ദിവസവും മൂന്ന് മാതളനാരങ്ങ വീതം കഴിക്കാം; ഹൃദയാരോ​ഗ്യത്തിന് ബെസ്റ്റ് 

ദിവസവും മൂന്ന് മാതളനാരങ്ങ വീതം കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ നല്ലതാണെന്നാണ് വിദ​ഗ്ധർ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഴങ്ങൾ കഴിക്കുന്നത് ആരോ​ഗ്യത്തിന് ഏറെ നല്ലതാണെന്ന് എല്ലാവർക്കുമറിയാം. ഇതിൽ തന്നെ നിരവധി ​ഗുണങ്ങളുള്ള ഒന്നാണ് മാതളനാരങ്ങ. ദിവസവും മൂന്ന് മാതളനാരങ്ങ വീതം കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ നല്ലതാണെന്നാണ് വിദ​ഗ്ധർ പറയുന്നത്. 

ശക്തമായ ആന്റിഓക്സിഡന്റുകൾ അടങ്ങിയതാണ് മാതളനാരങ്ങ. രക്തധമനികളെ ശുദ്ധീകരിക്കുകയും രക്തസമ്മർദ്ദം കുറയ്ക്കുകയും ചെയ്യാൻ ഇത് സഹായിക്കും. ഹൃദയത്തെ സംരക്ഷിക്കുകയും രക്തക്കുഴലുകൾ അടയുന്നത് തടയുകയും ചെയ്യും. ആന്റിഓക്‌സിഡന്റുകൾക്ക് പുറമേ വൈറ്റമിൻ സിയുടെയും മികച്ച ഉറവിടമാണ് മാതളനാരങ്ങ. വീക്കം കുറയ്ക്കാനും ഹൃദയത്തിന്റെയും വൃക്കയുടെയും ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. ധാരാളം പൊട്ടാസ്യവും ഫൈബറും മാതളനാരങ്ങയിൽ നിന്ന് ലഭിക്കും.

ഹൃദയാരോഗ്യം മെച്ചുപ്പെടുത്താൻ നാരുകളടങ്ങിയ ഭക്ഷണം കൂടുതലായി കഴിക്കണം. ഇതിനായി പഴങ്ങളും പച്ചക്കറികളും കൂടുതൽ കഴിക്കാം. പാല്, ചീസ് തുടങ്ങി ഡയറ്ററി കൊളസ്‌ട്രോൾ ഭക്ഷണം ഒഴിവാക്കി നട്ട്‌സ്, അവക്കാഡോ, ഒലിവ് ഓയിൽ എന്നിവ ഭക്ഷണത്തിൽ ചേർക്കാം. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com