ഭക്ഷണം കഴിക്കുമ്പോഴും മൊബൈല്‍ ഫോണ്‍, പൊണ്ണത്തടിയും പ്രമേഹവും പിന്നാലെ

ഭക്ഷണത്തിന്റെ മണം അറി‍ഞ്ഞു വന്നിരുന്നവർ ഇപ്പോള്‍, ഒരു നൂറു ആവർത്തി വിളിച്ചാൽ മാത്രമാണ് മൊബൈൽ ഫോണിൽ നിന്ന് കണ്ണെടുക്കുന്നത്.
Focused black woman having lunch and browsing smartphone
മൊബൈൽ ഫോൺ ഉപയോ​ഗം (Mindfull Eating)പ്രതീകാത്മ ചിത്രം
Updated on
1 min read

ക്ഷണം പാകമായതിന്റെ സി​ഗ്നൽ അടുക്കളിയിൽ നിന്ന് ഉയരുന്ന മണം പരത്തി തുടങ്ങുമ്പോൾ തന്നെ തലച്ചോറിൽ നിന്ന് അടുത്ത സി​ഗ്നൽ വരും.., വിശപ്പായി. ഉരുളകളാക്കി ഭക്ഷണം നാവിൽ തൊടുമ്പോൾ തന്നെ വായിൽ രുചിയുടെ മേളം തുടങ്ങും. കൂട്ടത്തോടെ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് ഭക്ഷണം കൂടുതൽ ആസ്വാദ്യകരമാക്കും. എന്നാൽ ടിവിയുടെയും മൊബൈൽ ഫോണുകളുടെയും വരവോടെ ഈ ശീലങ്ങളിൽ കുറച്ചു മാറ്റങ്ങൾ വന്നു തുടങ്ങി.

ഭക്ഷണത്തിന്റെ മണം അറി‍ഞ്ഞു വന്നിരുന്നവർ ഇപ്പോള്‍, ഒരു നൂറു ആവർത്തി വിളിച്ചാൽ മാത്രമാണ് മൊബൈൽ ഫോണിൽ നിന്ന് കണ്ണെടുക്കുന്നത്. ഭക്ഷണം കഴിക്കുന്നതോ? അതും മൊബൈൽ അല്ലെങ്കിൽ ടിവി കണ്ടു കൊണ്ട്. ഇത്തരത്തിൽ രുചിയും മണവും ഭക്ഷണം തിരിച്ചറിയാതെ പോകുന്നതും നമ്മുടെ ആരോഗ്യത്തെ സാരമായി തന്നെ ബാധിക്കും. കാഴ്ചയില്‍ അത്ര അപകടമല്ലെന്ന് തോന്നുന്ന ഈ ദുശ്ശീലം മോച്ചബോളിസത്തെ മുതല്‍ മാനസികാരോഗ്യത്തെ വരെ ബാധിക്കാം.

ഇത് പ്രധാനമായും പൊണ്ണത്തടി, ടൈപ്പ് 2 പ്രമേഹം തുടങ്ങിയ ആരോ​ഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുമെന്നും ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു. കഴിക്കുന്ന ഭക്ഷണത്തിൽ ശ്രദ്ധിക്കാതിരിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കുന്നതിലേക്കും ശരീരത്തിൽ അധിക കലോറി വർധിക്കുന്നതിലേക്കും നയിക്കുന്നു. ഇത് പൊണ്ണത്തടി, ഇൻസുലിൻ പ്രതിരോധം എന്നിവയ്ക്ക് കാരണമാകുന്നു. മാത്രമല്ല, ബാലൻഡ് ഡയറ്റ് പിന്തുടരുന്നതിനെ ഇത് പരാജയപ്പെടുത്താം.

ഭക്ഷണം കഴിക്കുന്നതിന്റെ വേ​ഗത, അവബോധം എന്നിവ മെറ്റബോളിസത്തില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. വേഗത്തില്‍ ഭക്ഷണം കഴിക്കുന്നതും ശ്രദ്ധിക്കാതെ കഴിക്കുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവു പെട്ടെന്ന് കൂടാന്‍ കാരണമാകും. ഇത് ടൈപ്പ് 2 പ്രമേഹ സാധ്യത വര്‍ധിപ്പിക്കും.

മൈന്‍ഡ്ഫുള്‍ ഈറ്റിങ് (Mindfull Eating) ദിനചര്യയുടെ ഭാഗമാക്കാം

  • ഭക്ഷണം കഴിക്കുമ്പോള്‍ മൊബോല്‍ ഫോണ്‍, ടിവി തുടങ്ങിയ കാര്യങ്ങള്‍ ഒഴിവാക്കി, ഭക്ഷണം കഴിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക.

  • ഭക്ഷണത്തിന്റെ രുചി, ഘടന, മണം എന്നിവ ആസ്വദിക്കാന്‍ ശ്രമിക്കുക. ഇത് ഭക്ഷണം കൂടുതല്‍ ആസ്വാദ്യകരവും സംതൃപ്തിയും നല്‍കുന്നു.

  • ഭക്ഷണം കഴിക്കുന്നതിന് മുന്‍പ് വിശപ്പിനെ കൃത്യമായി മനസിലാക്കുക. സംതൃപ്തി തോന്നുന്ന അവസ്ഥയും ഭക്ഷണം കഴിക്കുന്നത് നിര്‍ത്തുകയും വേണം. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാന്‍ സഹായിക്കും.

  • ഭക്ഷണവുമായി മാനസികമായി ഒരു അടുപ്പം ഉണ്ടാക്കാന്‍ ശ്രമിക്കുക. ഇത് ഭക്ഷണം കഴിക്കുമ്പോള്‍ രുചിയും മാനസിക സംതൃപ്തിയും നല്‍കും.

  • മറ്റുള്ളവര്‍ക്കൊപ്പമാണ് ഭക്ഷണം കഴിക്കുന്നതെങ്കില്‍ അവര്‍ക്കൊപ്പം സംസാരിച്ചു കൊണ്ട് ഭക്ഷണം കഴിക്കാന്‍ ശ്രമിക്കുക. ഇത് ഭക്ഷണം കഴിക്കുന്നത് കൂടുതല്‍ ആസ്വാദ്യകരവും അളവു നിയന്ത്രിക്കാനും സഹായിക്കും.

  • മൈന്‍ഡ്ഫുള്‍ ആയി ഭക്ഷണം കഴിക്കുന്നത് ദിനചര്യയാക്കുന്നത് ഭക്ഷണത്തോടുള്ള അടുപ്പം വര്‍ധിപ്പിക്കുക മാത്രമല്ല, നിങ്ങളുടെ മെറ്റബോളിസം കൂട്ടാനും സഹായിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com