തൈറോയ്‌ഡ് ഗ്രന്ഥിയില്‍ നിന്ന് നീക്കം ചെയ്തത് 'തേങ്ങയെക്കാള്‍ വലിപ്പമുള്ള' മുഴ; സങ്കീര്‍ണ ശസ്ത്രക്രിയ

രോഗിയുടെ ശബ്ദം സംരക്ഷിക്കുന്നതുള്‍പ്പടെ ഏറെ സങ്കീര്‍ണമായിരുന്നു ശസ്ത്രക്രിയയെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ബിഹാറിലെ 72കാരന്റെ തൈറോയ്‌ഡ് ഗ്രന്ഥിയില്‍ നിന്ന് 'തേങ്ങയുടെ വലിപ്പുമുള്ള' മുഴ നീക്കം ചെയ്തു.  ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു ശസ്ത്രക്രിയ. രോഗിയുടെ ശബ്ദം സംരക്ഷിക്കുന്നതുള്‍പ്പടെ ഏറെ സങ്കീര്‍ണമായിരുന്നു ശസ്ത്രക്രിയയെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. 

കഴിഞ്ഞ ആറ് മാസക്കാലമായി ബഗുസരായ് സ്വദേശിയായ രോഗിക്ക് ശ്വസിക്കാനും ഭക്ഷണം കഴിക്കാനും ഏറെ ബുദ്ധിമുട്ടായിരുന്നെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

ശസ്ത്രക്രിയയെ കുറിച്ച് സര്‍ ഗംഗാറാം ആശുപത്രിയിലെ ഡോക്ടര്‍ പറയുന്നത് ഇങ്ങനെ; കഴിഞ്ഞ നിരവധി വര്‍ഷത്തിനുള്ളില്‍ 250 ലധികം തൈറോയ്ഡ് മുഴകള്‍ നീക്കം ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത്രയും സങ്കീര്‍ണമായ ഒരു ശസ്ത്രക്രിയ നടത്തിയിട്ടില്ല. മുഴയ്ക്ക് അത്രയേറെ വലിപ്പമുണ്ടായിരുന്നു. ഒരു തേങ്ങയെക്കാള്‍ വലിപ്പം ഡോക്ടര്‍ സംഗീത അഗര്‍വാള്‍ പറഞ്ഞു. മുഴ നീക്കം ചെയ്യുമ്പോള്‍  രോഗിയുടെ ശബ്ദം സംരക്ഷിക്കുക എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. മൂന്ന് മണിക്കൂറിലധികം സമയമെടുത്താണ് രോഗിയുടെ തൈറോയ്ഡ് ഗ്രന്ഥിയില്‍ നിന്ന് മുഴ നീക്കിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com