പോണ്ടിങ്ങിനോടോ സ്മിത്തിനോടോ? ലോര്‍ഡ്‌സിലെ ബാല്‍ക്കണിയില്‍ നിന്ന് വാക് യുദ്ധത്തിലേര്‍പ്പെട്ട് ഡേവിഡ് വാര്‍ണര്‍

ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് ഇടയില്‍ ബാല്‍ക്കണിയില്‍ നിന്ന് വാര്‍ണര്‍ സംസാരിക്കുന്ന വീഡിയോ പുറത്തു വന്നതോടെയാണ് ടീമിനുള്ളിലെ അഭിപ്രായ വ്യത്യാസമാണോ എന്ന ചോദ്യമുയരുന്നത്
പോണ്ടിങ്ങിനോടോ സ്മിത്തിനോടോ? ലോര്‍ഡ്‌സിലെ ബാല്‍ക്കണിയില്‍ നിന്ന് വാക് യുദ്ധത്തിലേര്‍പ്പെട്ട് ഡേവിഡ് വാര്‍ണര്‍
Updated on
1 min read

ലോര്‍ഡ്‌സിലും മാറ്റമുണ്ടായില്ല. ആതിഥേയര്‍ക്കെതിരെ കളിക്കാനിറങ്ങിയ സ്റ്റീവ് സ്മിത്തിനും ഡേവിഡ് വാര്‍ണര്‍ക്കും നേരെ ആരാധകര്‍ കൂവിയാര്‍ത്തു. പക്ഷേ അതല്ല ആരാധകര്‍ക്കിടയില്‍ ഇപ്പോള്‍ ചര്‍ച്ച. ലോര്‍ഡ്‌സ് ബാല്‍ക്കണിയില്‍ നിന്ന് ഡേവിഡ് വാര്‍ണര്‍ സഹതാരത്തിനോട് വാക് യുദ്ധത്തിലേര്‍പ്പെടുകയാണോ എന്നാണ് ചോദ്യം. 

ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് ഇടയില്‍ ബാല്‍ക്കണിയില്‍ നിന്ന് വാര്‍ണര്‍ സംസാരിക്കുന്ന വീഡിയോ പുറത്തു വന്നതോടെയാണ് ടീമിനുള്ളിലെ അഭിപ്രായ വ്യത്യാസമാണോ എന്ന ചോദ്യമുയരുന്നത്. വാര്‍ണറുടെ അടുത്തിരിക്കുന്ന സ്മിത്തിനോട് എന്തോ സംസാരിച്ചു നില്‍ക്കുകയാണ് താരം. ഇതിന് ഇടയില്‍ ഇവിടേക്ക് വരുന്ന അസിസ്റ്റന്റ് കോച്ച് റിക്കി പോണ്ടിങ് വാര്‍ണറോട് എന്തോ പറയുന്നു. ഇത് കേട്ട വാര്‍ണറുടെ മുഖഭാവമാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുന്നത്. 

സ്റ്റീവ് സ്മിത്ത് ഇതിനിടയില്‍ ചിരിക്കുന്നുണ്ട്. പിന്നെ വാര്‍ണറും ആ ചിരിക്കൊപ്പം കൂടുന്നു. കളിയിലേക്ക് വരുമ്പോള്‍ ഇംഗ്ലണ്ട് ലോകകപ്പിലെ തന്റെ റണ്‍ സമ്പാദ്യം വാര്‍ണര്‍ 500 കടത്തി. ഇംഗ്ലണ്ട് ലോകകപ്പില്‍ റണ്‍ ശേഖരം 500 കടത്തുന്ന ആദ്യ താരവുമായി വാര്‍ണര്‍. രണ്ട് സെഞ്ചുറിയും മൂന്ന് അര്‍ധ ശതകവുമാണ് വാര്‍ണര്‍ ഇതുവരെ നേടിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com