ഉറക്കം സുഖകരമാക്കണോ? പകൽ കുറച്ച് വെയിൽ കൊണ്ട് നടക്കാം 

രാവിലെ വെയിൽ കൊണ്ട് കുറച്ച് ദൂരം നടക്കുകയെന്ന ലളിതമായ ജീവിതശൈലി മാറ്റം നല്ല ഉറക്കം സ്വന്തമാക്കാൻ സഹായിക്കുമെന്ന് ​ഗവേഷകർ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

രാത്രി വൈകി ഉറങ്ങും, പകൽ വൈകി ഉണരും, ഇതാണോ ശീലം? എന്നാൽ ഈ ഉറക്കശീലം നിങ്ങൾക്ക് പല പ്രശ്നങ്ങൾക്കും കാരണമാകും. എന്നാൽ രാവിലെ വെയിൽ കൊണ്ട് കുറച്ച് ദൂരം നടക്കുകയെന്ന ലളിതമായ ജീവിതശൈലി മാറ്റം നമ്മുടെ ജൈവഘടികാരം മെച്ചപ്പെടുത്തി നല്ല ഉറക്കം സ്വന്തമാക്കാൻ സഹായിക്കുമെന്ന് ​ഗവേഷകർ പറയുന്നു. 

പകൽസമയത്ത് കുറച്ച് വെയിൽ കൊള്ളുന്നത് തണുപ്പ് കാലത്ത് ഉറക്കമസമയം കൂട്ടാൻ സഹായിക്കുമെന്നാണ് ​ഗവേഷകർ പറയുന്നത്. തണുപ്പ് കാലത്ത് വെയിൽ കൊള്ളുന്ന ദിവസങ്ങളിൽ വിദ്യാർഥികളുടെ ഉറക്കസമയം സാധാരണ രാത്രികളെ അപേക്ഷിച്ച് അര മണിക്കൂർ നീളാറുണ്ടെന്നാണ് കണ്ടെത്തൽ. 507 കോളജ് വിദ്യാർഥികളെ ഉൾപ്പെടുത്തി വാഷിങ്ടൺ സർവകലാശാലയാണ് പഠനം നടത്തിയത്. കോളജ് വിദ്യാർഥികളിലാണ് പഠനം നടത്തിയതെങ്കിലും എല്ലാ പ്രായക്കാർക്കും ഇത് ബാധകമാണെന്ന് ​ഗവേഷകർ പറഞ്ഞു. മൊബൈലും സോഷ്യൽ മീഡിയയുമടക്കം പല കാരണങ്ങളാണ് രാത്രി ഉറക്കം വൈകാൻ കാരണമായി കണ്ടെത്തിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com