
ചിലര്‍ എത്ര വാരിവലിച്ചു കഴിച്ചാലും വണ്ണം വയ്ക്കാത്തതു ശ്രദ്ധിച്ചിട്ടില്ലേ. ഇങ്ങനെയുള്ള ആളുകളെയാണ് ഒബീസ് റസിസ്റ്റന്‍സ് ഫീനോടൈപ്പ് എന്ന് പറയുന്നത്. ഇവരുടെ ശരീരം സ്വാഭാവികമായ ശരീരഭാരം നിലനിര്‍ത്താനുള്ള കഴിവു പുലര്‍ത്തുന്നു.
ഇതിന്റെ ഒരു പ്രധാന കാരണം നോണ്‍- എക്‌സൈസ് ആക്ടിവിറ്റി തെര്‍മോജനിസിസ് (എന്‍ഇഎടി) ആണ്. വ്യായാമം കൂടാതെ നമ്മളുടെ ചില ബോഡി മൂവ്‌മെന്റുകള്‍ മൂലം ശരീരത്തില്‍ നിന്ന് നഷ്ടമാകുന്ന അധിക കലോറിയാണ് എന്‍ഇഎടി. വെറുതെ ഇരിക്കുമ്പോള്‍ കാലാട്ടുക, സംസാരിക്കുമ്പോള്‍ കൈകളും ശരീരഭാഗങ്ങളും ഇളക്കുക, നടക്കുമ്പോള്‍ കൈകള്‍ വീശുക ഇവയെല്ലാം മൂലം കലോറി നഷ്ടമാകുന്നു.
മയോ ക്ലിനിക്കിലെ ഡോ. ജെയിംസ് ലിവൈന്‍ നടത്തിയ പഠനത്തില്‍ എന്‍ഇഎടി ഉയര്‍ന്ന ആളുകളില്‍ ദിവസവും 700 കിലോ കലോറി വരെ അധികമായി ബേണ്‍ ചെയ്യുന്നവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത്തരം ആളുകള്‍ തടി വെയ്ക്കണമെങ്കില്‍ മെയ്ന്റനെന്‍സ് കലോറിയെക്കാള്‍ അധികം കലോറി കഴിക്കേണ്ടതായി വരുമെന്ന് വിദഗ്ദര്‍ പറയുന്നു.
ജനികതം, ഹോണ്‍മോണ്‍ എന്നിവയും ഒബീസ് റസിസ്റ്റന്‍സ് ഫീനോടൈപ്പ് ആളുകള്‍ മെലിഞ്ഞിരിക്കാന്‍ പ്രധാന ഘടകമാണ്. ശരീരഭാരം എന്നത് നിങ്ങൾ എന്ത് കഴിക്കുന്നു എന്നല്ല, മറിച്ച് നിങ്ങളുടെ ശരീരം അത് എങ്ങനെ ഉപയോഗിക്കുന്നു എന്നതിന്‍റെ കൂടി സൂചനയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ