എഐ കാമറകളെ വെട്ടിക്കും ഷര്‍ട്ട്; ജര്‍മന്‍ ഫാഷന്‍ ഡിസൈനറുടെ കണ്ടുപിടിത്തം

Shirt that can block AI cameras; German fashion designer's invention
എഐ ക്യാമറകളെ കബളിപ്പിക്കുന്ന ഷര്‍ട്ട് x
Edited By:
Updated on
1 min read

എഐ കാമറയുടെ കണ്ണുവെട്ടിക്കണോ? ജര്‍മന്‍ ഫാഷന്‍ ഡിസൈനര്‍ രൂപകല്‍പ്പന ചെയ്ത ഈ ഷര്‍ട്ട് ധരിച്ചാല്‍ അപ്രത്യക്ഷനാകാം. സൈമണ്‍ വൈകര്‍ട്ടാണ് കാമറാക്കണ്ണുകളില്‍ നിന്ന് അപ്രത്യക്ഷനാക്കുന്ന ഷര്‍ട്ട് കണ്ടുപിടിച്ചത്. എഐ കാമറകളില്‍ മനുഷ്യരെ തിരിച്ചറിയാന്‍ ഉപയോഗിക്കുന്ന എഐ അല്‍ഗൊരിതത്തെ കുഴപ്പത്തിലാക്കാന്‍കഴിയുന്ന പ്രത്യേക രൂപങ്ങളും കടുത്തനിറങ്ങളുമാണ് ഷര്‍ട്ടില്‍ ഉപയോഗിച്ചിരിക്കുന്നത്.

എഐ കാമറകള്‍ എത്രമാത്രം വിശ്വസനീയമാണെന്നും അവയെ കബളിപ്പിക്കാന്‍ കഴിയുമോ എന്നും തുറന്നുകാട്ടാന്‍ ലക്ഷ്യമിട്ടാണ് വൈകര്‍ട്ട് ഈ ഷര്‍ട്ട് ഡിസൈന്‍ ചെയ്യാന്‍ തീരുമാനിച്ചത്. 'ഡിജിറ്റല്‍ കാമോഫ്‌ലാഗ്' എന്നാണ് ഈ ഷര്‍ട്ടിനിട്ടിരിക്കുന്ന പേര്. 65 പൗണ്ട് (ഏകദേശം 8300 രൂപ) ആണ് വില. എഐയെ പറ്റിക്കാനുള്ള ഈ ഷര്‍ട്ട് എഐയുടെ സഹായത്തോടെയാണ് നിര്‍മിച്ചിരിക്കുന്നത്.

ഒരു എഐ കാമറ ഒരു വ്യക്തിയെ തിരിച്ചറിയാന്‍ ശരീരത്തിന്റെ ആകൃതി, അരികുകള്‍, നിറങ്ങള്‍, ടെക്സ്ചറുകള്‍ എന്നിവ പോലുള്ള പരിചിതമായ ദൃശ്യ സൂചനകളെ ആശ്രയിക്കുന്നു. ഇതെല്ലാം വ്യക്തമായി മനസിലാക്കിയാണ് വൈകര്‍ട്ട് ഷര്‍ട്ട് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

Shirt that can block AI cameras; German fashion designer's invention
'എഐ' അല്ല എജിഐ യുഗം'; ജിപിടി 6 ആസ്ട്ര അവതരിപ്പിച്ച് ഓപ്പണ്‍ എഐ

ഡിജിറ്റല്‍ കാമോഫ്‌ലാഗ് ഉപയോഗിച്ച് ഷര്‍ട്ട് എഐയെ കബളിപ്പിക്കുകയാണ് ചെയ്യുന്നത്. തിളങ്ങുമ്പോള്‍ മാറ്റമുണ്ടാകുന്ന നിറങ്ങളും ഓവര്‍ലാപ്പ് ചെയ്യുന്ന വിവിധ ആകൃതികളും ഇതിനായി ഷര്‍ട്ടില്‍ ഉപയോഗിക്കുന്നു. നിറങ്ങള്‍ എഐയുടെ ശ്രദ്ധ ആകര്‍ഷിക്കും. അതേസമയം മേല്‍പ്പറഞ്ഞ ആകൃതികള്‍ എഐ പഠിച്ചുവെച്ചിരിക്കുന്ന മനുഷ്യ ശരീരത്തിന്റെ രൂപഘടനയെ തകര്‍ക്കുന്നു. ഇതോടെ താന്‍ നോക്കുന്നത് ഒരു വ്യക്തിയാണെന്ന് തിരിച്ചറിയാന്‍ സിസ്റ്റത്തിന് ബുദ്ധിമുട്ടാകുന്നു.

അഡ്വേഴ്സേറിയല്‍ ലൂപ്പ് എന്ന് പേരുനല്‍കിയ ഡിസൈന്‍ സൃഷ്ടിച്ചത് വൈകര്‍ട്ട് എഐയുടെ സഹായത്തോടെയാണ് സൃഷ്ടിച്ചത്. ഡിഡക്ഷന്‍ സിസ്റ്റങ്ങള്‍ ഉപയോഗിച്ച് അത് പരിശോധിച്ചു.ഒരു വ്യക്തിയെ തിരിച്ചറിയുന്നതില്‍ എഐയ്ക്ക് എത്രമാത്രം ആത്മവിശ്വാസമുണ്ടെന്ന് പരിശോധിക്കുന്നു. സിസ്റ്റം വ്യക്തിയെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടുന്നതുവരെ പാറ്റേണ്‍ മാറ്റുകയും വീണ്ടും പരിശോധിക്കുകയും ചെയ്താണ് അന്തിമ പാറ്റേണ്‍ വികസിപ്പിച്ചത്.

Shirt that can block AI cameras; German fashion designer's invention
പറഞ്ഞാല്‍ മതി, പണി ജെമിനി ചെയ്യും; ഗൂഗിള്‍ വര്‍ക്ക്സ്പെയ്സില്‍ പുതിയ എഐ വോയ്‌സ് ഫീച്ചര്‍
Shirt that can block AI cameras; German fashion designer's invention
വാട്‌സ്ആപ്പില്‍ ഇനി വൈദ്യുതി, ഗ്യാസ്, വെള്ളം ബില്ലുകളും അടക്കാം, എങ്ങനെയെന്നറിയാം
Summary

Shirt that can block AI cameras; German fashion designer's invention

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com