കുടവയര്‍ ബുദ്ധി കൂട്ടും; ജാപ്പനീസ് ഗവേഷകര്‍

വിസറൽ കൊഴുപ്പിലുള്ള സിഎക്‌സ്3സിഎല്‍1 പ്രോട്ടീൻ കുറയുന്നത് തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിക്കും
belly fat is good for brain health
തലച്ചോറിന് കുടവയർ നല്ലത്
Updated on
1 min read

ലച്ചോർ നന്നായി പ്രവർത്തിക്കണമെങ്കിൽ കുടവയർ വേണമെന്ന് പുതിയ പഠനം. ജപ്പാനിലെ ടൊഹോ സർവകലാശാല ​ഗവേഷകരുടെതാണ് ഈ വിചിത്ര കണ്ടെത്തൽ. കുടവയറിന് കാരണമാകുന്ന വിസറൽ കൊഴുപ്പിൽ അടങ്ങിയിരിക്കുന്ന സിഎക്‌സ്3സിഎല്‍1 എന്ന പ്രോട്ടീൻ തലച്ചോറിന്റെ ആരോ​ഗ്യത്തെ മെച്ചപ്പെടുത്താൻ സഹായിക്കുന്ന ബിഡിഎന്‍എഫിന്റെ (തലച്ചോറില്‍ നിന്ന് ഉരുത്തിരിഞ്ഞ ന്യൂറോട്രോഫിക് ഘടകം) അളവു വർധിപ്പിക്കുമെന്നാണ് ജെറോസയന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച് പഠനത്തിൽ വ്യക്തമാക്കുന്നു.

കേൾക്കുന്നവർക്ക് ആദ്യമൊരു ആശയക്കുഴപ്പമൊക്കെ തോന്നാം. കുടവയറ് ആരോ​ഗ്യത്തിന് ഒരു തരത്തിലും നല്ലതല്ലെന്നാണ് വിദ​ഗ്ധർ ഇതുവരെ പറഞ്ഞിരുന്നത്. എന്നാൽ പുതിയ പഠനത്തിൽ വിസറൽ കൊഴുപ്പിലുള്ള സിഎക്‌സ്3സിഎല്‍1 പ്രോട്ടീൻ കുറയുന്നത് തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിക്കുകയും പ്രായമാകുമ്പോൾ വൈജ്ഞാനിക തകർച്ചയിലേക്ക് നയിക്കുകയും ചെയ്യുമെന്ന് പഠനത്തില്‍ പറയുന്നു.

തലച്ചോറിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നത് ബിഡിഎന്‍എഫ് അനിവാര്യമാണ്. ഇത് തലച്ചോറില്‍ പുതിയ കോശങ്ങളുടെ നിര്‍മാണത്തിന് സഹായിക്കുന്നു. എന്നാൽ പ്രായമാകുന്തോറും ശരീരത്തിൽ ബിഡിഎന്‍എഫിന്റെ അളവിൽ കുറവു സംഭവിക്കുന്നു. ഇത് പ്രായമാകുമ്പോഴുള്ള വൈജ്ഞാനിക തകർച്ചയെ ത്വരിതപ്പെടുത്തുന്നു.

എലികളിൽ നടത്തിയ പരീക്ഷണത്തിൽ വിസറൽ കൊഴുപ്പിൽ അടങ്ങിയിരിക്കുന്ന സിഎക്‌സ്3സിഎല്‍1 പ്രോട്ടീൻ ബിഡിഎൻഎഫിന്റെ അളവു വർധിപ്പിക്കുകയും ഇത് തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്തതായി കണ്ടെത്തിയെന്ന് ​ഗവേഷകർ പറയുന്നു. വിസറൽ കൊഴുപ്പ് കുറഞ്ഞ പ്രായമായ എലികളിൽ അധിക എസ്എക്‌സ്3സിഎല്‍1 പ്രോട്ടീൻ നൽകിയപ്പോൾ ബിഡിഎന്‍എഫിന്റെ അളവു വർധിക്കുകയും തലച്ചോറിന്റെ ആരോ​ഗ്യം മെച്ചപ്പെട്ടതായും കണ്ടെത്തി. എലികളിൽ എസ്എക്‌സ്3സിഎല്‍1 പ്രോട്ടീന്റെ അളവു കൃത്രിമമായി കുറച്ചപ്പോൾ തലച്ചോറിന്റെ പ്രവർത്തനം മന്ദ​ഗതിയിലായെന്നും ​ഗവേഷകർ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com