ദിവസവും 10 യൂണിറ്റ് മദ്യം അകത്താക്കാറുണ്ടോ?, ഒരു കുപ്പി വൈനൊക്കെ നിസാരമാണോ? ; എങ്കില്‍ സൂക്ഷിക്കണം

മദ്യത്തിന്റെ ഉപയോഗം പേശികള്‍ വേഗത്തില്‍ ചുരുങ്ങാന്‍ കാരണമാകുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഹൃദയത്തിന്റെയും തലച്ചോറിന്റെയും ആരോഗ്യത്തെ മദ്യം പ്രതികൂലമായി ബാധിക്കുമെന്ന് വിവരിക്കുന്ന നിരവധി പഠനങ്ങള്‍ ഉണ്ട്. എന്നാല്‍, മദ്യപാനം മൂലം നിങ്ങള്‍ നേരിട്ടേക്കാവുന്ന മറ്റൊരു ആരോഗ്യപ്രശ്‌നം ചൂണ്ടിക്കാട്ടുകയാണ് പുതിയ പഠനം. മദ്യത്തിന്റെ ഉപയോഗം പേശികള്‍ വേഗത്തില്‍ ചുരുങ്ങാന്‍ കാരണമാകുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. 

മദ്യം അമിതമായി ഉപയോഗിക്കുന്നതുമൂലം സ്‌കെലിറ്റല്‍ മസിലിന് തകരാറുണ്ടാകുകയും അകാല വാര്‍ദ്ധക്യത്തിനുള്ള സാധ്യത വര്‍ദ്ധിക്കുകയും ചെയ്യും. 37നും 73നും ഇടയില്‍ പ്രായമുള്ള രണ്ട് ലക്ഷത്തോളം ആളുകളിലാണ് പഠനം നടത്തിയത്. 'പഠനത്തില്‍ പങ്കെടുത്ത കൂടുതല്‍ ആളുകളും 50നും 60നും ഇടയില്‍ പ്രായക്കാരായിരുന്നു. കൂടുതല്‍ മദ്യം കുടിക്കുന്നവര്‍ക്ക് മദ്യപാനും കുറവുള്ളവരേക്കാള്‍ സ്‌കെലിറ്റല്‍ മസില്‍ കുറവായിരിക്കുമെന്നാണ് കണ്ടെത്തിയത്. ഇവരുടെ ശരീര വലുപ്പവും മറ്റ് ഘടകങ്ങളും കണക്കിലെടുത്താണ് പഠനം നടത്തിയത്', ഗവേഷകര്‍ പറഞ്ഞു.

ദിവസവും പത്ത് യൂണിറ്റിലധികം മദ്യം (75എംഎൽ ആണ് ഒരു യൂണിറ്റ് മദ്യം ) കുടിക്കുന്നവരും ഒരു കുപ്പി വൈനില്‍ കൂടുതലൊക്കെ അകത്താക്കുന്നവരുമാണ് നിങ്ങളെങ്കിൽ അത് ഒരു പ്രശ്നമാണെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍. പ്രായമാകുന്തോറും പേശികള്‍ നഷ്ടപ്പെടുന്നത് തളര്‍ച്ചയ്ക്കും ബലക്കുറവിനുമൊക്കെ കാരണമാകും. അതുകൊണ്ട് ദിവസവുമുള്ള മദ്യപാനം ആരോഗ്യത്തിന് തിരിച്ചടിയാകുമെന്നാണ് ഈ പഠനവും ചൂണ്ടിക്കാട്ടുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com