ഇംഗ്ലണ്ടിനെ ഇന്ത്യ കൂടി തോല്‍പ്പിച്ചാല്‍? പാകിസ്ഥാനും ബംഗ്ലദേശും ലങ്കയും കുരുക്ക് തീര്‍ക്കുന്നത് ഇങ്ങനെ

ഇന്ത്യ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചാല്‍, സൗത്ത് ആഫ്രിക്കയെ ശ്രീലങ്ക തോല്‍പ്പിച്ച് നില്‍ക്കുകയാണെങ്കില്‍ ലങ്കയ്ക്ക്‌ സെമി സാധ്യത തുറക്കാം
ഇംഗ്ലണ്ടിനെ ഇന്ത്യ കൂടി തോല്‍പ്പിച്ചാല്‍? പാകിസ്ഥാനും ബംഗ്ലദേശും ലങ്കയും കുരുക്ക് തീര്‍ക്കുന്നത് ഇങ്ങനെ
Updated on
1 min read

2019 ലോകകപ്പ് സെമിയിലെത്തുന്ന ആദ്യ ടീമായി നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ. ലോക കിരീടം ഉയര്‍ത്താന്‍ ഏറെ സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്ന ഇംഗ്ലണ്ടിനെ തകര്‍ത്താണ് സെമി ഉറപ്പിച്ചത് എന്നത് ഫിഞ്ചിന്റേയും സംഘത്തിന്റേയും ആത്മവിശ്വാസം കൂട്ടും. മറുവശത്തോ? ഇംഗ്ലണ്ടിന്റെ തോല്‍വിയോടെ ബംഗ്ലാദേശ്, ശ്രീലങ്ക, പാകിസ്ഥാന്‍ എന്നിവര്‍ വീണ്ടും സ്വപ്‌നം കണ്ട് തുടങ്ങുകയാണ്...

ഏഴ് കളിയില്‍ നിന്ന് ആറ് ജയവും ഒരു തോല്‍വിയുമായിട്ടാണ് ഓസീസ് സെമി ഉറപ്പിച്ചത്. ഇതുവരെ നേരിടേണ്ടി വന്നത് ഒരു തോല്‍വി മാത്രം. 12 പോയിന്റുമായി ഓസീസ് ഒന്നാം സ്ഥാനം പിടിക്കുമ്പോള്‍ ഏഴ് കളിയില്‍ നിന്ന് മൂന്ന് തോല്‍വിയോടെ എട്ട് പോയിന്റുമായി നാലാമതാണ് ഇംഗ്ലണ്ട്. ഏഴ് കളിയില്‍ നിന്ന് മൂന്ന് തോല്‍വിയും മൂന്ന് ജയവുമായി ഏഴ് പോയിന്റോടെ ബംഗ്ലാദേശ് അഞ്ചാമതും, ആറ് കളിയില്‍ നിന്ന് രണ്ട് ജയം വീതമായി പാകിസ്ഥാനും ശ്രീലങ്കയും ആറും ഏഴും സ്ഥാനങ്ങളിലും. 

വെള്ളിയാഴ്ച സൗത്ത് ആഫ്രിക്കയെ ശ്രീലങ്കയ്ക്ക് തോല്‍പ്പിക്കാനായാല്‍ എട്ട് പോയിന്റോടെ അവര്‍ക്ക് ഇംഗ്ലണ്ടിന് ഒപ്പമെത്താം. മുപ്പതാം തിയതി ഇന്ത്യയ്‌ക്കെതിരെയാണ് ഇംഗ്ലണ്ടിന്റെ അടുത്ത മത്സരം. അവിടെ ഇന്ത്യ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചാല്‍, സൗത്ത് ആഫ്രിക്കയെ ശ്രീലങ്ക തോല്‍പ്പിച്ച് നില്‍ക്കുകയാണെങ്കില്‍ ലങ്കയ്ക്ക്‌ സെമി സാധ്യത തുറക്കാം. 

ജൂലൈ രണ്ടിന് ഇന്ത്യയ്‌ക്കെതിരെയാണ് ബംഗ്ലാദേശിന്റെ അടുത്ത മത്സരം. അവിടെ ഇന്ത്യയെ തോല്‍പ്പിക്കാന്‍ ബംഗ്ലാദേശിന് സാധിച്ചാല്‍ അവരുടെ പോയിന്റ് ഒന്‍പതിലേക്കെത്തും. ഇന്ത്യയ്‌ക്കെതിരെ ഇംഗ്ലണ്ട് തോറ്റ് നില്‍ക്കുകയാണ് എങ്കില്‍ ഇംഗ്ലണ്ടിനെ പിന്‍തള്ളി നാലാം സ്ഥാനത്തെത്താന്‍ ഇത് ബംഗ്ലാദേശിന് വഴിയൊരുക്കും. ഇന്ത്യയെ നേരിട്ടു കഴിഞ്ഞാല്‍ കീവീസാണ് ഇംഗ്ലണ്ടിന്റെ എതിരാളികള്‍. ഇംഗ്ലണ്ടിന്റെ ലോകകപ്പിലെ അവസാന മത്സരവുമാണ് അത്. 

ഇന്നത്തെ കീവീസിനെതിരായ കളിയില്‍ പാകിസ്ഥാന് ജയിക്കാനായാല്‍ അവര്‍ക്ക് അഞ്ചാം സ്ഥാനത്തേക്കെത്താം. പിന്നെയുള്ള രണ്ട് മത്സരങ്ങളില്‍ പാകിസ്ഥാന് അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവരാണ് എതിരാളികള്‍. മൂന്നിലും ജയിച്ചാല്‍ പാകിസ്ഥാനും സെമി സാധ്യത തെളിയും. ബംഗ്ലാദേശ്-പാകിസ്ഥാന്‍ പോരാവും ടൂര്‍ണമെന്റ് അവസാനത്തോട് അടുക്കുമ്പോള്‍ നിര്‍ണായകമാവാന്‍ സാധ്യതയുള്ളത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com