എന്തൊരു മനുഷ്യനാണ് ഷക്കീബ് നിങ്ങള്‍! ഹൃദയം കൊണ്ടുള്ള നിങ്ങളുടെ ഈ കളി...

ഈ ഒരു സ്‌പെല്ലിനെ ഹൃദയം കൊണ്ടല്ലാതെ എങ്ങനെ ക്രിക്കറ്റ് ലോകത്തിന് സ്വീകരിക്കാനാവും...
എന്തൊരു മനുഷ്യനാണ് ഷക്കീബ് നിങ്ങള്‍! ഹൃദയം കൊണ്ടുള്ള നിങ്ങളുടെ ഈ കളി...

എന്ത് ചെയ്താലും അത് ഹൃദയം കൊണ്ട് ചെയ്യുക എന്നതാണ് എന്റെ നയം...ഷക്കീബ് പറയുന്നത് ഇങ്ങനെയാണ്...ഷക്കീബിന്റെ ഹൃദയത്തില്‍ നിന്ന് വരുന്നത് ഹൃദയം കൊണ്ട് അനുഭവിക്കുകയാണ് ക്രിക്കറ്റ് ലോകം...ഈ ഒരു സ്‌പെല്ലിനെ ഹൃദയം കൊണ്ടല്ലാതെ എങ്ങനെ ക്രിക്കറ്റ് ലോകത്തിന് സ്വീകരിക്കാനാവും...

അഫ്ഗാനിസ്ഥാനെതിരെ ബൗള്‍ ചെയ്യാന്‍ എത്തിയ ഷക്കീബിന്റെ ആദ്യ ഡെലിവറിയില്‍ വഴങ്ങിയത് സിംഗിള്‍. പിന്നെ തുടരെ മൂന്ന് ഡോട്ട് ബോളുകള്‍. അഞ്ചാമത്തെ ഡെലിവറിയില്‍ വിക്കറ്റ്. പിന്നെ വന്നത് 19 ഡെലിവറികള്‍. ഇരുപതാമത്തെ ഡെലിവറിയില്‍ വിക്കറ്റ്. ആ പത്തൊന്‍പത് ഡെലിവറിക്കിടയില്‍ വഴങ്ങിയത് 3 റണ്‍സ് മാത്രം. 20ാമത്തെ ഡെലിവറിയില്‍ വിക്കറ്റ് വീഴ്ത്തിയതിന് പിന്നാലെ വന്നത് ഡോട്ട് ബോള്‍, പിന്നാലെ വിക്കറ്റ്....ആറ് ഓവറില്‍ എട്ട് റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തുന്നു. ഇതൊരു ഒന്നൊന്നര മനുഷ്യന്‍ തന്നെ...

ഈ മനുഷ്യന്‍ ഗ്രൗണ്ടിലുണ്ടെങ്കില്‍ കളി കണ്ടേ മതിയാവൂ എന്നവസ്ഥയിലേക്ക് ക്രിക്കറ്റ് പ്രേമികള്‍ എത്തിക്കഴിഞ്ഞു. ടൂര്‍ണമെന്റ് അതിന്റെ അവസാനത്തോട് അടുക്കുമ്പോള്‍ തന്നെ മാന്‍ ഓഫ് ദി സീരീസ് താന്‍ തന്നെയെന്ന് ഷക്കീബ് പറഞ്ഞു വയ്ക്കുന്നു. ബാറ്റിങ്ങിന് ഇറങ്ങിയപ്പോള്‍ അര്‍ധശതകം പിന്നിട്ടതിന് പിന്നാലെയാണ് പന്തുകൊണ്ടും ഷക്കീബ് ഹീറോയാവുന്നത്. അര്‍ധശതകവും അഞ്ച് വിക്കറ്റുമായി ഈ വിധം കളി പിടിച്ച ഒരേയൊരു താരമേ ലോകകപ്പില്‍ മുന്‍പുണ്ടായിട്ടുള്ളു. ഇന്ത്യയുടെ യുവി. 

ഏഴ് മത്സരങ്ങളില്‍ നിന്ന് 476 റണ്‍സ് നേടി ലോകകപ്പിലെ ടോപ് സ്‌കോറര്‍ പട്ടവും ഇപ്പോള്‍ ഷക്കീബിന്റെ കയ്യില്‍ തന്നെ. ലോകകപ്പ് ചരിത്രത്തില്‍ 1000 റണ്‍സ് തികയ്ക്കുന്ന ആദ്യ ബംഗ്ലാദേശ് താരമെന്ന നേട്ടവും ഇതിനിടയില്‍ ഷക്കീബ് തന്റെ പേരിലാക്കി. ലോകകപ്പ് ചരിത്രത്തില്‍ 1000 റണ്‍സ് തികയ്ക്കുന്ന 19ാമത്തെ താരമാവുകയായിരുന്നു ഷക്കീബ്. അഞ്ച് ശ്രീലങ്കന്‍ താരങ്ങളും, മൂന്ന് വീതം ഓസീസ്, സൗത്ത് ആഫ്രിക്ക, വിന്‍ഡിസ് താരങ്ങളും, രണ്ട് ഇന്ത്യക്കാരും, ഒരു പാകിസ്ഥാനിയും, കീവീസ് താരവുമുള്ള ലിസ്റ്റിലേക്കാണ് ഷക്കീബ് വരുന്നത്. 2007 മുതല്‍ ലോകകപ്പില്‍ ബംഗ്ലാ വീര്യവുമായി ഷക്കീബുണ്ട്. 2019ലേക്കെത്തുമ്പോള്‍ അതിന്റെ വീര്യം ഉച്ചിയിലെത്തിയെന്ന് മാത്രം...

2019 ലോകകപ്പില്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ 75, കീവീസിനെതിരെ 64, ഇംഗ്ലണ്ടിനും, വിന്‍ഡിസിനും എതിരെ സെഞ്ചുറി. ബംഗ്ലാദേശിന്റെ ഏകദിന ടോപ് സ്‌കോറര്‍മാരില്‍ തമീമിന് പിന്നിലുമുണ്ട് ഷക്കീബ്. തമീമും, ഷക്കീബുമല്ലാതെ മറ്റൊരു ബംഗ്ലാ താരവും ഏകദിനത്തില്‍ 6000 കടന്നിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com