മേടം (അശ്വതി, ഭരണി, കാർത്തിക ¼)
സ്വയം ആരംഭിക്കുന്ന പ്രവർത്തികൾക്ക് നല്ല പുരോഗതി കാണും. ജോലിയിൽ ഉയർച്ച നേടും. കുടുംബത്തിൽ പരസ്പര ധാരണ ശക്തമാകും. സാമ്പത്തികമായി ചെറിയ നേട്ടങ്ങൾ പ്രതീക്ഷിക്കാം.
ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)
സുഹൃദ് ബന്ധങ്ങൾ കൂടുതൽ അടുപ്പമാകും. ചെറിയ യാത്രകൾ സന്തോഷം നൽകും. പുതിയ അവസരങ്ങൾ ലഭിക്കും. ചെലവുകളിൽ നിയന്ത്രണം പാലിച്ചാൽ ഗുണം ചെയ്യും.
മിഥുനം (മകയിരം ½, തിരുവാതിര, പുനർതം ¾)
മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം ലഭിക്കും. കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടു ക്കും. പഠനവും പരിശീലനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ മുന്നേറും. ആരോഗ്യം തൃപ്തികരമാണ്.
കർക്കടകം (പുനർതം ¼, പൂയം, ആയില്യം)
വീട്ടുവിഷയങ്ങളിൽ സന്തോഷകരമായ മാറ്റങ്ങൾ ഉണ്ടാകും. ചെലവുകളും വരുമാനവും തമ്മിൽ തുലനം പാലിക്കണം. ആത്മവിശ്വാസത്തോടെ കാര്യങ്ങൾ കൈകാര്യം ചെയ്യും.
ചിങ്ങം (മകം, പൂരം, ഉത്രം ¼)
നേതൃത്വപാടവ് പ്രകടിപ്പിക്കാൻ അവസരം ലഭിക്കും. പുതിയ പരിചയങ്ങൾ ഉപകാരപ്രദമാകും. സ്ഥാന കയറ്റം നേടാൻ ഇടയുണ്ട്. ഇടപാടുകളിൽ നേട്ടം പ്രതീക്ഷിക്കാം. വരുമാനം വർദ്ധിക്കും.
കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)
നീണ്ടുനിന്ന വിഷമങ്ങൾക്ക് പരിഹാരം കാണും. പുതിയ ജോലിയിൽ പ്രവേശിക്കും. ബന്ധുക്കളുടെ സഹകരണം ലഭിക്കും. ആലോചിച്ചുള്ള തീരുമാന ങ്ങൾ വിജയം നൽകും. അസുഖങ്ങൾ പിടിപെടാം.
തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)
ധനകാര്യ കാര്യങ്ങൾ അനുകൂലമായി നീങ്ങും. കൂ ടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. കരാർ, ചർച്ചകൾ എന്നിവ വിജയകരമാകും. കുടുംബ ഐക്യം വർധിക്കും. യാത്രകൾ ഗുണകരമാകും.
വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)
അനുഭവബലം കൊണ്ട് തടസ്സങ്ങൾ മറികടക്കും. മേലുദ്യോഗസ്ഥർക്ക് പ്രീതി സമ്പാദിക്കും. പങ്കാളിത്ത പ്രവർത്തനങ്ങളിൽ നേട്ടം ഉണ്ടാകും. ഇന്ന് അലസത തോന്നാൻ സാധ്യതയുണ്ട്.
ധനു (മൂലം, പൂരാടം, ഉത്രാടം ¼)
പുതിയ ആശയങ്ങൾ പ്രാവർത്തികമാക്കാൻ സാ ധിക്കും. ജോലിയിൽ ഉയർച്ച നേടും.ദൂരയാത്രക്ക് സാധ്യത ഉണ്ട്. സാമ്പത്തികമായി സ്ഥിരത കൈവരും. എല്ലാകാര്യങ്ങൾക്കും ഉത്സാഹം തോന്നും.
മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)
കുടുംബ ചുമതലകൾ വിജയകരമായി നിറവേറ്റും. പുതിയ അവസരങ്ങൾ ലഭിക്കും.നിക്ഷേപങ്ങളി ൽ നിന്നും ലാഭം കിട്ടും . സുഹൃത്തുക്കളുമായി നല്ല സമയം ചെലവഴിക്കും. ആരോഗ്യം മെച്ചപ്പെടും.
കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)
സംഘമായി ചെയ്യുന്ന കാര്യങ്ങളിൽ മുന്നേറ്റം കാണും. കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. നിങ്ങളുടെ അഭിപ്രായങ്ങൾ അംഗീകരിക്കപ്പെടും. മക്കൾ സന്തോഷവാർത്തകൾ നൽകും.
മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)
കലാപരമായ കഴിവുകൾക്ക് പ്രാധാന്യം ലഭിക്കും. പുതിയ ജോലിയിൽ പ്രവേശിക്കും. വരുമാനത്തിൽ ആശ്വാസകരമായ വർധന ഉണ്ടാകും. ബന്ധങ്ങളിൽ അടുപ്പം കൂടും
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates