പ്രായമാകുമ്പോഴും ശാരീരികക്ഷമത നിലനിർത്തണോ? വ്യായാമം തന്നെ മാർ​​ഗ്​ഗം

പ്രായമായ ആളുകളിൽ പേശികളുടെ പ്രവർത്തനം കുറയുന്നതും വ്യായാമ സഹിഷ്ണുത കുറയുന്നതും കാര്യമായ രോഗാവസ്ഥയിലേക്ക് നയിക്കുന്ന പ്രധാന ആശങ്കകളാണ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

വാർദ്ധക്യത്തെ വരുതിയിലാക്കാൻ ശാസ്ത്രത്തിന് അറിയാവുന്ന ഏറ്റവും ശക്തമായ ആയുധം വ്യായാമം തന്നെയായിരിക്കും. പ്രായം കൂടുമ്പോൾ ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് ആരോഗ്യം മെച്ചപ്പെടുത്തുമെങ്കിലും ഈ പ്രയോജനങ്ങൾ കാലക്രമേണ കുറഞ്ഞുവരുന്നത് പലരും ശ്രദ്ധിച്ചിട്ടുണ്ടാകും. പ്രായമായ ആളുകളിൽ പേശികളുടെ പ്രവർത്തനം കുറയുന്നതും വ്യായാമ സഹിഷ്ണുത കുറയുന്നതും കാര്യമായ രോഗാവസ്ഥയിലേക്ക് നയിക്കുന്ന പ്രധാന ആശങ്കകളാണെന്ന് ഗവേഷകർ പറയുന്നു. 

വ്യായാമം ചെയ്യുമ്പോൾ ശാരീരികക്ഷമത വർധിക്കാൻ ഇടയാക്കുന്ന സെല്ലുലാർ മെക്കാനിസത്തെപ്പറ്റിയും പ്രായമാകുന്തോറും ശരീരം ക്ഷയിക്കുന്നത് തടയാൻ സഹായിക്കുന്ന ഇടപെടൽ കണ്ടെത്തുകയുമായിരുന്നു ഗവേഷകർ. വ്യായാമം, ശാരീരികക്ഷമത, പ്രായമാകൽ എന്നിവ തമ്മിലുള്ള ബന്ധത്തിന്റെ അടിസ്ഥാനമായ സെല്ലുലാർ പ്രക്രിയ മനസ്സിലാക്കാൻ അത്ര എളുപ്പമല്ല. ഒരു വ്യായാമ സെഷൻ പൂർത്തിയാക്കുമ്പോൾ നമ്മുടെ പേശികൾ ക്ഷീണിക്കുകയും പിന്നീട് പൂർവ്വാവസ്ഥയിലേക്ക് തിരിച്ചെത്തുകയും ചെയ്യുന്ന മൈറ്റോകോണ്ട്രിയൽ ഡൈനാമിക് സൈക്കിളിന് വിധേയമാകും. എന്നാൽ പ്രായമാകുന്തോറും ഇത് അത്ര സുഗമമായിരിക്കില്ല. പ്രായം കുറവുള്ളവരിൽ ഒരു ദിവസത്തിൽ പ്രവർത്തനം പൂർവ്വസ്ഥിതിയിലേക്ക് എത്തുമെങ്കിൽ പ്രായമായവരുടെ കാര്യം ഇങ്ങനെയല്ല. അതുകൊണ്ട് ശാരീരിക ക്ഷമത നിലനിർത്താൻ വ്യായാമത്തിലൂടെതന്നെ നേടിയെടുക്കുന്ന മൈറ്റോകോൺഡ്രിയൽ ഡൈനാമിക്‌സ് പ്രധാനമാണ്. 

ജീവിതനിലവാരം മെച്ചപ്പെടുത്താനും രോഗങ്ങളെ പ്രതിരോധിക്കാനും വ്യായാമം സഹായിക്കുമെന്നും ​ഗവേഷകർ പറയുന്നു. ഇതിനുപുറമേ വ്യായാമം ചെയ്യുന്നത് മരണനിരക്ക് കുറയ്ക്കാനും നല്ലതാണെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com