എത്ര ശ്രമിച്ചിട്ടും കുടവയര്‍ കുറയുന്നില്ലേ? ഒരുപക്ഷെ വിട്ടുമാറാത്ത വീക്കമായിരിക്കാം കാരണം. ഈ ബന്ധം കണ്ടെത്തുകയാണ് ആരോഗ്യകരമായി പൊണ്ണത്തടി അല്ലെങ്കില്‍ കുടവയര്‍ കുറയ്ക്കാനുള്ള ആദ്യ സ്റ്റെപ്പ്.
ഡയറ്റില്‍ മാറ്റം വരുത്തിയും സമ്മര്‍ദം നിയന്ത്രിക്കുന്നതിലൂടെയും ശരീരവീക്കം കുറയ്ക്കാന്‍ സാധിക്കും. കൂടാതെ കൊഴുപ്പ് നീക്കം എളുപ്പവും സുസ്ഥിരവുമാക്കാന്‍ ഇത് സഹായിക്കും.
വീക്കം എങ്ങനെ ശരീരഭാരം കൂട്ടും
അനാരോഗ്യകരമായ ഭക്ഷണരീതി, സമ്മര്‍ദം, ഉറക്കമില്ലായ്മ എന്നിവയാണ് വിട്ടുമാറാത്ത വീക്കത്തിന് കാരണം. ഇത് സ്‌ട്രെസ് ഹോര്‍മോണ്‍ ആയ കോര്‍ട്ടിസോളിന്റെ ഉല്‍പാദനം വര്‍ധിപ്പിക്കും. കോര്‍ട്ടിസോളിന്റെ അമിത ഉല്‍പ്പാദനം വയറിന് ചുറ്റും കൊഴുപ്പ് അടിഞ്ഞു കൂടാന്‍ കാരണമാക്കും.
പൊണ്ണത്തടി കുറയ്ക്കാന്‍ ആന്റി-ഇന്‍ഫ്‌ലമേറ്ററി ഡയറ്റ്
രണ്ട് രീതിയിലാണ് ആന്‍ ഇന്‍ഫ്ലമേറ്ററി ഡയറ്റ് പ്രവര്‍ത്തിക്കുന്നത്
ആന്‍റി-ഇന്‍ഫ്ലമേറ്ററിയായ ഭക്ഷണങ്ങള്‍
നെല്ലിക്ക, പച്ച മഞ്ഞള്‍, കുരുമുളക്, ഇലക്കറകള്‍, ബെറിപ്പഴങ്ങള്‍, മത്സ്യം, ഓലിവ് ഓയില്‍, നട്‌സ് എന്നിവയില്‍ ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്.
ഇന്‍ഫ്ലമേഷന്‍ ട്രിഗര്‍ ചെയ്യുന്ന ഭക്ഷണങ്ങള്‍ ഒഴിവാക്കുക
പ്രോസസ്ഡ് ഭക്ഷണങ്ങള്‍, പഞ്ചസാര, കാര്‍ബോഹൈഡ്രേറ്റ്, തുടങ്ങിയവ വീക്കമുണ്ടാക്കുന്ന ഭക്ഷണങ്ങളാണ്.
ശരീര വീക്കം കുറയ്ക്കാന്‍ ഒരു 'മാജിക്ക്' ഡ്രിങ്ക്
ഇഞ്ചി, മഞ്ഞള്‍, നെല്ലിക്ക, ഓറഞ്ച്, കുരുമുളക് എന്നിവയാണ് ചേരുവ. ഇഞ്ചിയും മഞ്ഞളും ചെറിയ കഷ്ണങ്ങളായി മുറിക്കുക. ഓറഞ്ചിന്‍റെയും നെല്ലിക്കയുടെയും കുരു നീക്കം ചെയ്തെടുക്കാം. ശേഷം ഈ ചേരുവകളെല്ലാം കൂടി അല്‍പം വെള്ളം ചേര്‍ന്ന് നന്നായി അരച്ചെടുക്കാം. ഇത് അരിച്ചെടുത്ത ശേഷം കുടിക്കാം. എന്നും രാവിലെ ഇത് കുടിക്കുന്നത് ശരീര വീക്കം കുറയ്ക്കാന്‍ സഹായിക്കും.
മഞ്ഞളില്‍ അടങ്ങിയ കുര്‍കുമിന്‍ മികച്ച ഒരു ആന്റി-ഓക്‌സിഡന്റ് ആണ്. കൂടാതെ കുരുമുളക് കുര്‍കുമിന്റെ ആഗിരണത്തെ പ്രോത്സാഹിപ്പിക്കും.
ഇഞ്ചിയില്‍ ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയതാണ്. ഇത് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. കൂടാതെ വയറ്റിലുണ്ടാകാവുന്ന അസ്വസ്ഥത കുറയാനും സഹായിക്കും.
വിറ്റാമിന്‍ സി ധാരാളം നെല്ലിക്കയും ഓറഞ്ചും പ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും ഓക്‌സിഡേറ്റീവ് സ്‌ട്രെസിനോട് പൊരുതുകയും ചെയ്യും. ഓറഞ്ച് പാനീയത്തിന് മധുരം നല്‍കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക