

തിരുവനന്തപുരം: കേരളത്തില്‍ വര്‍ധിച്ചുവരുന്ന കാന്‍സര്‍ രോഗ ബാധയും തത്ഫലമായി ഉണ്ടാകുന്ന ശാരീരിക സാമ്പത്തിക സാമൂഹിക പ്രത്യാഘാതങ്ങളും ചര്‍ച്ച ചെയ്ത് കേരള കാന്‍സര്‍ കോണ്‍ക്ലേവ് 2025 ന് തുടക്കം. കേരള മെഡിക്കല്‍ ആന്‍ഡ് പീഡിയാട്രിക് ഓങ്കോളജിസ്‌റ്‌സ് ഓഫ് കേരള 'ആമ്പോക്' സംഘടിപ്പിച്ച കോണ്‍ക്ലേവ് സ്പീക്കര്‍ എ എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്തു. കാന്‍സര്‍ പ്രതിരോധത്തിന് പൊതുചികിത്സാ പ്രോട്ടോക്കോള്‍ ഉണ്ടാക്കിയെടുക്കാനുള്ള വിദഗ്ധ ചര്‍ച്ചകള്‍ ഉയര്‍ന്നു വരണമെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍ പറഞ്ഞു. തിരുവനന്തപുരത്ത് ഹയാത്ത് റീജന്‍സിയില്‍ കാന്‍സര്‍ കോണ്‍ക്ലേവ് 2025 ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് ദിവസം നീണ്ടു നില്‍ക്കുന്നതാണ് കോണ്‍ക്ലേവില്‍ പ്രമുഖ ഓങ്കോളജിസ്റ്റുകള്‍, ഗവേഷകര്‍, നയരൂപീകരണ വിദഗ്ധര്‍, രോഗി പ്രതിനിധികള്‍, അതിജീവിതര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
കാന്‍സര്‍ ചികിത്സാ രംഗത്തെ പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ അധുനിക ചികിത്സാ രീതികളും ഗവേഷണ പുരോഗതികളും സജീവ ചര്‍ച്ചയായി. ശ്വാസകോശ കാന്‍സര്‍ രോഗികളുടെ ആയുസ്സ് വര്‍ദ്ധിപ്പിക്കാന്‍ നമ്മുടെ ഗവേഷണങ്ങള്‍ക്ക് സാധിച്ചതായി ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന ഡോ സുരേഷ് എച്ച് അദ്വാനി അഭിപ്രായപ്പെട്ടു. ടാര്‍ഗെറ്റഡ് തെറാപ്പികളുടെ വേഗതയും ലുക്കീമിയപോലുള്ള രോഗങ്ങളുടെ ചികിത്സാസാധ്യതയും വര്‍ധിച്ചു. ഗവേഷണ-വികസന, ഇമ്മ്യൂണോതെറാപ്പി മേഖലകളിലെ വിജയങ്ങള്‍ ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം പ്രതികരിച്ചു.
ഇന്ത്യയില്‍ ദശലക്ഷക്കണക്കിന് ആളുകള്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയായതിനാല്‍ തന്നെ അര്‍ബുദ ചികിത്സ താങ്ങാവുന്നതിലും അപ്പുറമാണെന്ന് ന്ന് പാലിയം ഇന്ത്യ സ്ഥാപകന്‍ ഡോ. എം ആര്‍ രാജഗോപാല്‍ അഭിപ്രായപെട്ടു. എച്ച്പിവി വാക്‌സിന്റെ ഒറ്റ ഡോസ് സെര്‍വിക്കല്‍ കാന്‍സറിനെ 99 ശതമാനം തടയുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ടെന്ന് രാജീവ് ഗാന്ധി ബൈയോടെക്നോളജി സെന്റര്‍ ഡയറക്ടര്‍ പ്രൊഫ. ചന്ദ്രഭാസ് നാരായണ പറഞ്ഞു. രാജ്യത്തുടനീളം ഏകീകൃത പരിചരണ നിലവാരം ഉണ്ടാവേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ടാറ്റ മെമ്മോറിയല്‍ ഹോസ്പിറ്റല്‍ മുംബൈ ഡയറക്ടര്‍ ഡോപ്രമീഷ് അഭിപ്രായപ്പെട്ടു. ഓങ്കോളജിസ്റ്റുകളുടെയും റേഡിയേഷന്‍ ഉപകരണങ്ങളുടെയും അപര്യാപ്തത ഇതിന് വിഗാതം സൃഷിടിക്കുന്നുണ്ട് ഈ വിടവ് നികത്താന്‍ കാന്‍സര്‍ രംഗത്തെ എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
2030-ഓടെ കേരളത്തിലെ എല്ലാ ജില്ലകളിലും കാന്‍സര്‍ പരിചരണ കേന്ദ്രങ്ങള്‍ ഉണ്ടാകണമെന്ന കേരള കാന്‍സര്‍ കെയര്‍ ബോര്‍ഡിന്റെ ലക്ഷ്യം നടപ്പില്‍ വരുത്താന്‍ ശ്രമിക്കുമെന്ന് മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. സതീശന്‍ ബാലസുബ്രഹ്മണ്യന്‍ അഭിപ്രായപ്പെട്ടു . സാങ്കേതിക പുരോഗതിക്കിടയിലും മനുഷ്യ സ്പര്‍ശം നിലനിര്‍ത്താന്‍ഏവരും ശ്രമിക്കണമെന്ന് കാരിത്താസ് ആശുപത്രി ഡയറക്ടര്‍ ഫാ ഡോ ബിനു കുന്നത്ത് അഭ്യര്‍ത്ഥിച്ചു. 13-ാം വയസ്സില്‍ കാന്‍സറിനെ അതിജീവിച്ച അവനിയുടെ പ്രാര്‍ത്ഥനാ ഗാനത്തോടെ ആരംഭിച്ച ചടങ്ങില്‍ പ്രശസ്ത കലാകാരന്‍ ബി ഡി ദത്തന്റെ തത്സമയ ചിത്രരചനാ കോണ്‍ക്ലേവിന്റെ മുഖ്യ ആകര്‍ഷണമായി.
Kerala Cancer Conclave 2025 Association of Medical and Paediatric Oncologists of Kerala begins Thiruvananthapuram.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
