പ്ലസ് ടു വിദ്യാര്‍ഥിനിയെ അധ്യാപകനായ പിതാവ് അടിച്ചുകൊന്നു 
National

നീറ്റ് മോക് ടെസ്റ്റില്‍ മാര്‍ക്ക് കുറഞ്ഞു; പ്ലസ് ടു വിദ്യാര്‍ഥിനിയെ അധ്യാപകനായ പിതാവ് അടിച്ചുകൊന്നു

മോക് ടെസ്റ്റിലെ പെണ്‍കുട്ടിയുടെ മോശം പ്രകടനമാണ് പ്രധാന അധ്യാപകനായ പിതാവ് ധോണ്ടിറാമിനെ പ്രകോപിപ്പിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: പത്താം ക്ലാസുകാരിയായ സാഥന ഭോന്‍സ് ലെ പത്താം ക്ലാസ് പരീക്ഷ പാസായത് 92ശതമാനത്തിലധികം മാര്‍ക്ക് നേടിയാണ്. നീറ്റ് പരീക്ഷയ്ക്കായി തയ്യാറെടുക്കുകയായിരുന്ന പ്ലസ് ടു വിദ്യാര്‍ഥിനി മോക് ടെസ്റ്റില്‍ കുറഞ്ഞ മാര്‍ക്ക് നേടിയതിനെ തുടര്‍ന്ന് അധ്യാപകനായ പിതാവ് മര്‍ദിച്ച് കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ സാംഗ് ലി ജില്ലയിലെ പതിനാറുകാരിയാണ് മരിച്ചത്.

മോക് ടെസ്റ്റിലെ പെണ്‍കുട്ടിയുടെ മോശം പ്രകടനമാണ് പ്രധാന അധ്യാപകനായ പിതാവ് ധോണ്ടിറാമിനെ പ്രകോപിപ്പിച്ചത്. ഗ്രൈന്‍ഡറില്‍ അരയ്ക്കാന്‍ ഉപയോഗിക്കുന്ന മരവടി കൊണ്ട് മകന്റെയും ഭാര്യയുടെയും മുന്നിലിട്ടാണ് പിതാവ് പതിനാറുകാരിയെ ക്രൂരമായി മര്‍ദിച്ചതെന്ന് പൊലീസ് പറഞ്ഞു. മര്‍ദനത്തില്‍ സാരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അടിയേറ്റതിനെ തുടര്‍ന്നാണ് കൗമാരക്കാരി മരിച്ചതെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. പ്ലസ് ടു വിദ്യാര്‍ഥിനിയുടെ അമ്മയുടെ പരാതിയില്‍ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഝാര്‍ഖണ്ഡില്‍ വിദ്യാര്‍ഥി പ്രതിഷേധം വിജയം; ജെഎസ്എസ്‌സി - സിജിഎല്‍ പരീക്ഷകള്‍ റദ്ദാക്കി സര്‍ക്കാര്‍

Today's Rashi Phalam August 18|തൊഴിൽ രംഗത്ത് അനുകൂല മാറ്റങ്ങൾ ഉണ്ടാകും

യുവതിയുടെ കിടപ്പറ രംഗം ചിത്രീകരിച്ചു; അശ്ലീല സൈറ്റിന് വിറ്റു; ഭര്‍ത്താവിന്റെ ക്രൂരത

വയോധികയെ കാണാതായ സംഭവത്തില്‍ വഴിത്തിരിവ്; പൊലീസ് മൊഴിയെടുത്ത കൊച്ചുമകനെ വനത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കവര്‍ച്ചയ്ക്ക് പുതിയ രീതി; ജില്ലയെ ആശങ്കയിലാഴ്ത്തിയ സ്വര്‍ണ മോഷ്ടാക്കാള്‍; യുവതികളെ പിന്തുടര്‍ന്ന് പിടികൂടി പൊലീസ്