
ആരോഗ്യസംരക്ഷണത്തിന്റെ ആദ്യപടി ഡയറ്റില്‍ നിന്ന് പഞ്ചസാരയെ പരമാവധി ഒഴിവാക്കുക എന്നതാണ്. എന്നാല്‍ എല്ലാവരും പേടിക്കുന്ന പോലെ പഞ്ചസാര അത്ര ഭീകരനല്ലെന്ന് ന്യൂട്രിഷനിസ്റ്റ് ആയ റുജുത ദിവേക്കർ. സന്തോഷ വേളകളിൽ പോലും മധുരത്തോട് 'നോ' പറയുന്നത് ക്രൂരതയാണെന്നും റുജുത പറയുന്നു. കരീന കപൂർ ഉൾപ്പെടെയുള്ള നിരവധി സെലിബ്രിറ്റികളുടെ ന്യൂട്രിഷനിസ്റ്റ് ആണ് റുജുത ദിവേക്കർ. പുതിയകാല മധുരപലഹാരങ്ങളെക്കാൾ തനിക്ക് ഇഷ്ടം പരമ്പര്യത്തിന്റെ സ്വാദ് ആണ്. അതിൽ കൊഴുപ്പും പഞ്ചസാരയും അധികമായിരിക്കും. എങ്കിലും അത് അനാരോഗ്യകരമായി തോന്നിയിട്ടില്ലെന്നും പൂജ ദിൻഗ്രയുമായി നടത്തിയൊരു പോഡ്കാസ്റ്റിൽ റുജുത പറഞ്ഞു.
നമ്മുടെ സമീപനമാണ് പ്രധാനം. സന്തോഷത്തോടെ പങ്കിടുമ്പോൾ പഞ്ചസാരയെ ഒരു വില്ലനായി കാണേണ്ടതില്ല. നിരാശയോടെ കഴിക്കുമ്പോഴാണ് പ്രശ്നം ഉണ്ടാകുന്നത്. നമ്മുടെ അടുക്കളയില്‍ ഉണ്ടാക്കുന്ന സാധാരണ ഭക്ഷണങ്ങളെല്ലാം തന്നെ ആരോഗ്യകരമാണ്. ശരിയായ ആവര്‍ത്തിയില്‍ കഴിക്കുന്ന മധുരപലഹാരം ആരോഗ്യത്തിന് നല്ലതു തന്നെയാണ്.
ആരോഗ്യത്തോടെയിരിക്കാന്‍ പ്രത്യേക നിയമങ്ങള്‍ ഉണ്ടോ?
ആരോഗ്യത്തിനും സന്തോഷത്തിനുമായി ഒരു പ്രത്യേക ഫോര്‍മുലയില്ല. കാര്‍ബോഹൈഡ്രേറ്റ്‌സ്, പ്രോട്ടീന്‍, ഫാറ്റ്, കലോറി എന്നിങ്ങനെ ഭക്ഷണത്തെ കാണാന്‍ തുടങ്ങുന്ന നിമിഷം മുതല്‍ നമ്മൾക്ക് ഭക്ഷണത്തോടുള്ള സമീപനവും സന്തോഷവും നഷ്ടമാകുന്നു. ഓരോ പിടി ഭക്ഷണം കഴിക്കുമ്പോഴും നിങ്ങള്‍ മനസില്‍ കലോറി അല്ലെങ്കില്‍ കൊഴുപ്പ് കണക്കുകൂട്ടുകയായിരിക്കും. ഇത് ഭക്ഷണത്തിന്റെ രുചി കുറയ്ക്കുന്നു.
പാലു കുടിക്കുകയാണെങ്കിലും കൊഴുപ്പ് കുറഞ്ഞ പാലിനെക്കാള്‍ കൊഴുപ്പ് കൂടിയ പാല്‍ തിരഞ്ഞെടുക്കുക. മുട്ട കഴിക്കുമ്പോള്‍ വെള്ള മാത്രം കഴിക്കുന്നതിന് പകരം മുഴുവനായി കഴിക്കാന്‍ ശ്രമിക്കുക. ഇത് രാത്രിയിലെ പഞ്ചസാരയോടുള്ള ആസക്തി കുറയ്ക്കും. അമിതമായ വിശപ്പും കുറയും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ