കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (കുസാറ്റ്) യിൽ ടെക്നിക്കൽ അസിസ്റ്റന്റ്/ ടെക്നീഷ്യൻ തസ്തികകളിലേക്കുള്ള നിയമനത്തിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി.
ഐടിഐ, ബിഎസ്‌സി, പിജിഡിസിഎ, ഡിപ്ലോമ ഉള്ളവർക്ക് അപേക്ഷിക്കാം. താൽപ്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് കുസാറ്റിന്റെ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.
തസ്തികയും യോഗ്യതയും
ടെക്നീഷ്യൻ ഗ്രേഡ് I (കമ്പ്യൂട്ടർ സയൻസ് & എൻജിനീയറിങ്): കമ്പ്യൂട്ടർ സയൻസ് / ഇൻഫർമേഷനിൽ ഐടിഐ.
ഒഴിവുകളുടെ എണ്ണം: ഒന്ന്
ടെക്നിക്കൽ അസിസ്റ്റന്റ് ഗ്രേഡ് I (കമ്പ്യൂട്ടർ സയൻസ് & എൻജിനീയറിങ്): കമ്പ്യൂട്ടർ സയൻസിൽ ഒന്നാം ക്ലാസ് ഡിപ്ലോമ അല്ലെങ്കിൽ ബിഎസ്‌സി കമ്പ്യൂട്ടർ സയൻസ് / ബിഎസ്‌സി കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് അല്ലെങ്കിൽ ഫിസിക്സ്/മാത്തമാറ്റിക്സ്/കെമിസ്ട്രിയിൽ ബി.എസ്‌സി. ബിരുദവും പി ജി ഡി സിഎയും.
ഒഴിവുകളുടെ എണ്ണം ;മൂന്ന്
ടെക്നിക്കൽ അസിസ്റ്റന്റ് ഗ്രേഡ് I (ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്): ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ ഒന്നാം ക്ലാസ് ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യം.
ഒഴിവുകളുടെ എണ്ണം ;മൂന്ന്
ടെക്നീഷ്യൻ ഗ്രേഡ് I (കമ്പ്യൂട്ടർ സയൻസ് & എൻജിനീയറിങ്): പ്രതിമാസം 22,240 രൂപ സമാഹൃതം
ടെക്നിക്കൽ അസിസ്റ്റന്റ് ഗ്രേഡ് I (കമ്പ്യൂട്ടർ സയൻസ് & എൻജിനീയറിങ്): പ്രതിമാസം 31,020 രൂപ സമാഹൃതം
ടെക്നിക്കൽ അസിസ്റ്റന്റ് ഗ്രേഡ് I (ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്): പ്രതിമാസം 31,020രൂപ സമാഹൃതം
പ്രായ പരിധി: 18 - 36 വയസ്സ്.
അപേക്ഷാ ഫീസ്: ജനറൽ, ഒബിസി ഉദ്യോഗാർത്ഥികൾക്ക് -900 രൂപ.
അപേക്ഷാ ഫീസ്: എസ്‌സി/എസ്ടി ഉദ്യോഗാർത്ഥികൾക്ക് -185 രൂപ
ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഫെബ്രുവരി 20
രേഖകൾ സഹിതമുള്ള അപേക്ഷയുടെ ഒപ്പിട്ട ഹാർഡ് കോപ്പി സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി: 28
ഹാർഡ് കോപ്പി സമർപ്പിക്കേണ്ട വിലാസം
Registrar,
Administrative Office,
Cochin University of Science and Technology,
Kochi-22
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates