പഴയൊരു പാട്ടിന്റെ വരി ഒന്ന് കുറിച്ചുനോക്കിയാലോ? തലച്ചോറിനും വേണം വ്യായാമം

ഒരേ അക്ഷരങ്ങൾ ഉപയോ​ഗിച്ച് പല വാക്കുകൾ ഉണ്ടാക്കുന്ന സ്ക്രാബിൾ ഗെയ്മും തലച്ചോറിനെ ഉണർത്താൻ നല്ലതാണ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

വ്യായാമം എന്ന് കേൾക്കുമ്പോൾ ശാരീരിക വ്യായാമത്തെക്കുറിച്ച് മാത്രമാണ് പലരും ചിന്തിക്കുന്നത്. പക്ഷെ ശരീരത്തിന് മാത്രം മതിയോ വ്യായാമം? പോര, വ്യായാമം തലച്ചോറിനും അത്യാവശ്യമാണ്. 

തലച്ചോറിനെ വ്യായാമത്തിൽ ഏർപ്പെടുത്താൻ പല വഴികളുണ്ട്. ക്രോസ്‌വേഡ്, സുഡോകു തുടങ്ങിയ ഗെയിമുകളിൽ ഏർപ്പെടുന്നത് മുതൽ പഴയൊരു പാട്ടിന്റെ വരികൾ ഓർത്തെടുത്ത് എഴുതുന്നത് വരെ ഇതിന് സഹായിക്കും. ഒരു സെറ്റ് അക്ഷരങ്ങൾ ഉപയോ​ഗിച്ച് പല വാക്കുകൾ ഉണ്ടാക്കുന്ന സ്ക്രാബിൾ ഗെയ്മും തലച്ചോറിനെ ഉണർത്താൻ നല്ലതാണ്. 

‍ചെസ് കളിക്കുന്നതും ചിത്രം വരക്കുന്നതും ഓരോ ചുവടും മെച്ചപ്പെടുത്താൻ എന്ത് ചെയ്യാമെന്ന് ചിന്തിക്കുന്നതുമൊക്കെ തലച്ചോറിനെ ഉത്തേജിപ്പിക്കാനുളള വഴികളാണ്. പേപ്പറും തുണിയുമൊക്കെ ഉപയോ​ഗിച്ച് വ്യത്യസ്തവും കൗതുകകരവുമായ വസ്തുക്കൾ ഉണ്ടാക്കി സർഗ്ഗാത്മകത ഉണർത്തുന്നതും പരീക്ഷിക്കാവുന്നതാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com