പേടിപ്പിച്ച് പഠിപ്പിക്കേണ്ട; ഭയം കുട്ടികളിലെ ജിജ്ഞാസയെ പിന്നോട്ടടിപ്പിക്കുമെന്ന് പഠനം

അപരിചിതമായ സന്ദർഭങ്ങളിൽ തലച്ചോറിനെ കൂടുതൽ അലർട്ട് ആക്കിവെക്കാൻ ഭയം ആവശ്യമാണെന്ന് ​ഗവേഷകർ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

യപ്പെടുത്തുന്ന ഓർമ്മകൾ നമ്മെ എപ്പോഴും അലട്ടിക്കൊണ്ടിരിക്കും. ആ ഓർമ്മകൾ നമ്മെ പലപ്പോഴും അനുസരണ ശീലമുള്ളവരാക്കും. കുട്ടികളെയാണെങ്കിലും മുതിർന്നവരെയാണെങ്കിലും ഭയപ്പെടുത്തി അനുസരിപ്പിക്കുന്നതിലൂടെ ഭയം ഒരു ഫലപ്രദമായ പഠനോപകരണമായി പൊതുവെ വിലയിരുത്താറുണ്ട്. എന്നാൽ ഭയപ്പെടുത്തുന്നത് കുട്ടികളിലെ ജിജ്ഞാസയെ പിന്നോട്ടടിപ്പിക്കും. പുതിയ കാര്യങ്ങൾ ചെയ്യുന്നതിനും പഠിക്കുന്നതിനും അവർ ഭയപ്പെടുമെന്നും പഠനം പറയുന്നു. അത് അവർക്കുള്ളിൽ നീണ്ട കാല ട്രോമയ്‌ക്ക് കാരണമാകും. കാര്യങ്ങളെ ശരിയായ രീതിയിൽ മനസിലാക്കാൻ കഴിയാതെ വരികയും ചെയ്യുമെന്നും പഠനങ്ങൾ പറയുന്നു.

ഭയം ഒരു സാധാരണ അതിജീവന മാർ​ഗമാണ്. 'ശ്രദ്ധിക്കൂ!' എന്ന മുന്നറിയിപ്പ് നമ്മെ ഭാവിയിൽ സുരക്ഷിതരാക്കും. അപരിചിതമായ സന്ദർഭങ്ങളിൽ തലച്ചോറിനെ കൂടുതൽ അലർട്ട് ആക്കിവെക്കാൻ ഭയം ആവശ്യമാണെന്നും ​ഗവേഷകർ ചൂണ്ടികാണിക്കുന്നു. വളരെ ശ്രദ്ധാപൂർവ്വം കാര്യങ്ങൾ ചെയ്യുമ്പോഴുണ്ടാകുന്ന മാനസികാവസ്ഥ ആയിരിക്കില്ല ഭയപ്പെടുമ്പോൾ. ഭയപ്പെടുമ്പോൾ തലച്ചോറിന്റെ നിയന്ത്രണ കേന്ദ്രമായ പ്രീഫ്രോണ്ടൽ കോർട്ടെക്‌സിന്റെ പ്രവർത്തനം തലച്ചോറിന്റെ പ്രാകൃത ഭാ​ഗങ്ങൾ ഏറ്റെടുക്കും. ആ സമയത്ത് ബുദ്ധി ഉപയോ​ഗിക്കുക, അറിവ് പ്രയോ​ഗിക്കുക, ശരിയായ തീരുമാനത്തിൽ എത്തുക എന്ന് ബുദ്ധിമുട്ടായിരിക്കും. 

കുട്ടികളെ ഭയപ്പെടുത്തി അനുസരിപ്പിക്കുക എന്ന രീതിയാണ് പലപ്പോഴും മതാപിതാക്കൾ പിന്തുടരുന്നത്. അത് അവരിൽ വലിയെ ട്രോമയുണ്ടാക്കും.
കുട്ടികളിൽ ഭയ പ്രതികരണങ്ങളുടെ ആരോഗ്യകരമായ വികാസത്തിന് മുതിർന്നവർ നിർണായക പങ്ക് വഹിക്കുന്നു. അത് അവരുടെ പഠന മികവിനെയും ആക്രമണ സ്വഭാവവും ഉത്കണ്ഠയും സഹപാഠികളോടുള്ള മോശം ബന്ധത്തിനും കാരണമാക്കും. എന്നാൽ മുന്നറിയിപ്പുകളുടെ കാരണം വ്യക്തമാക്കുന്ന രക്ഷാകർതൃത്വം കുട്ടികളെ കൂടുതൽ ജാ​ഗ്രതയുള്ളവരാക്കുന്നു.

കുട്ടികൾ മുതിർന്നവരിൽ നിന്നു‌മാണ് ഭയം പഠിക്കുന്നത്.  കൊച്ചുകുട്ടികളിലും സ്കൂൾ കുട്ടികളിലും മുതിർന്നവർ കൃത്യമായി ആശയവിനിമയം നടത്തുകയോ ഭയത്തിന്റെ ലക്ഷണങ്ങൾ കാണിക്കുകയോ ചെയ്താൽ അവരെ അപകടങ്ങളിൽ നിന്നും മാറ്റിനിർത്താം. എന്നാൽ കാര്യങ്ങൾ ശരിയായ രീതിയിൽ പഠിക്കാൻ ഭയം ബുദ്ധമുട്ടുണ്ടാക്കുമെന്നും കാൻബറ സർവകലാശാല ​ഗവേഷകൻ ഡെബോറ പിനോ പാസ്റ്റെർനാക്ക് പറയുന്നു.

കുട്ടികളിൽ ഭയത്തിന്റെ പ്രതികരണങ്ങൾ വികസിപ്പിക്കുന്നതിൽ അധ്യാപകരും ഒരു പ്രധാന പങ്ക് വഹിക്കുന്നു. അധ്യാപകർ പിന്തുണയുള്ളവരാണെങ്കിൽ വിദ്യാർഥികൾക്ക് കൂടുതൽ പ്രചോദനം ലഭിക്കാനും ക്ലാസിൽ നന്നായി പ്രവർത്തിക്കാനും സാധിക്കും.

ഭയം മുതിർന്നവരിലേക്ക് എത്തുമ്പോൾ

പ്രായപൂർത്തിയാകുമ്പോൾ ഉത്കണ്ഠ അനുഭവിക്കുന്ന പലരും കുട്ടിക്കാലത്ത് നിരന്തരം ഭീഷണി നേരിടുന്ന ചുറ്റുപാടുകളിൽ നിന്നു വന്നവരാണെന്ന് കണ്ടെത്തി. ഇവർ പുതിയ ജോലികൾ ഏറ്റെടുക്കുന്നത് ഒഴിവാക്കുകയും ഒന്നിലധികം അഭിപ്രായങ്ങൾ പരി​ഗണിക്കുകയും ചോദ്യങ്ങളോട് പ്രതികരിക്കുകയും ചെയ്‌തേക്കാം.

ഇവയെല്ലാം തൊഴിലുടമകൾ സാധാരണയായി വിലമതിക്കുന്ന കഴിവുകളാണെങ്കിലും ഭയം ഉളവാക്കുന്ന തൊഴിൽ അന്തരീക്ഷം പ്രതികൂലവും സമ്മർദ്ദമുള്ളതുമാണ്. ജീവനക്കാർ തങ്ങളുടെ തൊഴിൽ അന്തരീക്ഷം സുരക്ഷിതമല്ലാത്തതായി കാണുമ്പോൾ അവർക്ക് ഉത്കണ്ഠ, സമ്മർദ്ദം എന്നിവ അനുഭവിക്കാൻ സാധ്യതയുണ്ടെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. സമ്മർദ്ദപൂരിതമായ സാഹചര്യങ്ങൾ നമുക്ക് അറിയാവുന്ന കാര്യങ്ങൾ പുതിയ സാഹചര്യങ്ങളിൽ പ്രയോഗിക്കാനുള്ള നമ്മുടെ കഴിവിനെ തടസപ്പെടുത്തുകയും ചെയ്യും. കൂടാതെ ജോലികൾ ഏറ്റെടുക്കാനുമുള്ള തൊഴിലാളികളുടെ സന്നദ്ധതക്കുവ് അവരുടെ ജോലിയെ ബാധിക്കുമെന്ന് ഗവേഷകർ വാദിക്കുന്നു. ജോലിസ്ഥലങ്ങളിലെ പോസിറ്റീവായ അന്തരീക്ഷം ക്രിയാത്മകതയെ പ്രോത്സാഹിപ്പിക്കുമെന്നും ​പഠനം പറയുന്നു.

നമ്മുടെ വികാരങ്ങളെ സംരക്ഷിക്കുകയും നമ്മുടെ ചിന്തകളെ സുരക്ഷിതമായവയിലേക്ക് പരിമിതപ്പെടുത്തുക. കുട്ടികളും മുതിർന്നവരും ബുദ്ധിമുട്ടുകൾ നിറഞ്ഞ പ്രശ്‍നങ്ങൾ പരിഹരിക്കാൻ ക്രിയാത്മകമായ വഴികൾ പിന്തുടരേണ്ടതുണ്ട്. അനിശ്ചിതത്വത്തെ കൈകാര്യം ചെയ്യുമ്പോൾ ചിലപ്പോൾ നമ്മൾക്ക് തെറ്റുകൾ വരുത്തുകയോ പരാജയപ്പെടുകയോ ചെയ്യാം. അതിന് സുരക്ഷിതവും പരിപോഷിപ്പിക്കുന്നതുമായ അന്തരീക്ഷമാണ് ആവശ്യം 
അല്ലാതെ ഭയപ്പെടുത്തുന്ന വീടോ സ്കൂളോ ജോലിസ്ഥലമോ അല്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com