നിറം കണ്ട് വായിൽ വെള്ളമൂറണ്ട, കൃത്രിമ നിറങ്ങൾ ചേർത്ത ഭക്ഷണം ആരോഗ്യത്തെ ബാധിക്കും

കൃത്രിമ നിറങ്ങൾ കുട്ടികളിൽ സ്വഭാവവൈകല്യങ്ങൾ, വിഷാദം, ഉത്കണ്ഠ തുടങ്ങിയവയ്ക്കും ആസ്മയ്ക്കും കാൻസറിനും വരെ കാരണമാകും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ക്ഷണത്തിന്റെ രുചി മാത്രമല്ല അവതരണവും ഏറെ പ്രധാനമാണ്. നന്നായി അവതരിപ്പിക്കുന്ന ഒരു പ്ലേറ്റ് എല്ലാവരുടെയും ശ്രദ്ധയാകർഷിക്കും. ഇതിന് ഭക്ഷണപദാർത്ഥങ്ങളുടെ നിറത്തിനും വലിയ പങ്കുണ്ട്. എന്നാൽ ഇങ്ങനെ ഭം​ഗിയിൽ അവതരിപ്പിക്കാനായി ഭക്ഷണത്തിൽ നിറം ചേർക്കുന്നത് ആരോ​ഗ്യത്തെ താറുമാറാക്കും എന്ന് ഓർക്കണം. ചില നിറങ്ങൾ ഭക്ഷണത്തിൽ ഉപയോ​ഗിക്കാമെങ്കിലും ഇത് കുട്ടികളിൽ സ്വഭാവവൈകല്യങ്ങൾ, വിഷാദം, ഉത്കണ്ഠ തുടങ്ങിയവയ്ക്കും ആസ്മയ്ക്കും കാൻസറിനും വരെ കാരണമാകുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. 

പുറത്തുനിന്ന് കഴിക്കുന്ന ഭക്ഷണത്തിലേറെയും കൃത്രിമനിറങ്ങളും രുചികളും പ്രിസർവേറ്റീവുകളും അടങ്ങിയതായിരിക്കും. ഇതിൽ പലതും ശരീരത്തിൽ അലർജിക്കും ചിലപ്പോൾ ഗുരുതരമാകാനും കാരണമാകും. കൃത്രിമ നിറങ്ങൾ, കുട്ടികളിൽ എഡിഎച്ച്ഡി ഉൾപ്പെയുള്ള ഹൈപ്പർ ആക്ടിവിറ്റിക്കു കാരണമാകും. അസ്വസ്ഥത, വിഷാദം, ഉത്കണ്ഠ തുടങ്ങിയ പെരുമാറ്റ പ്രശ്നങ്ങൾ ആസ്മ, അർബുദ കോശങ്ങളുടെ വളർച്ച എന്നിവയ്ക്കും കൃത്രിമ നിറങ്ങൾ ചേർത്ത ഭക്ഷണത്തിന്റെ ഉപയോഗം കാരണമാകും.

സോഫ്റ്റ് ‍ഡ്രിങ്കുകളിലും മിഠായികളിലും മറ്റും ഉപയോഗിക്കുന്ന അല്ല്യൂറ റെഡ് എന്ന നിറം. ഇത് ദീർഘകാലം ഉപയോ​ഗിക്കുന്നത് ഇൻഫ്ലമേറ്ററി ബവൽ ഡിസീസിനു കാരണമാകും. ക്രോൺസ്, അൾസർ എന്നിവയ്ക്കും ഫുഡ്കളർ ഉപയോ​ഗം കാരണമാകും. ഈ നിറച്ചിന്റെ തുടർച്ചയായ ഉപയോ​ഗം ഉദരാരോഗ്യത്തിന് ദോഷം ചെയ്യുന്നതാണ്. ഭക്ഷ്യവസ്തുക്കളിലും കലർത്തുന്ന ടട്രാസിൻ എന്നറിയപ്പെടുന്ന യെല്ലോ 5 അലർജിക്കും ചർമത്തിൽ വീക്കം ഉണ്ടാകാനും കുട്ടികളിലെ ആസ്മയ്ക്കും കാരണമാകും. നാച്വറൽ റെഡ് 4 ആയ കാർമൈൻ മുഖത്തിന് വീക്കം, തിണർപ്പ്, ചുവന്ന പാടുകൾ, ശ്വാസംമുട്ടൽ, അനാഫിലാക്റ്റിക് ഷോക്ക് എന്നിവയ്ക്ക് കാരണമാകും. സോസേജിലും യോഗർട്ടിലുമൊക്കെ ചേർക്കുന്നതാണ് ഈ നിറം. 

ചുവന്ന പാടുകൾ, തലവേദന, തിണർപ്പ്, ചർമത്തിൽ ചൊറിച്ചിൽ, ചർമത്തിന് ചുവന്ന തടിപ്പ്, മുഖം, ചുണ്ടുകൾ, നെറ്റി എന്നിവിടങ്ങളിൽ വീക്കം, നെഞ്ചിന് മുറുക്കം, ക്ഷീണം, ഓക്കാനം, കുറഞ്ഞ രക്തസമ്മർദം, ശ്വാസമെടുക്കാൻ പ്രയാസം തുടങ്ങിയവയാണ് അലർജിയുടെ ലക്ഷണങ്ങൾ. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com