

'ജിമ്മും വര്‍ക്ക്ഔട്ടുമൊന്നും എല്ലാവര്‍ക്കും പറ്റില്ലന്നേ!' ആവേശം കയറി ആദ്യ ആഴ്ചയില്‍ ജിമ്മിലെ വര്‍ക്ക്ഔട്ടിന് ശേഷം ചങ്കിന്‍റെ പരാതിയാണ്. ശരിയാണ്, വര്‍ക്ക്ഔട്ട് ചെയ്യാന്‍ നല്ല സ്റ്റാമിനയും ഊര്‍ജ്ജവും ആവശ്യമാണ്. വര്‍ക്ക്ഔട്ട് സെഷന്‍ പോലെ തന്നെ പ്രധാനമാണ് വര്‍ക്ക്ഔട്ട് ഫുഡും.
വര്‍ക്ക്ഔട്ടിന് മുന്‍പും ശേഷം ശരിയായ രീതിയില്‍ ഭക്ഷണം കഴിച്ചില്ലെങ്കില്‍ മുകളില്‍ പറഞ്ഞപോലെ ഓരോ ദിവസം കഴിന്തോറും ആവേശം ആറി തണുക്കും. കാർബോഹൈഡ്രേറ്റും പ്രോട്ടീനും അടങ്ങിയ പ്രീ-വര്‍ക്ക്ഔട്ട് ഫുഡ് ശരീരത്തിന് ഊര്‍ജ്ജം നല്‍കാന്‍ സഹായിക്കും.
എന്നാല്‍ പ്രോട്ടാനും ആന്‍റി-ഓക്സിഡന്‍റുകളും അടങ്ങിയ പോസ്റ്റ്-വര്‍ക്ക്ഔട്ട് ഫുഡ് പേശികളെ വീണ്ടെടുക്കാനും സഹായിക്കും. പ്രീ-വര്‍ക്ക്ഔട്ട് ഫുഡ് ഇന്ധനമായും പോസ്റ്റ്-വര്‍ക്ക്ഔട്ട് വീണ്ടെടുക്കലിനായും ഉപയോഗിക്കുന്ന തരത്തില്‍ ഭക്ഷണങ്ങളെ ക്രമീകരിക്കണം.
പ്രീ-വര്‍ക്ക്ഔട്ട്
ദഹനം എളുപ്പമാക്കുന്നതിന് വര്‍ക്ക്ഔട്ടിന് മൂന്ന് മുതൽ അഞ്ച് മണിക്കൂർ മുമ്പ് ഭക്ഷണം കഴിക്കുന്നത് മികച്ചത്. വർക്ക്ഔട്ടിന് മുൻപ് ലഘുവായി ഭക്ഷണം കഴിക്കുന്നത് ഊർജ്ജം ലഭിക്കുന്നതിനും മികച്ചരീതിയിൽ വർക്ക്ഔട്ട് പൂർത്തിയാക്കുന്നതിനും സഹായിക്കും.
സമീകൃതാഹാരം
ഓട്സിനൊപ്പം വാഴപ്പഴം, ചിയ വിത്തുകൾ എന്നിവ ചേർത്ത് കഴിക്കുക. മുട്ട പുഴുങ്ങിയതും അവോക്കാഡോയും ചേർത്ത് ബ്രേഡ് ടോസ്റ്റ് ഉണ്ടാക്കി വർക്ക്ഔട്ടിന് മുൻപ് കഴിക്കുന്നത് നല്ലതാണ്.
ഷേക്കും സ്മൂത്തിയും
വർക്ക്ഔട്ട് ചെയ്യുന്നതിന് മുൻപ്, വാഴപ്പഴം, ബദാം, പ്രോട്ടീൻ പൗഡർ എന്നിവ ചേർത്ത് ഷേക്ക് കുടിക്കുന്നത് വർക്ക്ഔട്ട് ചെയ്യുമ്പോള്‍ ഊർജ്ജസ്വലരായി നിൽക്കാനും വയറിന് സംതൃപ്തി നൽകാനും സഹായിക്കും. പോഷക സമ്പുഷ്ടമായ ഒരു ഓപ്ഷനായി ബെറി പഴങ്ങൾ, ഗ്രീക്ക് യോഗർട്ട്, ഗ്രാനോള എന്നിവ ചേർത്ത് പ്രോട്ടീൻ റിച്ച് ആയ സ്മൂത്തി ബ്രേക്ക്ഫാസ്റ്റിന് ഒരു മികച്ച് ഓപ്ഷനാണ്.
പോഷകഗുണം
കാർബോഹൈഡ്രേറ്റുകൾ ഊർജ്ജം നൽകുന്നതിനും ക്ഷീണം തോന്നാതെ വ്യായാമം ചെയ്യാനും സഹായിക്കും.
പ്രോട്ടീൻ, പേശികളുടെ പരിപാലനത്തെ പിന്തുണയ്ക്കുന്നു പേശിബലം കൂട്ടാന്‍ സഹായിക്കും.
നട്സുകളിൽ നിന്നും വിത്തുകളിൽ നിന്നുമുള്ള ആരോഗ്യകരമായ കൊഴുപ്പുകൾ ആവശ്യമായ ഊർജ്ജം നൽകുന്നു.
പോസ്റ്റ്-വര്‍ക്ക്ഔട്ട്
നല്ല ആരോഗ്യം വീണ്ടെടുക്കുന്നതിനായി വ്യായാമത്തിന് ശേഷം 1-2 മണിക്കൂറിനുള്ളിൽ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക.
സമീകൃതാഹാരം: മിക്സഡ് വെജിറ്റബിൾസും പനീറും ചേർത്ത ക്വിനോവ സാലഡ്. ടോഫുവും. ബ്രൗൺ റൈസും ആവിയിൽ വേവിച്ച ബ്രോക്കോളിയും ചേർത്ത് ഗ്രിൽ ചെയ്ത ചിക്കൻ.
വർക്ക്ഔട്ടിന് പിന്നാലെ മിക്സ് ബെറികളോ കരിക്കിൻ വെള്ളമോ കുടിക്കാം. ചീര, മത്തങ്ങ വിത്തുകൾ, എള്ള്, ഫ്ളാക്സ് സീഡുകൾ സ്മൂത്തിൽ ചേർത്ത് കഴിക്കാവുനന്നതാണ്.
പോഷക ഗുണങ്ങൾ
• പേശികളുടെ നന്നാക്കലിന് പ്രോട്ടീനുകൾ സഹായിക്കുന്നു.
• പഴങ്ങൾ ചേർക്കുന്നത് വീക്കം കുറയ്ക്കാനും പ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കും.