ആസ്ത്മ മരുന്ന് കോവിഡിനെ ചെറുക്കും, ആശുപത്രി വാസം കുറച്ചെന്ന് കണ്ടെത്തൽ; പഠനം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th April 2022 01:51 PM  |  

Last Updated: 26th April 2022 01:51 PM  |   A+A-   |  

COVID CASES1

ഫയല്‍ ചിത്രം

 

സ്ത്മ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഒരു മരുന്ന് കോവിഡ് 19ന് കാരണമാകുന്ന സാഴ്സ് കോവ് 2 വൈറസ് മനുഷ്യ പ്രതിരോധ കോശങ്ങളിൽ പടരുന്നതിനെ തടയുമെന്ന് പഠനം. ആസ്ത്മ, ഹേ ഫീവർ, തൊലി ചുവന്നു തടിക്കുന്ന രോഗം എന്നിവ മൂലം ശരീരത്തിലുണ്ടാകുന്ന വീക്കം കുറയ്ക്കാൻ നൽകുന്ന മോണ്ടെലുകാസ്റ്റ് എന്ന മരുന്നാണ് കോവിഡ് 19നെതിരെ ഫലപ്രദമാണെന്ന് കണ്ടെത്തിയത്. ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.  

മോണ്ടെലുകാസ്റ്റ് പരീക്ഷിച്ച രോഗികളിൽ കോവിഡ് മൂലമുള്ള ആശുപത്രിവാസം കുറഞ്ഞതായി റിപ്പോർട്ടുകളുണ്ടെന്ന് ഗവേഷണത്തിന്റെ ഭാഗമായ ഐഐഎസ്‌സിയിലെ മോളിക്യുലാർ റീപ്രൊഡക്ഷൻ വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസർ തൻവീർ ഹുസൈൻ പറഞ്ഞു. സാഴ്സ് കോവ് 2 വൈറസ് മൂലമുണ്ടാകുന്ന അണുബാധയെ ചെറുക്കാൻ സഹായിക്കുന്ന ശക്തമായ ഇൻഹിബിറ്ററുകൾ രൂപകൽപന ചെയ്യുന്നതിനുള്ള ഒരു വഴികാട്ടിയാകുന്ന തന്മാത്രയായി മോണ്ടെലുകാസ്റ്റ് സോഡിയം ഹൈഡ്രേറ്റ് ഉപയോഗിക്കാൻ സാധിക്കുമെന്നാണ് പഠനത്തിൽ പറയുന്നത്. ഇ ലൈഫ് എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

ഈ അലസതയും നിരാശയുമൊക്കെ നിസാരമാക്കണ്ട; വേനൽക്കാല വിഷാദം! ലക്ഷണങ്ങൾ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ