
ലോകമെമ്പാടും തൈറോയ്ഡ് രോഗികളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. തൈറോയ്ഡ് ഗ്രന്ഥികള്‍ പ്രവര്‍ത്തനരഹിതമാവുകയോ അമിതമായി പ്രവര്‍ത്തിക്കുന്നതു മൂലമോ ഉണ്ടാകുന്ന തകരാറുകള്‍ ആരോഗ്യത്തെ മൊത്തത്തില്‍ ബാധിക്കാം. ശരീരഭാരത്തിലുണ്ടാകുന്ന വ്യത്യാസമാണ് ഏറ്റവും ആദ്യം ശ്രദ്ധിക്കുക. എന്നാല്‍ അധികം ആരും ശ്രദ്ധിക്കാത്ത മറ്റൊരു ലക്ഷണമാണ് തലവേദന. മൈഗ്രെയിൻ സമാനമായി വേദന പലപ്പോഴും ആളുകള്‍ തെറ്റുദ്ധരിക്കാറുണ്ട്. തൈറോയ്ഡ് പ്രശ്നങ്ങള്‍ മൂലമുണ്ടാകുന്ന തലവേദനയെ തൈറോയ്ഡ് തലവേദനയെന്നാണ് വിളിക്കുന്നത്. ഇന്ന് ലോക തൈറോയ്ഡ് ദിനം.
തൈറോയ്ഡ് സംബന്ധമായ ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിയെടുക്കുകയെന്നാണ് ഈ ദിനത്തിന്‍റെ പ്രധാന്യം. തൈറോയ്ഡ് രോഗങ്ങൾ നേരത്തേ കണ്ടെത്തുന്നതിനും സമയബന്ധിതമായ ചികിത്സയ്ക്കും ഊന്നൽ നൽകുന്നതാണ് ഇത്തവണത്തെ തൈറോയ്ഡ് ദിനത്തിന്‍റെ പ്രമേയം.
കഴുത്തിന്റ താഴെ ഭാഗത്തായി, ചിത്രശലഭത്തിന്റെ ആകൃതിയിൽ കാണപ്പെടുന്ന ഒരു ചെറിയ ഗ്രന്ഥിയാണ് തൈറോയ്ഡ്. ഇത് ഊർജ്ജം, ഉപാപചയം, ഹോർമോണുകൾ എന്നിവയെ നിയന്ത്രിക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്.
തൈറോയ്ഡ് തലവേദന
തൈറോയ്ഡിന്റെ പ്രവർത്തന വൈകല്യവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്നതാണ് തൈറോയ്ഡ് തലവേദന. മിക്കവാരും ഹൈപ്പോതൈറോയിഡിസത്തിന്റെ ഭാഗമായാണ് ഉണ്ടാവുക. ചില സന്ദർഭങ്ങളിൽ ഹൈപ്പർതൈറോയിഡിസം ഉള്ളവർക്കും തലവേദന ഉണ്ടാകാം. തൈറോയ്ഡിന്റെ പ്രധാന ലക്ഷണമായി തലവേദനയെ കണക്കാറില്ലെങ്കിലും ന്യൂറോളജിക്കൽ പ്രവർത്തനം, രക്തസമ്മർദം, ശരീരവീക്കം എന്നിവയെ ബാധിക്കുന്ന ഹോർമോൺ അസന്തുലിതാവസ്ഥ കാരണം തലവേദന ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ചിലർക്ക് ഇത് ദിവസേനയുണ്ടാകാം. മറ്റുചിലർക്ക് ഇതു ഉണ്ടാകണമെന്നുമില്ല.
തലയിൽ മങ്ങിയതോ, സമ്മർദം പോലെയോ വിങ്ങുന്ന പോലെയോയുള്ള വേദനയാണിത്. അരമണിക്കൂർ വരെയോ ദിവസങ്ങളോളം നീണ്ടു നിൽക്കുകയോ ചെയ്യാം. ഹൈപ്പർതൈറോയിഡിസത്തിൽ, ഇത് കൂടുതൽ തീവ്രമായോ മൈഗ്രെയിൻ പോലുള്ളതോ ആയി അനുഭവപ്പെടാം, പലപ്പോഴും നാഡീവ്യവസ്ഥയുടെ അമിത ഉത്തേജനം മൂലമുള്ള ഉത്കണ്ഠ, ഹൃദയമിടിപ്പ് അല്ലെങ്കിൽ പ്രകാശ സംവേദനക്ഷമത എന്നിവയോടൊപ്പം ഉണ്ടാകാമെന്നും വിദഗ്ദ്ധർ പറയുന്നു.
തലവേദനയ്ക്ക് കാരണം
ഹൈപ്പോ-തൈറോയ്ഡിസവും ഹൈപ്പർ-തൈയ്റോഡിസവും തലവേദനയ്ക്ക് കാരണമാം. തലവേദനയും ഇവ രണ്ടും തമ്മിൽ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പരിശോധിക്കാം.
ഹൈപ്പോ-തൈറോയിഡിസം: ഇന്റേണൽ മെഡിസിൻ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ ഹൈപ്പോതൈറോയിഡിസം ബാധിച്ച ഏകദേശം 30 ശതമാനം ആളുകൾക്കും തലവേദന അനുഭവപ്പെടാറുണ്ട്. തൈറോയ്ഡ് ഹോർമോണുകളുടെ അളവ് കുറയുന്നതുമായി ബന്ധപ്പെട്ട ഉപാപചയ വേഗത കുറവ് ചിലപ്പോൾ തലവേദനയ്ക്ക് കാരണമാകാം. കൂടാതെ ഹൈപ്പോതൈറോയിഡുമായി ബന്ധപ്പെട്ട രക്തപ്രവാഹത്തിലോ നാഡികളുടെ പ്രവർത്തനത്തിലോ ഉള്ള മാറ്റങ്ങളും ഇതിൽ ഒരു പങ്ക് വഹിക്കുന്നു.
ഹൈപ്പർ-തൈറോയിഡിസം: ക്യുറസിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ, ഉത്കണ്ഠ, ഉറക്ക പ്രശ്നങ്ങൾ തുടങ്ങിയ ലക്ഷണങ്ങൾക്കൊപ്പം ഹൈപ്പർതൈറോയിഡ് രോഗികളിൽ തലവേദനയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഹൈപ്പർതൈറോയിഡിസത്തിലെ അമിതമായ ഉപാപചയ അവസ്ഥയും നാഡീവ്യവസ്ഥയുടെ പ്രവർത്തനവും തലവേദനയ്ക്ക് കാരണമാകാം. തൈറോയ്ഡ് തലവേദന പിരിമുറുക്കം, ക്രമരഹിത ഹൃദയമിടിപ്പ് അനുഭവപ്പെടുന്നതിലേക്കോ നയിക്കാമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.
തൈറോയ്ഡ് തലവേദനയെ എങ്ങനെ നിയന്ത്രിക്കാം
വിശ്രമം: തൈറോയ്ഡ് തലവേദനയുണ്ടായാൽ ശാന്തവും ഇരുണ്ടതുമായി മുറിയിൽ വിശ്രമിക്കുക. നന്നായി മസാജ് ചെയ്യുന്നതും നല്ലതാണ്. എന്നാൽ തല മജാസ് ചെയ്യുന്നതിന് മുൻപ് ഡോക്ടറെ സമീപിക്കുന്നത് നല്ലതാണ്.
ഡോക്ടറുടെ ഉപദേശം പിന്തുടരുക: നിർദ്ദേശിച്ച മരുന്നുകൾ കഴിക്കുക, ഡോസുകൾ നഷ്ടപ്പെടുത്താതിരിക്കുക, ശുപാർശ ചെയ്യുന്ന ജീവിതശൈലി മാറ്റങ്ങൾ പാലിക്കുക, ഹോർമോൺ അളവ് നിരീക്ഷിക്കാൻ പതിവായി പരിശോധനകൾക്ക് പോകുക എന്നിവ നിങ്ങളുടെ തൈറോയ്ഡ് സ്ഥിരപ്പെടുത്തുന്നതിന് പ്രധാനമാണ്. തൈറോയ്ഡ് പ്രവർത്തനം സാധാരണ നിലയിലാകുമ്പോൾ, തൈറോയ്ഡ് തലവേദന ഉൾപ്പെടെയുള്ള അനുബന്ധ ലക്ഷണങ്ങൾ മെച്ചപ്പെട്ടേക്കാം.
ആരോഗ്യകരമായ ഭക്ഷണരീതി: ഹൈപ്പോതൈറോയിഡിസമുള്ളവർ മുട്ട, പാലുൽപ്പന്നങ്ങൾ, ട്യൂണ, അയോഡൈസ്ഡ് ഉപ്പ് തുടങ്ങിയ അയോഡിൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കേണ്ടത് അത്യാവശ്യമാണ്. ശരിയായ പോഷകാഹാരം ഉറപ്പാക്കുന്നത് തൈറോയ്ഡ് തലവേദന ഉൾപ്പെടെയുള്ള വിവിധ ലക്ഷണങ്ങൾ കൈകാര്യം ചെയ്യാൻ സഹായിക്കും.
സമ്മർദം നിയന്ത്രിക്കുക: മാനസിക സമ്മർദം ലക്ഷണങ്ങളെ കൂടുതൽ വഷളാക്കും. തലവേദന നിയന്ത്രിക്കാൻ സഹായിക്കുന്നതിന് യോഗ, ധ്യാനം, ജേണലിംഗ്, സംഗീതം കേൾക്കൽ, ആഴത്തിലുള്ള ശ്വസനം, ലഘുവായ വ്യായാമം തുടങ്ങിയ സമ്മർദം കുറയ്ക്കുന്ന ടെക്നിക്കുകൾ പരിശീലിക്കുക.
മൈഗ്രെയിൻ ട്രിഗറുകൾ : മൈഗ്രെയിനും തൈറോയ്ഡ് തകരാറുമുണ്ടെങ്കിൽ സമ്മർദം, ഉറക്ക അസ്വസ്ഥതകൾ, നിർജ്ജലീകരണം തുടങ്ങിയ സാധാരണ മൈഗ്രെയിൻ ട്രിഗറുകൾ ഒഴിവാക്കുക.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ