

വേനൽക്കാലത്ത് ഭക്ഷണക്രമത്തിൽ ചില മാറ്റങ്ങൾ കൊണ്ടുവരേണ്ടത് അനിവാര്യമാണ്. ശരീരത്തിൽ കൃത്യമായ താപനില നിലനിർത്തുന്നതിൽ നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങൾ നല്ല പങ്കുവഹിക്കുന്നു. ജലാംശം കൂടുതലുള്ളതും എളുപ്പത്തിൽ ദഹിക്കുന്നതുമായ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുന്നതാണ് വേനൽക്കാലത്തു അഭികാമ്യം. വേനല്‍ക്കാല രോഗങ്ങളും വ്യത്യസ്തങ്ങളായ വൈറല്‍ പനികളും കൂടുതലായതിനാൽ ഭക്ഷണകാര്യത്തിൽ ശ്രദ്ധ പ്രധാനമാണ്.
കൂടുതൽ മസാല, എരിവ്, പുളി ഒക്കെ ഒഴിവാക്കുകയുമാവാം. മറ്റു സമയങ്ങളെ അപേക്ഷിച് കൂടുതൽ പഴങ്ങളും പച്ചക്കറികളും കഴിക്കാൻ ശ്രദ്ധിക്കണം.
ദാഹം തോന്നിയില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കുന്നത് ശീലമാക്കുക; ഒരു ദിവസം മൂന്നു ലിറ്റർ വരെ വെള്ളമാകാം.
നാരങ്ങാവെള്ളം, കരിക്കിൻവെള്ളം, മോരിൻവെള്ളം, ജീരകവെള്ളം എന്നിവ പോലെ പോഷക ഗുണങ്ങളുള്ള വെള്ളവും കുടിക്കാൻ ശ്രമിക്കണം.
വയറു നിറഞ്ഞ ഭക്ഷണം കഴിക്കാതെ ചെറിയ അളവില്‍ ഇടവേളകളിട്ട് കഴിക്കുന്നത് നല്ലതാണ്.
ചീര, വെള്ളരിക്ക, തക്കാളി, ഓറഞ്ച്, തണ്ണിമത്തന്‍, അവോക്കാഡോ, തുടങ്ങിയ പഴങ്ങളും പച്ചക്കറികളും , പയറുവർഗ്ഗങ്ങൾ, എന്നിവ ദിവസേനയുള്ള ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.
അമിതമായ ഉപ്പ്, എരിവ് എന്നിവ ഒഴിവാക്കണം.
വേനല്‍ക്കാലത്ത് ഭക്ഷണം പെട്ടെന്ന് കേടായിപ്പോകാനുളള സാധ്യത കൂടുതലാണ്. കൃത്യമായ താപനിലയിലാണ് ഇവ ശേഖരിച്ച് വയ്ക്കുന്നതെന്ന് ഉറപ്പുവരുത്തുക
പഴകിയതും തണുത്തതുമായ ഭക്ഷണം ഒഴിവാക്കി കൃത്യമായ സമയത്ത് ഭക്ഷണം കഴിക്കുക
കാപ്പി, ചായ പുറത്തുനിന്നുള്ള എണ്ണപ്പലഹാരങ്ങൾ ശീതളപാനീയങ്ങൾ എന്നിവ ഒഴിവാക്കുക.
കൂള്‍ ഡ്രിംഗ്‌സുകളും ഐസ്‌ക്രീമുകളും പരമാവധി ഒഴിവാക്കി സ്മൂത്തികളോ ജ്യൂസുകളോ കഴിക്കാം
കഠിനമായ ചൂടുകാലത്ത് മദ്യപാനം പൂര്‍ണമായും ഒഴിവാക്കുക.
രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക വേനൽക്കാലത്ത് ഭക്ഷണം ദഹിക്കാൻ കൂടുതൽ സമയമെടുക്കും, പ്രത്യേകിച്ച് രാത്രിയിൽ. അത്താഴം നേരത്തെ കഴിക്കുക.
കുട്ടികളെയും പ്രായമായവരെയും കൂടുതൽ ശ്രദ്ധിക്കുക അവർ ചൂടിനോട് കൂടുതൽ സെൻസിറ്റീവ് ആയിരിക്കും. അവർ ജലാംശം നിലനിർത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.
വറുത്തെടുക്കുന്നതിന് പകരം ആവിയിൽ വേവിക്കുക, തിളപ്പിക്കുക, വഴറ്റുക തുടങ്ങിയ ലഘുവായ പാചക രീതികൾ ഉപയോഗിക്കുക.
പഴങ്ങളും പച്ചക്കറികളും എപ്പോഴും നന്നായി കഴുകുക വേനൽക്കാലം അണുബാധയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
പപ്പായ, തണ്ണിമത്തൻ തുടങ്ങിയ പഴങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക ഇവയിൽ ജലാംശവും വിറ്റാമിനുകളും ധാരാളം അടങ്ങിയിട്ടുണ്ട്.
കുട്ടികളെയും മുതിർന്നവരെയും ഉച്ചകഴിഞ്ഞ് ഒരു ചെറിയ ഉറക്കം എടുക്കാൻ പ്രോത്സാഹിപ്പിക്കുക ഇത് ചൂട് മൂലമുള്ള ക്ഷീണമകറ്റുന്നു.
ഭക്ഷണത്തിൽ പുതിന, മല്ലിയില തുടങ്ങിയ ഔഷധസസ്യങ്ങൾ ഉൾപ്പെടുത്തുക.
തയ്യാറാക്കിയത്: റ്റീന ജോൺ, സീനിയർ ക്ലിനിക്കൽ ഡയറ്റീഷ്യൻ, ആസ്റ്റർ മെഡ്സിറ്റി - കൊച്ചി
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates