കുടവയർ വേണ്ടെങ്കിൽ നന്നായി ഉറങ്ങണം, വിസറൽ കൊഴുപ്പ് ഇല്ലാതിരിക്കാൻ എത്ര മണിക്കൂർ ഉറക്കം? 

ഉറക്കക്കുറവ് ശരീരഭാരം കൂടാനും അരക്കെട്ടിലെ വിസറൽ കൊഴുപ്പ് വർധിക്കാനും കാരണമാകുമെന്ന് പഠനം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

രോ​ഗ്യത്തിന്റെ ഏറ്റവും പ്രധാന ഘടകങ്ങളിൽ ഒന്ന് നല്ല ഉറക്കം തന്നെയാണ്. ശരിയായ ഉറക്കം ലഭിച്ചില്ലെങ്കിൽ‌ ഊർജ്ജക്കുറവും മറ്റ് ആരോ​ഗ്യപ്രശ്നങ്ങളുമെല്ലാം ബുദ്ധിമുട്ടിക്കും. ഉറക്കക്കുറവ് ശരീരഭാരം കൂടാനും അരക്കെട്ടിലെ വിസറൽ കൊഴുപ്പ് വർധിക്കാനും കാരണമാകുമെന്ന് പഠനം. കുടവയർ വേണ്ടെങ്കിൽ ദിവസം ഏഴ് മുതൽ എട്ട് മണിക്കൂർ വരെ ഉറങ്ങണമെന്നാണ് സ്ലീപ് മെഡിസിൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത്. 

18നും 59നും ഇടയിൽ പ്രായമുള്ള 5000 പേരുടെ ഡേറ്റ ഉപയോ​ഗിച്ചാണ് പഠനം നടത്തിയത്. ഉറക്കത്തിൽ ഒരു മണിക്കൂർ കുറഞ്ഞാൽ പോലും അരക്കെട്ടിലെ കൊഴുപ്പ് 12 ഗ്രാം വീതം വർധിക്കാൻ കാരണമാകുമെന്നാണ് ​ഗവേഷകർ കണ്ടെത്തിയത്. അതേസമയം,  എട്ട് മണിക്കൂറിൽ കൂടുതൽ ഉറങ്ങുന്നതു കൊണ്ട് പ്രത്യേകിച്ച് പ്രയോജനം അരക്കെട്ടിലെ കൊഴുപ്പിൻറെ കാര്യത്തിൽ ഉണ്ടാക്കുന്നില്ലെന്നും ഇവർ പറഞ്ഞു. മതിയായ ഉറക്കം ലഭിക്കാത്തത് തലച്ചോറിൻറെ അകാല വാർധക്യത്തിനും പെരുമാറ്റ ശീലങ്ങളിലെ വ്യതിയാനത്തിനും കാരണമാകാമെന്നും ഗവേഷകർ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com