വിവിധ ദേവസ്വം ബോർഡുകളിലെ 22 തസ്തികകളിൽ ഒഴിവുകൾ, അപേക്ഷിക്കാനുള്ള സമയപരിധി ഫെബ്രുവരി 20 വരെ നീട്ടി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്

തിരുവിതാംകൂർ ദേവസ്വം ബോർഡിൽ 12 ഉം കൊച്ചിൻ ദേവസം ബോർഡിൽ നാലും കൂടൽമാണിക്യം ദേവസ്വത്തിൽ ഒന്നും ഗുരുവായൂർ ദേവസ്വത്തിൽ അഞ്ചും തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്.
Tranvancore Devaswom Board
Kerala Devaswom Recruitment Board has extended the application deadline till February 20 for 22 posts across various Devaswom Boards.file
Updated on
1 min read

കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് തിരുവിതാംകൂർ, കൊച്ചി, ഗുരവായൂർ, കൂടൽമാണിക്യം ദേവസ്വങ്ങളിലെ ഒഴിവുകളിൽ അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി.

ബോർഡ് ഡിസംബർ 31 ന് (31.12.2025) വിജ്ഞാപനം പുറപ്പെടുവിച്ച ഒഴിവുകളിൽ അപേക്ഷിക്കുന്ന കാലാവധിയാണ് നീട്ടി നൽകിയത്. ഈ വിജ്ഞാപന പ്രകാരം ജനുവരി 29 ആയിരുന്നു അവസാന ദിവസം. ആ തീയതിയാണ് നീട്ടി നൽകി കൊണ്ടാണ് ബോർഡ് വിജ്ഞാപനം പുറപ്പെടുവിച്ചത്.

Tranvancore Devaswom Board
JEE Main 2026 Session 2: രജിസ്ട്രേഷൻ ഫെബ്രുവരി ഒന്നിന് ആരംഭിക്കും,ഫെബ്രുവരി 25 വരെ അപേക്ഷിക്കാം

22 കാറ്റഗറികളിലായി വിവിധ തസ്തികകളിലേക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി 20 വരെ ദീർഘിപ്പിച്ചു.

തിരുവിതാംകൂർ ദേവസ്വം ബോർഡിൽ 12 ഉം കൊച്ചിൻ ദേവസം ബോർഡിൽ നാലും കൂടൽമാണിക്യം ദേവസ്വത്തിൽ ഒന്നും ഗുരുവായൂർ ദേവസ്വത്തിൽ അഞ്ചും തസ്തികകളിലാണ് ഒഴിവുകളാണ് ഉള്ളത്.

Tranvancore Devaswom Board
സിയുഇടി യുജി 2026: പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള സമയം ഫെബ്രുവരി നാല് വരെ നീട്ടി

ദേവസ്വം ബോർഡും തസ്തികകളും

തിരുവിതാംകൂർ ദേവസ്വം ബോർഡ്

◇നാഗസ്വരം കം വാച്ചർ (നേരിട്ട്)

◇സ്ട്രോങ് റൂം ഗാർഡ് (NCA - SC)

◇ട്യൂട്ടർ (നാഗസ്വരം)(എൻസിഎ-ഈഴവ)

◇തകിൽ-കം - വാച്ചർ (NCA-EZHAVA)

◇തകിൽ കം വാച്ചർ (NCA-EWS)

◇തകിൽ കം വാച്ചർ (NCA-SC)

◇നാഗസ്വരം കം വാച്ചർ (എൻസിഎ-ഈഴവ)

◇നാഗസ്വരം കം വാച്ചർ (NCA-EWS)

◇നാഗസ്വരം കം വാച്ചർ (NCA-SC)

◇നാഗസ്വരം കം വാച്ചർ (NCA-ST)

◇നാഗശ്വരം കം വാച്ചർ (NCA-OBC)

◇നാഗശ്വരം കം വാച്ചർ (NCA-H നാടാർ)

Tranvancore Devaswom Board
പ്രൊഫഷണൽ ഡിഗ്രി കോഴ്സുകളിലേക്ക് സ്പോർട്സ് ക്വാട്ട അഡ്മിഷന് അപേക്ഷ ക്ഷണിച്ചു

കൊച്ചിൻ ദേവസ്വം ബോർഡ്

◇മെഡിക്കൽ ഓഫീസർ (ആയുർവേദം) (നേരിട്ട്)

◇ എൽഡി ടൈപ്പിസ്റ്റ് (ട്രാൻസ്ഫർ വഴി)

◇ക്ലാർക്ക്/ജൂനിയർ ദേവസ്വം ഓഫീസർ/ദേവസ്വം അസിസ്റ്റ​ന്റ് (NCA-OBC)

◇ ക്ലർാക്ക്/ജൂനിയർ ദേവസ്വം ഓഫീസർ/ദേവസ്വം അസിസ്റ്റൻ്റ്(എൻസിഎ -എച്ച്.നാടാർ)

കൂടൽമാണിക്യം ദേവസ്വം മാനേജിങ് കമ്മിറ്റി

◇ എൽഡി ക്ലാർക്ക് (NCA – SC)

Tranvancore Devaswom Board
പ്രതിരോധ ഗവേഷണ മേഖലയിൽ ജൂനിയർ റിസർച്ച് ഫെല്ലോ ആകാം, ഡിആർഡിഒ എൻ എസ് ടി എല്ലിൽ എൻജിനീയർമാർക്ക് അവസരം

ഗുരുവായൂർ ദേവസ്വം മാനേജിങ് കമ്മിറ്റി

◇എൽഡി ക്ലാർക്ക് (NCA – OBC)

◇വാച്ച്മാൻ (NCA – OBC)

◇അസിസ്റ്റ​ന്റ് എൻജിനീയർ (സിവിൽ) (NCA-EWS)

◇നഴ്സിങ് അസിസ്റ്റ​ന്റ് (പുരുഷൻ)(NCA – EWS)

◇നഴ്സിങ് അസിസ്റ്റ​ന്റ് (വനിത)(NCA – EWS)

Summary

Job Alert:The Kerala Devaswom Recruitment Board has extended the application deadline for 22 posts across various Devaswom Boards till February 20. Eligible candidates can apply before the last date.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com