ഈ ഫോണുകളില്‍ ഇനി വാട്‌സ്ആപ്പ് കിട്ടില്ല; ലിസ്റ്റില്‍ നിങ്ങളുടെ ഫോണുണ്ടോ?

സാധാരണ വാട്സ്ആപ്പ് മെസഞ്ചറിനും വാട്സ്ആപ്പ് ബിസിനസ്സിനും മാറ്റം ബാധകമാണ്
whatsapp new update
whatsapp
Updated on
1 min read

ജനപ്രിയമായ മെസേജിങ് ആപ്പായ വാട്സ്ആപ്പ് പഴയ ചില ആന്‍ഡ്രോയിഡ് ഫോണുകളിലെ സേവനം ഔദ്യോഗികമായി അവസാനിപ്പിച്ചു. ആന്‍ഡ്രോയിഡ് 5.0, ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ് പതിപ്പുകളില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്ഫോണുകളിലാണ് വാട്സ്ആപ്പ് സേവനം അവസാനിപ്പിക്കുന്നത്. പുതിയ സുരക്ഷാ സവിശേഷതകളും ആധുനിക സാങ്കേതികവിദ്യകളും ആപ്പില്‍ ഉള്‍പ്പെടുത്തുന്നതിന്റെ ഭാഗമായി, വാട്സ്ആപ്പ് പ്രവര്‍ത്തിക്കാനുള്ള ഏറ്റവും കുറഞ്ഞ ആന്‍ഡ്രോയിഡ് പതിപ്പ് ആന്‍ഡ്രോയിഡ് 6.0 (മാഷ്‌മെലോ) ആയി ഉയര്‍ത്തിയിട്ടുണ്ട്. സാധാരണ വാട്സ്ആപ്പ് മെസഞ്ചറിനും വാട്സ്ആപ്പ് ബിസിനസ്സിനും ഈ മാറ്റം ബാധകമാണ്.

ഏതൊക്കെ പ്രത്യേക ഫോണ്‍ മോഡലുകളിലാണ് വാട്സ്ആപ്പ് നിര്‍ത്തലാക്കിയത് എന്നതിന്റെ ഔദ്യോഗിക ലിസ്റ്റ് കമ്പനി പുറത്തുവിട്ടിട്ടില്ല. എങ്കിലും, ആന്‍ഡ്രോയിഡ് 5.0 അല്ലെങ്കില്‍ 5.1 ഒഎസില്‍ പ്രവര്‍ത്തിക്കുന്നതും ആന്‍ഡ്രോയിഡ് 6.0-ലേക്ക് അപ്ഡേറ്റ് ചെയ്യാന്‍ സാധിക്കാത്തതുമായ പഴയ ഡിവൈസുകളെയാണ് ഈ തീരുമാനം പ്രധാനമായും ബാധിക്കുന്നത്. നിങ്ങളുടെ ഫോണില്‍ വാട്സ്ആപ്പ് തുടര്‍ന്നും പ്രവര്‍ത്തിക്കുമോ എന്ന് പരിശോധിക്കാം:

  • ഫോണിലെ Settings തുറക്കുക.

  • താഴേക്ക് സ്‌ക്രോള്‍ ചെയ്ത് About Phone അല്ലെങ്കില്‍ About Device എന്നതില്‍ ക്ലിക്ക് ചെയ്യുക.

  • അതില്‍ Android Version അല്ലെങ്കില്‍ Software Information പരിശോധിക്കുക.

നിങ്ങളുടെ ഫോണ്‍ ആന്‍ഡ്രോയിഡ് 6.0-ലോ അതിനു ശേഷമുള്ള പുതിയ പതിപ്പുകളിലോ ആണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ ആശങ്കപ്പെടേണ്ടതില്ല, വാട്സ്ആപ്പ് തടസ്സമില്ലാതെ ഉപയോഗിക്കാം. മറിച്ച്, ഫോണ്‍ ആന്‍ഡ്രോയിഡ് 5.0ലോ 5.1ലോ ആണുള്ളതെങ്കില്‍, ഫോണിനായി പുതിയ സോഫ്റ്റ്വെയര്‍ അപ്ഡേറ്റുകള്‍ ലഭ്യമാണോ എന്ന് നോക്കുക. ആന്‍ഡ്രോയിഡ് 6.0ലേക്ക് അപ്ഡേറ്റ് ചെയ്യാന്‍ സാധിക്കാത്ത പഴയ ഫോണുകളാണെങ്കില്‍, വാട്സ്ആപ്പ് ഉപയോഗിക്കുന്നതിനായി പുതിയ സ്മാര്‍ട്ട്ഫോണിലേക്ക് മാറേണ്ടി വരും. ഫോണ്‍ മാറ്റുന്നവര്‍ ചാറ്റ് ഹിസ്റ്ററി നഷ്ടപ്പെടാതിരിക്കാന്‍ ഗൂഗിള്‍ ഡ്രൈവിലോ മറ്റോ ബാക്കപ്പ് എടുത്തു വെക്കാന്‍ ശ്രദ്ധിക്കുക. ആപ്പിള്‍ ഉപയോക്താക്കളെ ഈ മാറ്റം ബാധിക്കില്ല.

whatsapp new update
ഇഷ്ടാനുസരണം ഫോട്ടോയുടെ രൂപവും ഭാവവും മാറ്റാം; വാട്സ്ആപ്പില്‍ പുത്തന്‍ ഫീച്ചര്‍ ഉടന്‍
whatsapp new update
അജ്ഞാത കോളുകള്‍ തിരിച്ചറിയാം; വാട്‌സ്ആപ്പില്‍ കൂടുതല്‍ വെരിഫിക്കേഷന്‍ ടൂളുകള്‍, പുത്തന്‍ ഫീച്ചര്‍
whatsapp new update
ടിവിയുടെ റിമോട്ട് കംപ്ലെയിന്റ് ആയോ? പുതിയത് വാങ്ങണ്ട, ഫോണില്‍ കണക്ട് ചെയ്ത് ഉപയോഗിക്കാം
Summary

WhatsApp to stop working on these Android phones starting today: Check if your phone is affected

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com