

സ്ലൊവാക്യയിൽ ഹോട്ടൽ വ്യവസായ രംഗത്തുള്ള രണ്ട് തസ്തികളിലേക്കുള്ള 100 ഒഴിവുകൾ നികത്തുന്നതിന് ഒഡേപെക് വഴി നിയമനം നടത്തുന്നു. പത്താംക്ലാസ്, ഹയർ സെക്കൻഡറി എന്നിവയാണ് ഈ ജോലികൾക്കുള്ള അടിസ്ഥാന യോഗ്യത.
ഹോട്ടൽ വ്യവസായത്തിലെ ഹൗസ് കീപ്പിങ് മേഖലയുമായി ബന്ധപ്പെട്ട് ഹൗസ്കീപ്പർ, കിച്ചൺ അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്കാണ് നിയമനം.
സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. 920 യൂറോ മുതൽ ആയിരം യൂറോവരെ (ഏകദേശം ഒരുലക്ഷം ഇന്ത്യൻ രൂപ) ശമ്പളവും ലേബർ കോഡ് അനുസരിച്ചുള്ള അവധി, അവധിദിവസ വേതനം, ബോണസ് തുടങ്ങിയ ആനുകൂല്യങ്ങളും ലഭിക്കും. രണ്ട് വർഷത്തേക്കുള്ള കരാറിലായിരിക്കും നിയമനം.
ശമ്പളം: 920 യൂറോ
കരാറിന്റെ മുഴുവൻ കാലയളവിലും പ്രതിമാസം 730 യൂറോയുടെ താമസ, ഭക്ഷണ സൗകര്യം ലഭിക്കും.
ഒഴിവുകളുടെ എണ്ണം: 70
തുടക്കക്കാർക്കും പരിചയസമ്പന്നർക്കും അപേക്ഷിക്കാം.
വിദ്യാഭ്യാസ യോഗ്യത: ഹയർസെക്കൻഡറി അല്ലെങ്കിൽ അതിന് മുകളിൽ (ഹൗസ് കീപ്പിങ്ങിൽ സർട്ടിഫിക്കറ്റ് കോഴ്‌സ് അഭികാമ്യം)
പ്രവൃത്തി പരിചയം: പ്രവൃത്തി പരിചയമില്ലാത്ത ബിരുദധാരികൾ/ഹൗസ് കീപ്പിങ്ങിൽ (ഹോട്ടൽ) ഒരു വർഷത്തെ പരിചയമുള്ള ബിരുദമില്ലാത്തവർ
പ്രായപരിധി: 35 വയസും അതിൽ താഴെയും
ഭാഷാ പ്രാവീണ്യം: ഇംഗ്ലീഷിൽ അടിസ്ഥാന അറിവ്
ജോലിയുടെ സ്വഭാവം: ഹോട്ടൽ മുറികളും മറ്റ് നിയുക്ത പ്രദേശങ്ങളും വൃത്തിയാക്കൽ, വൃത്തിയാക്കൽ, അണുവിമുക്തമാക്കൽ. ബെഡ് ലിനൻ മാറ്റൽ, വൃത്തിയാക്കൽ മുതലായവ ഉൾപ്പെടെ മുറികളുടെ പരിപാലനം.
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ സിവി, പാസ്‌പോർട്ടിന്റെ പകർപ്പ്, സർട്ടിഫിക്കറ്റുകൾ എന്നിവ "ഹൗസ് കീപ്പർ" എന്ന സബ്ജക്ട് ലൈനിൽ രേഖപ്പെടുത്തി ഒഡേപെക്കി ന്റെ ഇമെയിൽ വിലാസമായ jobs@odepc.in എന്ന വിലാസത്തിലേക്ക് അയക്കണം 2026 ഫെബ്രുവരി ഏഴിനോ അതിനുമുമ്പോ അപേക്ഷ ലഭിച്ചിരിക്കണം.
ഒഴിവുകളുടെ എണ്ണം: 30
ശമ്പളം: 1,000 യൂറോ
കരാറിന്റെ മുഴുവൻ കാലയളവിലും പ്രതിമാസം 730 യൂറോയുടെ താമസ, ഭക്ഷണ സൗകര്യം ലഭിക്കും.
വിദ്യാഭ്യാസ യോഗ്യത: എസ്എസ്എൽസിയും കിച്ചൺ അസിസ്റ്റന്റ്/ കിച്ചൺ ഹെൽപ്പറിൽ സർട്ടിഫിക്കറ്റ് കോഴ്‌സും.
പ്രവൃത്തി പരിചയം: കിച്ചൺ അസിസ്റ്റന്റ് (ഹോട്ടലിൽ) ആയി കുറഞ്ഞത് ഒരു വർഷത്തെ പരിചയം
പ്രായപരിധി: 35 വയസും അതിൽ താഴെയും
ഭാഷാ പ്രാവീണ്യം: ഇംഗ്ലീഷ് ആശയവിനിമയത്തിനുള്ള അടിസ്ഥാന അറിവ്
ജോലിയുടെ സ്വഭാവം : ഹെഡ് ഷെഫുകളുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് ഭക്ഷണം തയ്യാറാക്കുന്നതിൽ സഹായിക്കുക,ചേരുവകൾ തയ്യാറാക്കൽ, അരിഞ്ഞുവയ്ക്കൽ, അടിസ്ഥാന അടുക്കള ജോലികൾ ചെയ്യൽ,അടുക്കളയിലെ ശുചിത്വവും ക്രമവും ഉറപ്പാക്കൽസുഗമമായ പ്രവർത്തനങ്ങൾ ഉറപ്പാക്കാൻ ഷെഫുകളുടെ സംഘവുമായി സഹകരിച്ച് പ്രവർത്തിക്കൽ
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ സിവി, പാസ്‌പോർട്ടിന്റെ പകർപ്പ്, സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം "കിച്ചൺ അസിസ്റ്റന്റ്" എന്ന് സബ്ജക്ട് ലൈനിൽ രേഖപ്പെടുത്തി ഒഡേപെക് നൽകിയിരിക്കുന്ന eujobs@odepc.in എന്ന ഇമെയിൽ വിലാസത്തിൽ ഫെബ്രുവരി ഏഴിനോഅതിനുമുമ്പോ അയയ്ക്കണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates