ഒന്ന് ഉറങ്ങിയാല്‍ മതി, കാന്‍സറിനെ ചെറുക്കാനുള്ള മികച്ച വഴി

ഉറക്കമില്ലായ്മ ഈ സർക്കാഡിയൽ റിഥം തടസപ്പെടുത്തുന്നു
sleep reduces cancer risk
ഉറക്കം കാൻസർ സാധ്യത കുറയ്ക്കും
Updated on
2 min read

കാൻസർ ഇന്ന് വളരെ സാധാരണമായ ഒരു രോ​ഗാവസ്ഥയായി മാറിയിരിക്കുന്നു. വൈദ്യശാസ്ത്രവും സാങ്കേതിക വിദ്യയും വളരെ വേ​ഗത്തിൽ വളരുന്ന സാഹചര്യത്തിലും കാൻസർ രോ​ഗികളുടെ എണ്ണം നാൾക്കുനാൾ പെരുകുകയാണ്. എന്താണ് കാരണം? അതിന്റെ ഒരു പ്രധാന ഘടകം നമ്മുടെ മാറിയ ജീവിതശൈലിയാണ്. അതിൽ ഏറ്റവും അവ​ഗണിക്കുന്ന ഒന്ന് ഉറക്കമാണ്.

വിട്ടുമാറാത്ത രോ​ഗങ്ങൾ, ശരീര വീക്കം, ആരോ​ഗ്യപ്രശ്നങ്ങൾ തുടങ്ങിയവ പെട്ടെന്നൊരു ദിവസം പ്രത്യക്ഷപ്പെടുന്നവയല്ല. തുടർച്ചയായതും അനാരോ​ഗ്യകരവുമായ ഭക്ഷണരീതികൾ, വിട്ടുമാറാത്ത സമ്മർദ്ദം, ചലനക്കുറവ്, ഉറക്കമില്ലായ്മ എന്നിവയെല്ലാം വിവിധ ആരോ​ഗ്യപ്രശ്നങ്ങളിലേക്ക് നയിക്കാം. ഉറക്കമില്ലായ്മ വിവിധ കാൻസറുകളുടെ വികസനവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് മുൻ പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.

ഉറക്കം സർക്കാഡിയൻ റിഥം തടസപ്പെടുത്തുന്നു

നമ്മുടെ ശരീരത്തെ നിയന്ത്രിക്കുന്നത് സർക്കാഡിയൻ റിഥം (24 മണിക്കൂർ ചക്രത്തിൽ പ്രവർത്തിക്കുന്ന ഒരു സ്വാഭാവിക ആന്തരിക ഘടികാരം) ആണ്. ദഹനം, ശുദ്ധീകരണം, ഹോർമോൺ പ്രകാശനം മുതൽ താപനില നിയന്ത്രണം, കോശം നന്നാക്കൽ, വളർച്ച, വിഭജനം തുടങ്ങിയ ശരീരത്തിലെ നൂറായിരം വ്യത്യസ്ത പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത് ഈ താളമാണ്.

കേടുപാടുകൾ സംഭവിച്ച കോശങ്ങൾ സ്വയം നന്നാക്കുകയോ അപ്പോപ്റ്റോസിസ് എന്ന സ്വാഭാവിക പ്രക്രിയയിലൂടെ സ്വയം നശിക്കുകയോ ചെയ്യുന്നു. ഇത് വികലമായ കോശങ്ങൾ പെരുകി ട്യൂമറുകൾ രൂപപ്പെടുന്നത് തടയുന്നു. എന്നാൽ, ഉറക്കമില്ലായ്മ ഈ സർക്കാഡിയൽ റിഥം തടസപ്പെടുത്തുന്നു. ഇത് വികലമായ കോശങ്ങൾ അനിയന്ത്രിതമായി വിഭജിക്കാനും കാൻസറിലേക്ക് നയിക്കാനും കാരണമാകും.

കാന്‍സറിനെതിരെ ശരീരത്തിലെ സ്വാഭാവിക പ്രതിരോധം

മെലാറ്റോണിന്‍

കാൻസറിനെതിരെ പോരാടുന്ന ശരീരത്തിന്റെ ഏറ്റവും ശക്തമായ പ്രതിരോധ സംവിധാനങ്ങളിൽ ഒന്ന് മെലറ്റോണിൻ എന്ന ഹോർമോൺ ആണ്. രാത്രി സമയത്താണ് മെലാറ്റോണിൻ ശരീരത്തിൽ ഉൽപാദിപ്പിക്കുന്നത്. ഇത് ശരീരത്തെ ഉറക്കത്തിനായി തയ്യാറെടുക്കാൻ സി​ഗ്നൽ നൽകുന്നു. മെലറ്റോണിൻ നിങ്ങളെ ഉറങ്ങാൻ സഹായിക്കുക മാത്രമല്ല - ഇത് ശക്തമായ ഒരു കാൻസർ വിരുദ്ധ ഹോർമോണായി പ്രവർത്തിക്കുന്നു. തുടർച്ചയായി ഉറക്കമില്ലായ്മ മെലറ്റോണിൻ ഉത്പാദനം ഗണ്യമായി കുറയുകയും ശരീരത്തിന്റെ പ്രതിരോധസംവിധാനത്തെ ദുർബലപ്പെടുത്തുകയും ചെയ്യുന്നു.

'എൻ കില്ലർ' കോശങ്ങള്‍

എൻ കില്ലർ കോശങ്ങളെ ശരീരത്തിലെ സൈന്യം എന്നാണ് അറിയപ്പെടുന്നത്. അവ കാൻസർ കോശങ്ങളെ നേരത്തേ കണ്ടെത്തി നശിപ്പിക്കുന്നു. എന്നാല്‍ ഉറക്കമില്ലായ്മ എൻ കില്ലർ കോശങ്ങളുടെ 70 ശതമാനം കുറവിലേക്ക് നയിക്കുന്നു. ആരോഗ്യകരമായ ഭക്ഷണം കഴിച്ചാലും ശരീരത്തില്‍ എന്‍ കില്ലര്‍ കോശങ്ങള്‍ കുറവാണെങ്കില്‍ കാന്‍സര്‍ പ്രതിരോധം പ്രയാസമായിരിക്കും.

ദീർഘകാല ഉറക്കക്കുറവ് മൊത്തത്തിലുള്ള പ്രതിരോധശേഷി 70 ശതമാനം കുറയ്ക്കുന്നു, ഇത് കാൻസറിന് മാത്രമല്ല, അണുബാധ, വീക്കം, മറ്റ് രോഗങ്ങൾ എന്നിവയിലേക്കും നയിക്കുന്നു. ഉറക്കം ശരീരം കോശങ്ങളുടെയും പേശികളുടെയും നന്നാക്കാനും പുനർനിർമിക്കാനും ഉപയോഗിക്കുന്നു.

ഗുണനിലവാരമുള്ള ഉറക്കം ലഭിക്കുന്നതിന്

  • സർക്കാഡിയൻ റിഥം ക്രമീകരിക്കുന്നതിന് ആഴ്ചയിൽ കുറഞ്ഞത് അഞ്ച്-ആറ് ദിവസമെങ്കിലും ഒരേ സമയം ഉറങ്ങുകയും ഉണരുകയും ചെയ്യുക.

  • ഉറങ്ങുന്നതിനു മുമ്പ് സ്ക്രീന്‍ടൈം കുറയ്ക്കുക. രാത്രി ഫോണില്‍ സമയം ചെവഴിക്കുന്നത് തലച്ചോറിനെ പകലാണ് തെറ്റിദ്ധരിപ്പിക്കാനും മെലറ്റോണിൻ ഉൽപാദനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു.

  • ഉറങ്ങുന്നതിന് 45 മിനിറ്റ് മുതൽ ഒരു മണിക്കൂർ മുമ്പ് വരെ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം പരിമിതപ്പെടുത്തുക. അല്ലെങ്കില്‍ നീല വെളിച്ചം തടയുന്ന ഗ്ലാസുകൾ ഉപയോഗിക്കുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com