
രാത്രി അത്താഴം (Dinner) കഴിച്ച് നേരെ ഉറങ്ങാന്‍ കിടക്കുകയെന്നതാണ് നമ്മളില്‍ മിക്കവരുടെയും ശീലം. എന്നാല്‍ ഈ ശീലം ആരോഗ്യത്തെ ചെറുതായൊന്നുമല്ല വലയ്ക്കുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവു വര്‍ധിക്കുന്നതിനും പൊണ്ണത്തടിക്കും ദഹന പ്രശ്നങ്ങള്‍ക്കുമൊക്കെ ഇത് കാരണമാകും. അതുകൊണ്ട് ഉറങ്ങുന്നതിന് കുറഞ്ഞത് മൂന്ന് മണിക്കൂര്‍ മുമ്പെങ്കിലും അത്താഴം കഴിക്കണമെന്നാണ് സാധാരണയായി ആരോഗ്യവിദഗ്ധര്‍ ഉപദേശിക്കുന്നത്. എന്നാല്‍ ഇത് എല്ലാവര്‍ക്കും നല്ലതല്ല താനും.
ചിലര്‍ക്ക് രാത്രി കിടക്കുന്നതിന് മുന്‍പ് അത്താഴം ലഘുവായി കഴിക്കേണ്ടത് അത്യാവശ്യമാണ്. ഇത് ഭക്ഷണ ആസക്തിയെ നിയന്ത്രിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമാക്കുകയും മികച്ച ഉറക്കത്തിലേക്ക് നയിക്കുകയും ചെയ്യുന്നുവെന്ന് ഡയറ്റീഷ്യന്മാർ വ്യക്തമാക്കുന്നു.
പഞ്ചസാരയുടെ അളവു: പ്രമേഹം അല്ലെങ്കിൽ രക്തത്തിലെ പഞ്ചസാര അളവു പെട്ടെന്നു കുറഞ്ഞു പോകുന്നവർ രാത്രി ലഘുഭക്ഷണം കഴിക്കേണ്ട് പ്രധാനമാണ്. ഇത് അവരുടെ രക്തത്തിലെ ഗ്ലൂക്കോസ് അളവു കുറയുന്നത് തടയാൻ സഹായിക്കും.
പേശി വീണ്ടെടുക്കൽ: അത്ലറ്റുകൾ അല്ലെങ്കിൽ ഉയർന്ന ഊർജ്ജം ആവശ്യമുള്ള ആളുകൾക്കും ഉറങ്ങുന്നതിനു മുമ്പ് പ്രോട്ടീൻ കഴിക്കുന്നത് പേശികളുടെ വീണ്ടെടുക്കലിനെ പിന്തുണയ്ക്കുന്നതിന് ഗുണം ചെയ്യും.
വിറ്റാമിനുകളും ധാതുക്കളും: ഉറങ്ങുന്നതിന് മുൻപ് ലഘുഭക്ഷണം കഴിക്കുന്നത് പകൽ സമയത്ത് നഷ്ടപ്പെട്ടേക്കാവുന്ന പോഷകങ്ങൾ ലഭിക്കാനുള്ള ഒരു അവസരം കൂടിയാണെന്ന് വിദഗ്ധർ പറയുന്നു. ഇത് ഭക്ഷണ ആസക്തിയും വിശപ്പും നിയന്ത്രിക്കാൻ സഹായിക്കുകയും ഉറക്കം മെച്ചപ്പെടുത്തുകയും ചെയ്യും.
ഉറക്കം പ്രോത്സാഹിപ്പിക്കുന്ന ഭക്ഷണങ്ങൾ: പാലുൽപ്പന്നങ്ങൾ, നട്സ്, വാഴപ്പഴം, ചെറി തുടങ്ങിയ ഉറക്കത്തെ പ്രോത്സാഹിപ്പിക്കുന്ന ഭക്ഷണങ്ങൾ കഴിക്കുന്ന ഉറക്കം കിട്ടാൻ സഹായിക്കും.
ഉറങ്ങുന്നതിനു മുമ്പ് ഏതൊക്കെ തരത്തിലുള്ള ഭക്ഷണം എപ്പോള്‍ നിര്‍ത്തണം
കാർബോഹൈഡ്രേറ്റ്സ്
ഉറങ്ങുന്നതിന് കുറഞ്ഞത് മൂന്ന് മണിക്കൂർ മുൻപെങ്കിലും പാസ്ത, ബ്രെഡ് പോലെ ഉയർന്ന കാർബോഹൈഡ്രേഫറ്റ്സ് അടങ്ങിയ ഭക്ഷണം കഴിക്കുന്നതാണ് നല്ലത്. കാരണം അവ നമ്മുടെ രക്തത്തിലെ പഞ്ചസാരയുടെ അളവു വർധിപ്പിക്കുന്നതാണ്. ഇത് ഉറക്കത്തിന്റെ ഗുണനിലവാരം കുറയ്ക്കുന്നു. കാർബ് അടങ്ങിയ ഭക്ഷണം രാവിലെ കഴിക്കുന്നതാണ് നല്ലത്.
പ്രോട്ടീൻ
ഉറങ്ങുന്നതിന് മുൻപ് ചെറിയ തോതിൽ പ്രോട്ടീൻ കഴിക്കുന്നത് നല്ലതാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം. എന്നാൽ അളവു കൂടുന്നത് ദഹനത്തിന് കൂടുതൽ സമയം ആവശ്യമായി വരും ഇത് ഉറക്കത്തെ തടസപ്പെടുത്താം.
കഫീൻ
കഫീൻ അടങ്ങിയ പാനീയങ്ങൾ വൈകുന്നേരം കുടിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. ഇത് ഉറക്കത്തെ പ്രോത്സാഹിപ്പിക്കുന്ന ഹോർമോണുകളെ സ്വാധീനിക്കുകയും ഉറക്കശീലങ്ങളിൽ മാറ്റം വരുത്തുകയും ചെയ്യുന്നു. കാപ്പി, ചായ, എനർജി ഡ്രിങ്കുകൾ, സോഡ, ചില ചോക്ലേറ്റുകൾ, എനർജി ബാറുകൾ, എസ്പ്രസ്സോ രുചിയുള്ള മധുരപലഹാരങ്ങൾ, ലഘുഭക്ഷണങ്ങൾ എന്നിവ പോലുള്ള ഭക്ഷണപാനീയങ്ങൾ രാത്രിയിൽ ഒഴിവാക്കണം. മാത്രമല്ല, കഫീൻ ഉമിനീർ ഉൽപാദനത്തെ തടസ്സപ്പെടുത്തുകയും രാത്രിയിൽ പല്ലുകൾക്ക് കേടുണ്ടാക്കുകയും ചെയ്യുന്നു.
പഞ്ചസാര
ഉറങ്ങുന്നതിന് മുൻപ് മധുരപലഹാരങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവു പെട്ടെന്ന് വർധിക്കാൻ കാരണമാകും. ഇത് ഉറക്കത്തിന്റെ ഗുണനിലവാരം കുറയ്ക്കും. രാത്രി പഴങ്ങൾ കഴിക്കുന്നതും ഒഴിവാക്കാം. കാരണം ഇതിൽ അടങ്ങിയിരിക്കുന്ന പ്രകൃതിദത്ത പഞ്ചസാര രക്തത്തിലെ പഞ്ചസാരയുടെ അളവു വർധിപ്പിക്കും. പഴങ്ങൾ രാവിലെ കഴിക്കുന്നതാണ് നല്ലത്.
ഉറങ്ങുന്നതിന് മുമ്പ് പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് വായുടെ ആരോഗ്യത്തെയും ബാധിക്കും. ഇത് വായിൽ ബാക്ടീരിയയുടെ പ്രജനനം വർധിപ്പിക്കുകയും ഇനാമലിന്റെ നഷ്ടപ്പെടാനും കാരണമാകും. ഡ്രൈ ഫ്രൂട്സ്, ഗ്രോനോള ബാറുകൾ, മിഠായി തുടങ്ങിയവ രാത്രി കഴിക്കുന്നത് ഒഴിവാക്കാം.
ഉപ്പ്
ഉപ്പ് അടങ്ങിയ ഭക്ഷണങ്ങൾ രാത്രി കഴിക്കുന്നത് ദഹനം വേഗത്തിലാക്കുകയും ഉറങ്ങുന്നതിന് മുൻപ് കൂടുതൽ ദ്രാവകങ്ങൾ കുടിക്കാൻ കാരണമാവുകയും ചെയ്യുന്നു. ഇത് ഉറക്കത്തിൽ അടിക്കടി മൂത്രശങ്ക ഉണ്ടാകാനും ഉറക്കം നഷ്ടപ്പെടാനും കാരണമാകും. മാത്രമല്ല, കിടക്കുന്നതിന് മുൻപ് എരുവുള്ളതും വറുത്തതുമായ ഭക്ഷണങ്ങൾ ഒഴിവാക്കാം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ