
മതിയായ ഉറക്കം ആരോഗ്യത്തിന് എത്രത്തോളം പ്രധാനമാണെന്ന് എല്ലാവര്‍ക്കും അറിയാം. അതുകൊണ്ട് തന്നെ ഉറക്കം എട്ട് മണിക്കൂര്‍ വരെ തികയ്ക്കുക എന്നതാണ് മിക്കയാളുകളുടെയും മുന്‍ഗണന. എന്നാല്‍ ഉറക്കത്തിന്‍റെ ദൈര്‍ഘ്യം പോലെ തന്നെ ഉറങ്ങാന്‍ കിടക്കുന്ന സമയത്തിനും പ്രധാന്യമുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നതാണ് യൂറോപ്യന്‍ ഹാര്‍ട്ട് ജേണലില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനം.
കൊളസ്ട്രോള്‍, രക്തസമ്മര്‍ദം, ഡയറ്റ്, വ്യായാമം തുടങ്ങിയവ ഹൃദയാരോഗ്യത്തില്‍ വഹിക്കുന്ന പങ്കുപോലെ തന്നെ നിര്‍ണായകമാണ് ഉറക്കവും, ഉറങ്ങാന്‍ കിടക്കുന്ന സമയവും. ഹൃദ്രോഗ സാധ്യത പരമാവധി കുറയ്ക്കുന്നത് ഉറങ്ങാന്‍ ഒരു 'ഗോര്‍ഡന്‍ അവര്‍' ഉണ്ടെന്ന് പഠനം വ്യക്തമാക്കുന്നു.
എപ്പോഴാണ് ആ ഗോള്‍ഡന്‍ അവര്‍
43നും 74നും ഇടയില്‍ പ്രായമായ 88,000 പേരുടെ ആരോഗ്യവിവരങ്ങള്‍ ഏഴു വര്‍ഷത്തോളം ഗവേഷകര്‍ വിലയിരുത്തി. ഇവരുടെ ഉറക്കരീതികള്‍ നിരീക്ഷിച്ചതില്‍ നിന്നും രാത്രി പത്തിനും പതിനൊന്നിനും ഇടയില്‍ ഉറങ്ങുന്നവര്‍ക്ക് ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് ഗവേഷകര്‍ കണ്ടെത്തി.
അതേസമയം രാത്രി പതിനൊന്നിനും അര്‍ധരാത്രിക്കുമിടയില്‍ ഉറങ്ങുന്നവര്‍ക്ക് ഹൃദ്രോഗ സാധ്യത 12 ശതമാനം വരെയും അര്‍ധരാത്രിക്ക് ശേഷം ഉറങ്ങുന്നവര്‍ക്ക് 25 ശതമാനം വരെയും കൂടുതലാണെന്ന് പഠനത്തില്‍ വിശദീകരിക്കുന്നു. രാത്രി പത്തിനും പതിനൊന്നിനും ഇടയില്‍ ഉറങ്ങുന്നതാണ് ദീര്‍ഘകാല ഹൃദയാരോഗ്യത്തിന് ഗുണകരമെന്ന് ബ്രിട്ടീഷ് ഹാര്‍ട്ട് ഫൗണ്ടേഷനിലെ സീനിയര്‍ കാര്‍ഡിയാക് നഴ്‌സായ റെഗിന ഗിബ്ലിന്‍ പറയുന്നു.
ഉറക്കത്തിന്റെ ദൈര്‍ഘ്യം
ഏഴ് മുതല്‍ ഒന്‍പതു മണിക്കൂര്‍ വരെയാണ് ആരോഗ്യകരമായ ഉറക്കത്തിന് ആവശ്യമായ ദൈര്‍ഘ്യം. ഇത് ശരീരത്തിന്‍റെ സ്വാഭാവിക താളം നിലനിര്‍ത്താന്‍ സഹായിക്കും. എന്നാല്‍ വൈകി ഉറങ്ങുന്നതും ഉറക്കത്തിനിടെ ഇടവേളകള്‍ ഉണ്ടാകുന്നതും ഹൃദയത്ത് അനാവശ്യമായ സമ്മര്‍ദം നല്‍കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക