
ദിവസവും ഒരു ഗ്ലാസ് പാല്‍ കുടിച്ചാല്‍ കുടല്‍ കാന്‍സറിനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനം. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയും കാന്‍സര്‍ റിസര്‍ച്ച് യുകെയും നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. ദിവസേനയുള്ള പാല്‍ ഉപയോഗം കുടല്‍ കാന്‍സറിനുള്ള സാധ്യത കുറയ്ക്കുന്നതില്‍ കാര്യമായ സ്വാധീനം ചെലുത്തുമെന്നാണ് ഗവേഷണം പറയുന്നത്.
യുകെയില്‍ എല്ലാ വര്‍ഷവും ഏകദേശം 45,000 കുടല്‍ കാന്‍സര്‍ കേസുകള്‍ ഉണ്ടാകുന്നു. ആരോഗ്യകരമായ ജീവിത ശൈലിയിലൂടെ എല്ലാ കുടല്‍ കാന്‍സറുകളും 54 ശതമാനം തടയാന്‍ കഴിയുമെന്നാണ് റിസര്‍ച്ച് ഡാറ്റ സൂചിപ്പിക്കുന്നത്. പുകവലി, വ്യായാമക്കുറവ്, മദ്യം, സംസ്‌കരിച്ച മാംസം കഴിക്കല്‍, മോശം ഭക്ഷണക്രമം എന്നിവയെല്ലാം കുടല്‍ കാന്‍സര്‍ ഉണ്ടാക്കുന്നതില്‍ മുഖ്യഘടകങ്ങളാണ്.
പ്രതിദിനം ഒരു ഗ്ലാസ് പാല്‍ കുടിക്കുന്നതിനൊപ്പം മദ്യത്തിന്റേയും ചുവന്ന മാംസത്തിന്റേയും ഉപയോഗം കുറയ്ക്കുന്നതും കാന്‍സറില്‍ നിന്ന് സംരക്ഷിക്കാന്‍ സഹായിക്കുമെന്നുമാണ് യുകെയിലെ ഓങ്കോളജിസ്റ്റ് വ്യക്തമാക്കുന്നത്. ദിവസവും 20 ഗ്രാം മദ്യം - അഥവാ ഒരു ഗ്ലാസ് വൈന്‍- അധികമായി കുടിക്കുന്നത് കാന്‍സര്‍ സാധ്യത 15 ശതമാനം വര്‍ധിപ്പിക്കുമെന്നാണ് പഠനം പറയുന്നത്. ദിവസവും 30 ഗ്രാം കൂടുതല്‍ ചുവന്ന മാംസം അധികമായി കഴിക്കുന്നതും കാന്‍സര്‍ സാധ്യത എട്ട് ശതമാനം വര്‍ധിപ്പിക്കുന്നു. 54,2000 ത്തിലധികം സ്ത്രീകളിലാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്. പാല്‍ കുടിക്കുന്നതുള്‍പ്പെടെ ദിവസേനയുള്ള ഭക്ഷക്രമത്തിന്റെ വിവരങ്ങളും സംഘം ശേഖരിച്ചു.
പാലിലെ ലാക്ടോസ്, ബ്യൂട്ടൈറേറ്റ് ഉല്‍പ്പാദിപ്പിക്കുന്ന ഗുണകരമായ ഗട്ട് ബാക്ടിരീയകളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കാന്‍ കഴിയും. ഇത് ആന്റി ഇന്‍ഫഌമേറ്ററി, ആന്റി കാന്‍സര്‍ ഫലങ്ങള്‍ നല്‍കും. സംയോജിത ലിനോലെയിനിക് ആസിഡ് മാംസത്തിലും പാലുല്‍പ്പന്നങ്ങളിലും കാണപ്പെടുന്ന ഫാറ്റി ആസിഡാണ്. ഇതും കാന്‍സറിനെ ചെറുക്കാന്‍ കാരണമാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. പാലോ പാല്‍ ഉല്‍പ്പന്നങ്ങളോ അലര്‍ജിയുണ്ടാക്കുന്ന ആളുകള്‍ മാറ്റങ്ങള്‍ വരുത്തുന്നതിന് മുമ്പ് ആരോഗ്യ വിദഗ്ധരുമായി കൂടിയാലോചിക്കണം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക