

മാനസിക സമ്മർദം ഉള്ളപ്പോൾ കൊഴുപ്പ് അടങ്ങിയ ഭക്ഷണം ഉണ്ടാക്കാവുന്ന പ്രത്യാഘാതങ്ങളെ ചെറുക്കാൻ കൊക്കോ, ഗ്രീൻ ടീ പോലെ ഫ്ലേവനോളുകൾ അടങ്ങിയ ഭക്ഷണങ്ങള്‍ക്ക് സാധിക്കുമെന്ന് പഠനം. ഉയർന്ന കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ സമ്മർദം നേരിടുന്ന സമയത്ത് രക്തധമനികളെ ബാധിക്കുകയും തലച്ചോറിലേക്കുള്ള ഓക്സിജൻ്റെ വിതരണം ദുർബലപ്പെടുത്തുകയും ചെയ്യുന്നു.
എന്നാൽ സ്ട്രെസ്, കൊഴുപ്പ് ഉപഭോഗം എന്നിവയെത്തുടർന്ന് രക്തക്കുഴലുകളുടെ പ്രവർത്തനം കുറയുന്നത് തടയാൻ ഉയർന്ന ഫ്ലേവനോളുകൾ അടങ്ങിയ കൊക്കോ പാനീയം, ഗ്രീന്‍ ടീ എന്നിവ ഫലപ്രദമാണെന്ന് യുകെയിലെ ബിര്‍മിന്‍ഗാം സര്‍വകലാശാല ഗവേഷകര്‍ നടത്തിയ പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ഉയർന്ന കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ മാനസിക പിരിമുറക്കമുള്ളപ്പോള്‍ തലച്ചോറിലേക്കുള്ള ഓക്സിജൻ്റെ വിതരണത്തെ ദുർബലപ്പെടുത്തുമെന്ന് മുൻ പഠനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ ഫ്ലേവനോളുകൾ തലച്ചോറിലെ ഓക്സിജൻ്റെ അളവ് മെച്ചപ്പെടുത്തുകയോ ഒരാളുടെ മാനസികാവസ്ഥയെ ബാധിക്കുകയോ ചെയ്യുന്നതായി കണ്ടെത്തിയില്ലെങ്കിലും ഫ്ലേവനോളുകൾ അടങ്ങിയ ഭക്ഷണം കുടിക്കുകയോ കഴിക്കുകയോ ചെയ്യുന്നത് വാസ്കുലർ സിസ്റ്റത്തിൽ കൊഴുപ്പ് അടങ്ങിയ ഭക്ഷണം കഴിക്കുമ്പോൾ ഉണ്ടാകുന്ന ആഘാതങ്ങളെ ലഘൂകരിക്കാൻ സഹായിക്കുമെന്ന് പഠനത്തിൽ പറയുന്നു. മാനസിക പിരിമുറം ഉള്ളപ്പോൾ ഏത് തരം ഭക്ഷണം കഴിക്കണമെന്ന് നമ്മളെ ബോധവന്മാരാക്കാൻ ഈ പഠനം സഹായിക്കുമെന്ന് ഗവേഷകർ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates