വളരെ സിംപിളാണ്, പഞ്ചസാര മാറ്റി ചായയിൽ ശർക്കര പരീക്ഷിക്കാം
By സമകാലിക മലയാളം ഡെസ്‌ക് | Published: 19th November 2023 02:38 PM |
Last Updated: 19th November 2023 02:38 PM | A+A A- |

പ്രതീകാത്മീക ചിത്രം
കട്ടപിടിച്ച ശർക്കര ചിരണ്ടിയും തിളപ്പിച്ചും പലതരത്തിൽ പലഹാരങ്ങൾ ഉണ്ടാക്കാറുണ്ട്. എന്നാൽ പറയുന്നത്ര സിംപിൾ അല്ല ശർക്കരയുടെ ഗുണങ്ങൾ. ഇരുമ്പ്, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ വിറ്റാമിനുകളും ധാതുക്കളും ശർക്കരയിൽ അടങ്ങിയിട്ടുണ്ട്. ശരീരത്തിന് ഏറ്റവും അപകടകാരിയായ പഞ്ചാസരയെ മാറ്റി ചായയിൽ ശർക്കര പരീക്ഷിച്ചാലോ?
കലോറി കുറച്ച് ശരീര ഭാരം നിയന്ത്രിക്കുന്നതിന് ശർക്കര ഉപയോഗിക്കുന്നത് നല്ലതാണ്. കൂടാതെ ശർക്കര ദഹനം വളരെ എളുപ്പത്തിലാക്കും. വിളർച്ചയുള്ളവർ ദിവസവും ഒരു ഗ്ലാസ് ശർക്കര ചായ പതിവാക്കുന്നത് ഗുണം ചെയ്യും. ഭക്ഷണത്തിന് ശേഷം അൽപം ശർക്കര കഴിക്കുന്നത് ദഹനം എളുപ്പമാക്കും. സമ്പന്നമായ പോഷകഗുണമുള്ളതിനാൽ പ്രതിരോധശേഷി വർദ്ധിപ്പിച്ച് അണുബാധകളെ ചെറുക്കാൻ ശർക്കര കഴിക്കുന്നത് സഹായിക്കും.
ശർക്കരയിൽ ധാരാളം സെലിനിയവും സിങ്കും ഓക്സിഡേറ്റീവ് അടങ്ങിയിട്ടുള്ളതിനാൽ സമ്മർദ്ദം കുറയ്‌ക്കും. കൂടാതെ ശർക്കര ചായ കുടിക്കുന്നത് ആർത്തവ ക്രമക്കേടുകൾ പരിഹരിക്കുന്നതിന് സഹായിക്കുന്നു. ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യാനും മലബന്ധം ഒഴിവാക്കാനും, ചർമ്മത്തിന് തിളക്കം, ജലാംശം, ആരോഗ്യം എന്നിവ നൽകാനും ഇത് സഹായിക്കുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
കൊറിയ പോപ് ഗായിക ലിയയ്ക്ക് ഉത്കണ്ഠാരോഗം; പുതിയ ആൽബത്തിൽ ഉണ്ടാകില്ല
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ