

പുരാതന കാലം മുതല്‍ നാം രത്‌നങ്ങള്‍ ആഭരണങ്ങളില്‍ പതിച്ച് ധരിച്ചുതുടങ്ങിയിരുന്നു. കിരീടത്തിലും സിംഹാസനത്തിലും ചെങ്കോലിലും എന്നുമാത്രമല്ല, ആയു ധങ്ങളിലും രത്‌നങ്ങള്‍ പതിക്കുമായിരുന്നു.
മയൂരസിംഹാസനത്തില്‍ നിറയെ മരതകവും വജ്രവും മറ്റ് അനേകരത്‌നങ്ങളും പതിച്ചിട്ടുള്ളതാണെന്ന് എല്ലാവര്‍ക്കും അറിയാം. ബ്രിട്ടീഷ് രാജ കിരീടത്തില്‍ പതിച്ചിട്ടുള്ള കോഹിനൂര്‍ രത്‌നവും ലോക പ്രശസ്തമാണ്.
ഫുട്‌ബോള്‍ ഇതിഹാസം ഡിഗോ മാറഡോണ കാതില്‍ ഒരു വൈരക്കടുക്കന്‍ ധരിച്ചിരുന്നത് പലരും ശ്രദ്ധിച്ചിട്ടുണ്ടോ? അമിതാഭ് ബച്ചന്റെയും ഐശ്വര്യ റായിയുടെയും കയ്യില്‍, എആര്‍ റഹ്മാന്റെയും കെജെ യേശുദാസിന്റെയും കയ്യില്‍ ഒക്കെ ഇന്ദ്ര നീലം രത്‌നങ്ങള്‍ നമ്മള്‍ കണ്ടിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കയ്യില്‍ നവരത്‌ന മോതിരം കാണാം. ഷാരൂഖ് ഖാന്‍ ധരിക്കുന്നത് മരതകമാണ്. ശില്പ ഷെട്ടിയും മരതകം അണിയുന്നു. പ്രശസ്തരായ മറ്റുള്ളവര്‍ ധരിക്കുന്ന രത്‌നങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ചുവടെ:
സല്‍മാന്‍ ഖാന്‍- ടര്‍ക്കോസ്
അജയ് ദേവഗണ്‍-മഞ്ഞ പുഷ്യരാഗം
അഭിഷേക് ബച്ചന്‍ -ഇന്ദ്രനീലം
നിത അംബാനി- മരതകം
കരീന കപൂര്‍- പവിഴവും മുത്തും
സഞ്ജയ് ദത്ത്- മഞ്ഞ പുഷ്യരാഗം
സോനു നിഗം- ഇന്ദ്രനീലം.
കന്യാകുമാരി ദേവിയുടെ വൈരക്കല്‍ പതിച്ച മൂക്കുത്തിയെ കുറിച്ച് കേട്ടിട്ട് ഇല്ലാത്തവര്‍ വിരളം ആയിരിക്കും. കൊല്ലൂര്‍ മൂകാംബിക ദേവിയുടെ കഴുത്തില്‍ കിടക്കുന്ന മരതക ലോക്കറ്റും ഏറെ പ്രസിദ്ധമാണ്. സത്രാജിത്തിന്റെയും സ്യമന്തക മണിയുടെയും കഥ കേള്‍ക്കാത്ത ഒരു ഭാരതീയനും ഉണ്ടാവില്ല. മുത്ത് ആദ്യമായി കണ്ടെത്തിയത് ഭഗവാന്‍ ശ്രീകൃഷ്ണന്‍ ആണെന്ന് മഹാഭാരതത്തില്‍ പറയു ന്നു. ഗരുഡപുരാണത്തിലും അഗ്‌നിപുരാണത്തിലും മറ്റും മാണിക്യത്തെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്.
ജ്യോതിഷപരമായ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലും അല്ലാതെയും രത്‌നങ്ങള്‍ ധരിക്കാം. ഓരോ രരത്‌നങ്ങള്‍ക്കും ഓരോ ഫലമാണ് ജ്യോതിഷം പറയുന്നത്. സൂര്യന്റെ രത്‌നമാണ് മാണിക്യം. സൂര്യദശ ഗുണകരമാകാന്‍ ഇത് നല്ലതാണ്. അധികാരം ലഭിക്കാനും ഉത്തമം. ഹൃദയാരോ ഗ്യത്തിനും നേത്ര ആരോഗ്യത്തിനും നന്ന്. ചന്ദ്രന്റെ രത്‌നമാണ് മുത്ത്. മനസ്സമാധാനം ഉണ്ടാകാനും ഓര്‍മ്മശക്തി നിലനില്‍ക്കാനും ഉപകാരപ്പെടും.
ചൊവ്വയുടെ രത്‌നമാണ് പവിഴം. ചൊവ്വാ ദശാകാലം മെച്ചമാകാന്‍ ഉത്തമം. ഊര്‍ജ്ജസ്വലത ലഭിക്കാനും നന്ന്. ബുധന്റെ രത്‌നമാണ് മരതകം. ബുധദശാ കാലം മെച്ച മാകാനും നന്ന്. ബുദ്ധി ശക്തി ഉണ്ടാവാനും പഠനപുരോഗതിക്കും ഗുണകരം. വ്യാഴത്തിന്റെ രത്‌നമാണ് മഞ്ഞപുഷ്യരാഗം. വ്യാഴദശാകാലം ഗുണകരമാകാനും സ ന്താനഭാഗ്യത്തിനും ഉത്തമം.
ശുക്രന്റെ രത്‌നമാണ് വജ്രം. ശുക്രദശാ കാലം മെച്ചമാകാനും വിവാഹം പെട്ടെന്ന് നടക്കാനും ദാമ്പത്യ ജീവിതം ഊഷ്മളമാകാനും സൗന്ദര്യം വര്‍ദ്ധിക്കാനും ഉത്ത മം. ശനിയുടെ രത്‌നമാണ് ഇന്ദ്രനീലം. ശനി ദോഷത്തിന് പരിഹാരമാണ്. ശനിദശ മെച്ചമാകാനും ഉത്തമം.
രാഹുവിന്റെ രത്‌നമാണ് ഗോമേതകം. രാഹുദശ കാലം ഗുണകരമാകാനും നന്ന്. കേതുവിന്റെ രത്‌നമാണ് വൈഡൂര്യം. കേതു ദശാകാലം മെച്ചമാകാന്‍ ഉത്തമം.
ഗ്രഹങ്ങളുടെ ഗുണ ദോഷ സ്ഥിതികള്‍ ചിന്തിച്ച് ഏത് ഗ്രഹത്തിന് ബലപ്പെടുത്തിയാല്‍ ഗുണം കിട്ടുമെന്ന് കൂടി കണക്കാക്കി വേണം രത്‌നം നിര്‍ദ്ദേശിക്കാന്‍. ഉദാ:- ജാതകത്തില്‍ ശനി സൂര്യനെയോ ചൊവ്വയേയോ നോക്കുന്ന ഗ്രഹനിലയുള്ളവര്‍ ഒരു കാരണവശാലും ഇന്ദ്രനീലം ധരിക്കാ ന്‍ പാടില്ല. ചില രത്‌നങ്ങള്‍ ധരിക്കുന്നത് ഇതുപോലെ ചിലപ്പോള്‍ ദോഷമായി വരാം. അത്തരം കാര്യങ്ങള്‍ വിദഗ്ധനായ ഒരു ജം കണ്‍സള്‍ട്ടിന്റെ കണ്ട ശേഷം മാത്രം ധരിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates