വെറും വയറ്റില്‍ നെല്ലിക്ക ജ്യൂസ്; 7 ആരോഗ്യഗുണങ്ങള്‍

Indian Gooseberry Benefits
Updated on
2 min read
immunity booster

പ്രതിരോധശേഷി കൂട്ടും

വിറ്റാമിന്‍ സി ധാരാളം അടങ്ങിയ നെല്ലിക്ക നമ്മുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ബെസ്റ്റാണ്. വെറും വയറ്റില്‍ നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് ശീലമാക്കുന്നത് ഏത് കാലാവസ്ഥയിലും രോഗങ്ങളോട് പൊരുതാനും രോഗപ്രതിരോധ ശേഷി കൂട്ടാനും സഹായിക്കും.

indian gooseberry

വിഷാംശം പുറന്തള്ളാൻ

ശരീരം പുറമേ വൃത്തിയാക്കുന്നതു പോലെ തന്നെ പ്രധാനമാണ് അകമേ വൃത്തിയാക്കുന്നതും. നിരവധി ഘടകളെ തുടര്‍ന്ന് രക്തത്തില്‍ വിഷവസ്തുകള്‍ അടിഞ്ഞു കൂടാനുള്ള സാധ്യതയുണ്ട്. ഇത് കാലക്രമേണ പല ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകും. എന്നാല്‍ നല്ലിക്ക പ്രകൃതിദത്ത ഡീ-ടോക്സിങ് ഏജന്‍റ് ആയി പ്രവര്‍ത്തിക്കുകയും ശരീരത്തിനുള്ളിലെ വിഷാംശം പുറന്തള്ളാന്‍ സഹായിക്കുകയും ചെയ്യും.

over Weight
Weight

ശരീരഭാരം

ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ നെല്ലിക്ക ജ്യൂസ് വെറും വയറ്റില്‍ കുടിക്കുന്നത് നല്ലതാണ്. വെറും വയറ്റില്‍ നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് മെറ്റബോളിസം വര്‍ധിപ്പിക്കുകയും ശരീരത്തില്‍ അടിഞ്ഞു കൂടിയിരിക്കുന്ന അധിക കൊഴുപ്പിനെ കത്തിച്ചു കളയുകയും ചെയ്യുന്നു. കൂടാതെ നെല്ലിക്കയില്‍ കലോറി വളരെ കുറവുമാണ്.

periods pain

ദഹനം മെച്ചപ്പെടുത്തുന്നു

നെല്ലിക്കയില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഇത് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. ദഹനക്കേട്, ഗ്യാസ് സംബന്ധമായ പ്രശ്നങ്ങള്‍ നിരന്തരം അലട്ടുന്നുണ്ടെങ്കില്‍ രാവിലെ വെറും വയറ്റില്‍ നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് ശീലമാക്കാവുന്നതാണ്.

eye health

കണ്ണിന്‍റെ ആരോ​ഗ്യം

കണ്ണിന്‍റെ ആരോഗ്യം മെച്ചപ്പെടാന്‍ സഹായിക്കുന്ന കരോറ്റിന്‍ ധാരാളം നെല്ലിക്കയില്‍ അടങ്ങിയിട്ടുണ്ട്. വെറും വയറ്റില്‍ നെല്ലിക്ക കുടിക്കുന്നത് ശീലമാക്കുന്നത് പ്രായമാകുമ്പോള്‍ ഉണ്ടാകാവുന്ന കാഴ്ച പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള മുന്‍കരുതലാണ്. കൂടാതെ കണ്ണിന് ഉണ്ടാകുന്ന മൂടിക്കെട്ടല്‍ കുറയ്ക്കാനും നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് സഹായിക്കും.

Diabetic
Diabetic

പ്രമേഹ സാധ്യത കുറയ്ക്കും

രക്തത്തിലെ പഞ്ചസാരയുടെ അളവു ക്രമീകരിച്ചു നിര്‍ത്താന്‍ നെല്ലിക്ക ജ്യൂസ് വെറും വയറ്റില്‍ കുടിക്കുന്നത് സഹായിക്കും. ഇത് ഇന്‍സുലിന്‍ സംവേദനക്ഷമത മെച്ചപ്പെടുത്തും. പ്രമേഹമുള്ളവര്‍ക്ക് ദിവസവും ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് നെല്ലിക്ക.

skin care

ചര്‍മം തിളങ്ങാന്‍

നെല്ലിക്കയില്‍ അടങ്ങിയിരിക്കുന്ന ആന്‍റി-ഓക്സിഡന്‍റുകള്‍ ഫ്രീറാഡിക്കലുകളോട് പൊരുതുകയും ചര്‍മം യുവത്വമുള്ളതാക്കുകയും ചെയ്യുന്നു. വെറും വയറ്റില്‍ നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് ചര്‍മത്തിന്‍റെ ഇലാസ്തികത വര്‍ധിപ്പിച്ച് ചര്‍മം തിളങ്ങാന്‍ സഹായിക്കുന്നു.

samakalika malayalam

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com