ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിന് കീഴിലെ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷന്റെ ഭാഗമായ നേവൽ സയൻസ് ആൻഡ് ടെക്നോളജിക്കൽ ലബോറട്ടിയിൽ (DRDO NSTL) ജൂനിയർ റിസർച്ച് ഫെല്ലോ ആകാൻ അവസരം.
ബിടെക്, ബിഇ, എംടെക്,എം ഇ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അഭിമുഖത്തിലൂടെയാണ് ഫെല്ലോകളെ തെരഞ്ഞെടുക്കുന്നത്. വിവിധ എൻജിനീയറിങ് ബ്രാഞ്ചുകളിലായി നിലവിൽ ഏഴ് ഫെല്ലോകളുടെ ഒഴിവാണ് വിജ്ഞാപനം ചെയ്തിട്ടുള്ളത്. ആവശ്യകത അനുസരിച്ച് എണ്ണത്തിൽ മാറ്റാം വരാം എന്ന് ഡി ആർ ഡി ഒ എൻ എസ് ടി എൽ വ്യക്തമാക്കിയിട്ടുണ്ട്.
വിജ്ഞാപനത്തിന് ഒപ്പം നൽകിയിട്ടുള്ള അപേക്ഷാ ഫോം പ്രിന് എടുത്ത് സ്വന്തം കൈപ്പടയിൽ പൂരിപ്പിച്ച് വേണം സമർപ്പിക്കേണ്ടത്.
തസ്തികയുടെ പേര്: ജൂനിയർ റിസർച്ച് ഫെലോ (ജെആർഎഫ്)
തസ്തികകളുടെ എണ്ണം : 07 (അഡ്മിനിസ്ട്രേറ്റീവ് ആവശ്യകതകൾ അനുസരിച്ച് വ്യത്യാസപ്പെടാം)
ശമ്പളം പ്രതിമാസം: 37,000 രൂപ + വീട്ടുവാടക അലവൻസ്
➤മെക്കാനിക്കൽ എൻജിനീയറിങ് : 03
➤ഇലക്‌ട്രോണിക്‌സ് / ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്: 02
➤കമ്പ്യൂട്ടർ സയൻസ് എൻജിനീയറിങ്: 01
➤ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ് / ഇലക്ട്രോണിക്‌സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ് 01
യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ പ്രൊഫഷണൽ കോഴ്‌സിൽ (ബി ഇ./ബി ടെക്) ഒന്നാം ഡിവിഷനോടെ (60%അല്ലെങ്കിൽ തത്തുല്യഗ്രേഡ്) ബിരുദം, സാധുവായ നെറ്റ്/ഗേറ്റ് സ്‌കോർ.
അല്ലെങ്കിൽ ബിരുദ, ബിരുദാനന്തര തലങ്ങളിൽ ഒന്നാം ഡിവിഷനോടെ ബന്ധപ്പെട്ട പ്രൊഫഷണൽ കോഴ്‌സിൽ (എംഇ./എംടെക്) ബിരുദാനന്തര ബിരുദം.
ബിരുദവും ബിരുദാനന്തര ബിരുദവും ഒരേ വിഷയത്തിൽ (ബ്രാഞ്ച്/വിഷയം) ആയിരിക്കണം.
ബിരുദവും ബിരുദാനന്തര ബിരുദവും ഒരേ വിഷയത്തിൽ (ബ്രാഞ്ച്/വിഷയം) ആയിരിക്കണം.
ശമ്പളം: 37,000 രൂപയും വീട്ടുവാടക അലവൻസും
കാലയളവ്: രണ്ട് വർഷം (നിയമങ്ങൾ പ്രകാരം നീട്ടാവുന്നതാണ്).
ഉയർന്ന പ്രായപരിധി: 28 വയസ്സ്.
എസ്‌സി, എസ്ടി, ഒബിസി വിഭാഗങ്ങളിൽപ്പെട്ടവർക്ക് ഇന്ത്യാ ഗവൺമെന്റിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ഇളവ് ലഭിക്കും.
10 രൂപ ക്രോസ്ഡ് ഇന്ത്യൻ പോസ്റ്റൽ ഓർഡർ അല്ലെങ്കിൽ "ദ് ഡയറക്ടർ, എൻഎസ്ടിഎൽ" എന്ന പേരിൽ വിശാഖപട്ടണത്ത് മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റ് വഴി അടയ്ക്കാം അല്ലെങ്കിൽ അക്കൗണ്ടിലേക്ക് ഓൺലൈൻ പേയ്‌മെന്റ്: ഡയറക്ടർ എൻഎസ്ടിഎൽ പബ്ലിക് ഫണ്ട് അക്കൗണ്ട്, എസ്ബിഐ എൻഎസ്ടിഎൽ ബ്രാഞ്ച്, എ/സി നമ്പർ 10364722847, ഐഎഫ്എസ്സി എസ്ബിഐഎൻ0011161.
എസ്‌സി/എസ്ടി/ഒബിസി വിഭാഗങ്ങളിൽപ്പെട്ട അപേക്ഷകരെ ഫീസിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു.
വാക്ക്-ഇൻ-ഇന്റർവ്യൂ തീയതി: 2026 ഫെബ്രുവരി 26
റിപ്പോർട്ടിങ് സമയം :രാവിലെ ഒമ്പത് മണി
അഭിമുഖം നടക്കുന്ന സ്ഥലം :
വിജ്ഞാപനം വായിക്കാനും അപേക്ഷ ഫോം ലഭിക്കുന്നതിനും ഇവിടെ ക്ലിക്ക് ചെയ്യുക
ഔദ്യോഗിക വെബ്സൈറ്റ് : www.drdo.gov.in/drdo
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates