ഈ തണുപ്പുകാലത്ത് തേൻ ചേർത്ത ഇഞ്ചി ചായയാണ് ബെസ്റ്റ്! പ്രതിരോധം ശക്തമാക്കാം

ദഹനക്കേട് മാറാനും ഇഞ്ചി ചായ നല്ലതാണ്.
ginger honey tea
തേൻ ചേർത്ത ഇഞ്ചി ചായ
Published on
Updated on

മഞ്ഞും തണുപ്പുമൊക്കെയായി കാലാവസ്ഥ പതിയെ മാറി തുടങ്ങി. ഇനി രോഗങ്ങളും പിടിമുറുക്കും. രോഗാണുക്കളെ ചെറുക്കാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ഒരു മികച്ച മാര്‍ഗമാണ് തേനും ഇഞ്ചിയും ചേര്‍ത്തു തിളപ്പിക്കുന്ന ചായ.

പറയുമ്പോള്‍ സിംപിള്‍ ആണെങ്കിലും സംഭവം പവര്‍ഫുള്‍ ആണ്. ഇതില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും ധാതുക്കളും രോഗാണുക്കളോട് പൊരുതാന്‍ നിങ്ങളുടെ രോഗപ്രതിരോധ ശേഷിയെ സജ്ജമാക്കും.

തേന്‍ ചേര്‍ത്ത ഇഞ്ചി ചായ ദിവസവും കുടിക്കാം, ഗുണങ്ങള്‍

സന്ധി വേദന

തണുപ്പാകുമ്പോള്‍ സന്ധിവാദമുള്ളവര്‍ക്ക് വേദന കഠിനമാകാറുണ്ട്. ഇഞ്ചിയുടെ ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ ശരീര വീക്കം കുറച്ച് വേദന കുറയ്ക്കാന്‍ സഹായിക്കും.

ദഹനക്കേട്

ദഹനക്കേട് മാറാനും ഇഞ്ചി ചായ നല്ലതാണ്. ഇത് കുടലില്‍ ഉണ്ടാകുന്ന ഗ്യാസ് നീക്കം ചെയ്ത് കുടലിന്റെ പ്രവര്‍ത്തനം സാധാരണഗതിയിലാക്കും.

ഹൃദയാരോഗ്യം

ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും തേന്‍ ചേര്‍ത്ത ഇഞ്ചി ചായ മികച്ചതാണ്. ഇത് രക്തസമ്മര്‍ദം, കൊളസ്‌ട്രോള്‍ എന്നിവ കുറച്ച് രക്തയോട്ടം വര്‍ധിപ്പിക്കുകയും രക്തം കട്ടപിടിക്കുന്നത് കുറയ്ക്കുകയും ചെയ്യുന്നു.

പ്രതിരോധ ശേഷി

ഇഞ്ചിയില്‍ അടങ്ങിയ ആന്റിഓക്‌സിഡന്റുകളും ആന്റിഇന്‍ഫ്ലമേറ്ററി ഗുണങ്ങളും പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. കൂടാതെ തേനിന്റെ ആന്റിബാക്ടീരിയല്‍ ഗുണങ്ങള്‍ അണുബാധയോട് പൊരുതാനും സഹായിക്കും.

സമ്മര്‍ദവും ഉത്കണ്ഠയും അകറ്റും

സമ്മര്‍ദവും ഉത്കണ്ഠയും അകറ്റാന്‍ തേനും ഇഞ്ചിയും ചേര്‍ത്ത ചായ വളരെ മികച്ചതാണ്. ഇഞ്ചിയും തേനും സ്‌ട്രെസ് ഹോര്‍മോണുകളുടെ ഉല്‍പാദനം കുറച്ച് മാനസികാവസ്ഥ മെച്ചപ്പെടുത്താന്‍ സഹായിക്കും.

രക്തയോട്ടം വര്‍ധിപ്പിക്കും

ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും ധാതുക്കളും അമിനോ ആസിഡുകളും രക്തയോട്ടം വര്‍ധിപ്പിക്കാന്‍ സഹായിക്കും. ഇത് ശരീരത്തില്‍ ഓക്‌സിജന്റെ സഞ്ചാരം ഉറപ്പാക്കും. രക്തയോട്ടം മെച്ചപ്പെടുന്നത് ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുന്നതിനും ഏകാഗ്രത വര്‍ധിക്കുന്നതിനും ഊര്‍ജ്ജമുണ്ടാകാനും സഹായിക്കും.

ഇഞ്ചി ചായ ഉണ്ടാക്കുന്ന വിധം

ഒരു കപ്പ് വെള്ളത്തില്‍ ഒരു ചെറിയ കഷ്ണം ഇഞ്ചി ചതച്ചതും തേയിലയും ചേര്‍ത്ത് തിളപ്പിക്കുക. പാല്‍ ഉപയോഗിക്കുന്നവര്‍ ഈ സമയം പാല്‍ ഒഴിച്ചു തിളപ്പിക്കാം. ഇല്ലെങ്കില്‍ കപ്പിലേക്ക് പകരുമ്പോള്‍ അല്‍പം തേനും ചേര്‍ത്ത് ചെറു ചൂടോടെ കുടിക്കാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com