന്തമുഖത്തെ 'സൂപ്പര്‍ ഹിറോ'; കാമറകളും മിനിയേച്ചര്‍ മെഡിക്കല്‍ ഇന്‍ജക്ടറുകളും ഘടിപ്പിച്ച രൂപം, സൈബോര്‍ഗ് പാറ്റകളെ തയ്യാറാക്കി ശാസ്ത്രജ്ഞര്‍

Scientists create cyborg cockroaches equipped with cameras and miniature medical injectors
സൈബോര്‍ഗ്x
Edited By:
Updated on
1 min read

ഭൂകമ്പങ്ങളോ, മറ്റ് പ്രകൃതി ദുരന്തകളോ ഉണ്ടായാല്‍ രക്ഷാപ്രവര്‍ത്തനത്തിനും അടിയന്തിര സഹായത്തിനുമായി സൈബോര്‍ഗ് പാറ്റകളെ (പകുതി യന്ത്രവും പകുതി പാറ്റയും) നിര്‍മിച്ച് ബയോറോബോട്ടിക്സ് ശാസ്ത്രജ്ഞര്‍. കാമറകളും മിനിയേച്ചര്‍ മെഡിക്കല്‍ ഇന്‍ജക്ടറുകളും ഘടിപ്പിച്ചിട്ടുള്ള രൂപമാണിത്. ദുരന്തമുഖത്ത് രക്ഷാപ്രവര്‍ത്തകര്‍ക്ക് ഗുഹകളിലോ മറ്റ് അപകടകരമായ സ്ഥലങ്ങളിലോ എത്താനോ ട്രാക്ക് ചെയ്യാനോ കഴിയാത്ത അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗിക്കാനാണ് ഇവയെ നിര്‍മ്മിച്ചിരിക്കുന്നത്.

ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സ് സര്‍വകലാശാലയിലെ യൂണിവേഴ്‌സിറ്റി ഓഫ് ക്വീന്‍സ്ലാന്‍ഡ് ബയോറോബോട്ടിക്‌സ് ഗവേഷകരാണ് പാരബോര്‍ഗുകള്‍ എന്ന അപൂര്‍വ്വ സൈബോര്‍ഗ് സാങ്കേതികവിദ്യ വികസിപ്പിച്ചത്. നിര്‍ണായകമായ മെഡിക്കല്‍ തീരുമാനങ്ങള്‍ മനുഷ്യ നിയന്ത്രണത്തിലായിരിക്കുമ്പോള്‍ തന്നെ, തങ്ങളുടെ ഗവേഷണം 'സൈബോര്‍ഗി'നെ ഒരു മൊബൈല്‍ സെന്‍സറില്‍ നിന്ന് ഒരു ചെറിയ ഫസ്റ്റ് റെസ്പോണ്ടറായി മാറ്റുന്നുവെന്ന് ബയോറോബോട്ടിക്‌സ് എഞ്ചിനീയര്‍ താങ് വോ-ഡോണ്‍ പറഞ്ഞു.

പരീക്ഷണത്തിനായി ഗവേഷകര്‍ വടക്കന്‍ ക്വീന്‍സ്ലാന്റില്‍ കാണപ്പെടുന്ന വലിയ ഇനത്തില്‍പ്പെട്ട മാളമുണ്ടാക്കുന്ന പാറ്റകളെയാണ് തെരഞ്ഞെടുത്തത്. വലിപ്പവും ഉയര്‍ന്ന ശാരീരിക ശേഷിയുമുള്ള ഈ പ്രാണികളുടെ ശരീരത്തില്‍ ഭാരം കുറഞ്ഞ മൈക്രോ ചിപ്പുകള്‍, സര്‍ക്യൂട്ട് ബോര്‍ഡുകള്‍, കാമറകള്‍, ദൂരനിയന്ത്രിത സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഇഞ്ചക്ഷന്‍ ഡിവൈസുകള്‍ എന്നിവ സജ്ജീകരിച്ചു.

Scientists create cyborg cockroaches equipped with cameras and miniature medical injectors
അജ്ഞാത കോളുകള്‍ തിരിച്ചറിയാം; വാട്‌സ്ആപ്പില്‍ കൂടുതല്‍ വെരിഫിക്കേഷന്‍ ടൂളുകള്‍, പുത്തന്‍ ഫീച്ചര്‍
Scientists create cyborg cockroaches equipped with cameras and miniature medical injectors
ടിവിയുടെ റിമോട്ട് കംപ്ലെയിന്റ് ആയോ? പുതിയത് വാങ്ങണ്ട, ഫോണില്‍ കണക്ട് ചെയ്ത് ഉപയോഗിക്കാം

പൂര്‍ണ്ണമായും ഇലക്ട്രോണിക് സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന കൃത്രിമ റോബോട്ടുകള്‍ക്ക് പകരം, ജീവനുള്ള പ്രാണികളുടെ സ്വാഭാവിക ശരീരഘടനയെയും പേശിബലത്തെയും ഉപയോഗപ്പെടുത്തി നിര്‍മ്മിച്ചതാണ് ഇവ. ജീവനുള്ള ഒരു പ്രാണിക്ക് അവശിഷ്ടങ്ങള്‍ക്കിടയിലെ അതിസങ്കീര്‍ണ്ണമായ തടസ്സങ്ങള്‍ മുറിച്ചുകടന്ന് സുഗമമായി സഞ്ചരിക്കാന്‍ സാധിക്കും എന്ന തിരിച്ചറിവാണ് ശാസ്ത്രജ്ഞരെ ഇത്തരമൊരു പരീക്ഷണത്തിലേക്ക് നയിച്ചത്. വോ-ഡോണ്‍ പറഞ്ഞു.

ദുരന്തങ്ങളില്‍പ്പെട്ടവര്‍ക്ക് ജീവന്‍ രക്ഷിക്കാനാവശ്യമായ മരുന്നുകള്‍ തത്സമയം നല്‍കാനും സൈബോര്‍ഗ് കോക്ക്രോച്ചുകള്‍ക്ക് കഴിയും. കൃത്യമായ അകലത്തില്‍ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാനും, നിലയുറപ്പിച്ച് അടിയന്തര ജീവന്‍ രക്ഷാ മരുന്നുകള്‍ കുത്തിവെക്കാനും ഇതിലെ ഓട്ടോ-ഇഞ്ചക്ഷന്‍ സംവിധാനങ്ങള്‍ക്ക് കഴിയും. പരീക്ഷണ ഘട്ടങ്ങളില്‍ 95 ശതമാനം വരെ കൃത്യതയോടെ മരുന്നുകള്‍ കുത്തിവെക്കാന്‍ ഇവയ്ക്ക് സാധിച്ചതായി പഠനങ്ങള്‍ തെളിയിച്ചു.

Summary

Scientists create cyborg cockroaches equipped with cameras and miniature medical injectors

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com