വിവാഹ തടസ്സം മാറാന്‍ വഴിയുണ്ടോ? Late Marriage in Astrology  AI Image
Astrology

വിവാഹ തടസ്സം മാറാന്‍ വഴിയുണ്ടോ? പരിഹാരം ഏതെല്ലാം ക്ഷേത്രങ്ങളില്‍?

ഡോ: പി. ബി.രാജേഷ്

പ്രായപൂര്‍ത്തിയായ മക്കളുടെ വിവാഹം നടന്നില്ലെങ്കില്‍ രക്ഷിതാക്കള്‍ക്ക് വലിയ ആശങ്കയാണ്. ചില ജാതകങ്ങളില്‍ ചൊവ്വാദോഷം ഉണ്ടാകും. ചില ജാതകങ്ങള്‍ ശുദ്ധം ആയിരിക്കും. ഇങ്ങനെ പല കാരണങ്ങള്‍ കൊണ്ട് വിവാഹം നീണ്ടു പോകുന്നു.

വിവാഹം നടക്കാന്‍ രത്‌നം ഉണ്ടോ?

ഇത് പലരും ചോദിക്കുന്ന കാര്യമാണ്. ജാതകത്തില്‍ ഏഴാം ഭാവം കൊണ്ടാണ് വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നത്. ഏ ഴാം ഭാവാധിപനായ ഗൃഹത്തിന് ബലമില്ലാതെ വരികയോ നീച സ്ഥിതി വരികയോ ചെയ്താലും ഗുരു ശുക്ര പരസ്പര ദൃഷ്ടി ദോഷം വന്നാലും ഒക്കെ വിവാഹം നടക്കാന്‍ കാലതാമസം നേരിടും. അത്തരം സാഹചര്യങ്ങളില്‍ അതിന് അനുസൃതമായ രത്‌നം ധരിച്ചാല്‍ വിവാഹം പെട്ടെന്ന് നടക്കും.

ക്ഷേത്രങ്ങളിലെ പരിഹാരങ്ങള്‍

തിരുവൈരാണിക്കുളം ക്ഷേത്രത്തില്‍ പട്ടും താലിയും സമര്‍പ്പിക്കുന്നതും തിരുമാന്ധാംകുന്നില്‍ മൂന്നുതവണ മംഗല്യ പൂജ നടത്തുന്നതും തിരുവഞ്ചിക്കുളത്ത് പൗര്‍ണമി രാത്രിയില്‍ മംഗല്യ പൂജ നടത്തുന്നതും ഏലൂര്‍ കിഴക്കും ഭാഗം ദേവീ ക്ഷേത്രത്തില്‍ പട്ടും താലിയും സമര്‍പ്പി ക്കുന്നതും, കലൂര്‍ പാവക്കുളം ശിവക്ഷേത്രത്തില്‍ മൂന്നുദിവസം തുടര്‍ച്ചയായി ബാണേശി ഹോമം നടത്തുന്നതും വിവാഹം പെട്ടെന്ന് നടക്കാന്‍ വിശേഷമാണ്. ഇതോടൊപ്പം കുടുംബ പരദേവതയെ പ്രീതിപ്പെടുത്തുകയും വേണം.

Late Marriage in Astrology

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം ലേഡീസ് കംപാര്‍ട്‌മെന്റില്‍, യുവതിയുടെ നില ഗുരുതരം

കുട്ടിക്കാനത്ത് വിനോദ സഞ്ചാരി കയത്തിൽ വീണ് മരിച്ചു; ഒപ്പമുള്ള സുഹൃത്ത് വാഹനവുമായി കടന്നുകളഞ്ഞു

ലോലനെ സൃഷ്ടിച്ച പ്രതിഭ; കാര്‍ട്ടൂണിസ്റ്റ് ചെല്ലന്‍ അന്തരിച്ചു

ടെസ്റ്റിന് ഒരുങ്ങണം; കുല്‍ദീപ് യാദവിനെ ടി20 ടീമില്‍ നിന്നു ഒഴിവാക്കി

SCROLL FOR NEXT