തക്കാളി മുതൽ കറുവാപ്പട്ട വരെ; പ്രമേഹക്കാർക്ക് കൂട്ടായി 10 ഭക്ഷണങ്ങൾ  

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th October 2022 12:20 PM  |  

Last Updated: 09th October 2022 12:20 PM  |   A+A-   |  

tomato

ഫയല്‍ ചിത്രം

 

ക്ഷണം, ഉറക്കം, ചിട്ടയായ വ്യായാമം, മരുന്നുകൾ, ആരോഗ്യകരമായ മാനസികാവസ്ഥ തുടങ്ങി പ്രമേഹമുള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഒരുപാടുണ്ട്. പ്രമേഹം നിയന്ത്രിക്കുന്നതിൽ എന്ത് കഴിക്കുന്നു എന്നതും വളരെ പ്രാധാന്യമുള്ളതാണ്. അന്നജം കുറഞ്ഞ എന്നാൽ പോഷകങ്ങൾ അടങ്ങിയ ഭക്ഷണമാണ് പ്രമേഹരോഗികൾ കഴിക്കേണ്ടത്. ഒപ്പം ഗ്ലൈസെമിക് ഇൻഡക്സ് (GI) കുറഞ്ഞ ഭക്ഷണങ്ങൾ തെരഞ്ഞെടുക്കാനും ശ്രദ്ധിക്കണം. പ്രമേഹരോഗികൾക്ക് കഴിക്കാവുന്ന 10 ഭക്ഷണങ്ങൾ അറിയാം...

ഉള്ളിയിലുള്ള 'അലിയം സെപ' എന്ന ഘടകം രക്തത്തിലെ ഉയർന്ന അളവിലുള്ള ഗ്ലൂക്കോസ് കുറയ്ക്കുന്നതിന് സഹായകമാകും. അതുകൊണ്ടുതന്നെ ഉള്ള പ്രമേഹരോ​ഗികൾക്ക് പേടിയില്ലാതെ കഴിക്കാം. ചീരയാണ് രണ്ടാമത്തേത്. ധാരാളം പോഷകഗുണങ്ങളുള്ള ഈ ഇലക്കറിയിൽ വിറ്റാമിൻ എ, സി, ഇ, കെ, പൊട്ടാസ്യം, കാത്സ്യം തുടങ്ങിയ ഒട്ടേറെ ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇതിനുപുറമേ ധാരാളം അയൺ, ആൻറിഓക്സിഡൻറുകൾ, നാരുകൾ എന്നിവയാൽ സംപുഷ്ടമാണ് ചീര. തക്കാളിയും പ്രമേഹരോ​ഗികൾക്ക് നല്ലതാണ്. തക്കാളിയുടെ ഗ്ലൈസെമിക് ഇൻഡക്സ് (GI) 30 ആണ്. ഹൃദയത്തിൻറെ ആരോഗ്യത്തിനും തക്കാളി നല്ലതാണ്.

‌സ്ട്രോബറി, ബ്ലൂബെറി, ബ്ലാക്ക്ബെറി തുടങ്ങിയ പഴങ്ങളാണ് പ്രമേഹ രോഗികൾക്ക് നല്ലത്. ഇവയുടെ ഗ്ലൈസെമിക് സൂചിക വളരെ കുറവാണ്. കൂടാതെ ഫൈബറും ആൻറിഓക്സിഡൻറുകളും ധാരാളം അടങ്ങിയിട്ടുമുണ്ട്. കിവിയാണ് അടുത്തതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. വിറ്റാമിൻ സി, പൊട്ടാസ്യം, നാരുകൾ ഇവയടങ്ങിയ കിവി, പ്രമേഹരോഗികൾക്ക് ഏറ്റവും മികച്ച പഴങ്ങളിലൊന്നാണ്. പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കുന്ന വിറ്റാമിനുകളും മറ്റ് പോഷകങ്ങളും അടങ്ങിയതാണ് നട്ട്സ്. 

കറുവാപ്പട്ട ആണ് പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കുന്ന മറ്റൊന്ന്. പാവയ്ക്കയും രക്തത്തിലെ ഗ്ലൂക്കോസിൻറെ അളവ് ഉയരാതെ നിലനിർത്തും. പാവയ്ക്ക ജ്യൂസായി കുടിക്കുന്നതും നല്ലതാണ്. ബ്രൊക്കോളിയാണ് മറ്റൊന്ന്. കാർബോഹൈട്രേറ്റ് കുറഞ്ഞ ബ്രൊക്കോളി രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും. തൈരിൽ അടങ്ങിയിട്ടുള്ള പ്രൊബയോട്ടിക് ഗുണങ്ങൾ പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

ബ്രെഡ് ഇല്ലാതെയും സാന്‍ഡ്‌വിച്ച്! ഞൊടിയിടയില്‍ ഉണ്ടാക്കാന്‍ കിടിലന്‍ റെസിപ്പി 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ