ബാങ്ക് ഓഫ് ബറോഡയിൽ 418 ഒഴിവുകൾ,മാനേജർ,സീനിയർ മാനേജർ, ഓഫീസർ തസ്തികകളിൽ നിയമനം; എൻജിനിയറിങ് ബിരുദം,എംസിഎ ഉള്ളവർക്ക് അപേക്ഷിക്കാം

ഫെബ്രുവരി 19 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.
Bank jobs
Bank of Baroda has announced 418 vacancies for the posts of Manager, Senior Manager, and Officer. Candidates with an Engineering degree or MCA are eligible to apply. The last date to submit applications is February 19. file
Updated on
2 min read

ബാങ്ക് ഓഫ് ബറോഡ (BOB)യിൽ മാനേജർ,സീനിയർ മാനേജർ, ഓഫീസർ തസ്തികകളിലെ ഒഴിവുകൾ നികത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. ബി ടെക്, ബിഇ, എംടെക്,എംഇ, എംസിഎയോഗ്യതകളുള്ളവർക്ക് അപേക്ഷിക്കാം.

വിവിധ ഐടി തസ്തികകളിലാണ് ഒഴിവുകളുള്ളത്. ബാങ്ക് ഓഫ് ബറോഡയുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ, bankofbaroda.bank.in വഴി ഓൺലൈനായി അപേക്ഷിക്കാം. ഫെബ്രുവരി 19 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.

Bank jobs
റയിൽവേ കൺസ്ട്രക്ഷൻ ഇന്റർനാഷണലിൽ പെയ്ഡ് അപ്രന്റീസ്,എൻജിനിയറിങ് ബിരുദവും ഡിപ്ലോമയും ഉള്ളവർക്ക് അവസരം; ഫെബ്രുവരി 10 വരെ അപേക്ഷിക്കാം

ഡെവലപ്പർ, എൻജിനീയർ, അഡ്മിനിസ്ട്രേറ്റർ തുടങ്ങിയ വിവിധ ഐടി തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്.

ആകെ ഒഴിവുകൾ 418 തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

അംഗീകൃത സർവകലാശാല/സ്ഥാപനത്തിൽ നിന്ന് കമ്പ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്നോളജി/ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷനിൽ മുഴുവൻ സമയ ബിഇ/ബിടെക്/എംടെക്/എംഇ/എംസിഎയും നിശ്ചിത പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം.

പ്രായപരിധി 22 മുതൽ 37 വയസ്സ് വരെ (തസ്തിക അനുസരിച്ച് വ്യത്യാസപ്പെടും)ശമ്പളസ്കെയിൽ 85,920 മുതൽ 1,05,280 വരെ തസ്തികയനുസരിച്ച് വ്യത്യാസപ്പെടും.

Bank jobs
ബിഎസ്എൻഎല്ലിൽ 120 സീനിയർ എക്സിക്യൂട്ടീവ് ട്രെയിനി ഒഴിവുകൾ, ബിടെക്, സിഎ, സിഎംഎ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം

ജെഎംജി/എസ്-ഐ (ഓഫീസർ)

ശമ്പളം : 48,480 - 85,920 സ്കെയിലിൽ

പ്രായം : 22 - 32 വയസ്സ്

അവശ്യ യോഗ്യത: അംഗീകൃത സർവകലാശാല/സ്ഥാപനത്തിൽ നിന്ന് കമ്പ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്‌നോളജി/ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷനിൽ മുഴുവൻ സമയ ബി ഇ/ബി ടെക്/എംടെക്/എംഇ/എംസിഎ ഇവയിൽ ഏതെങ്കിലും

പ്രവൃത്തി പരിചയം : ഐടിയിൽ കുറഞ്ഞത് ഒരു വർഷത്തെ സാങ്കേതിക പരിചയം

എംഎംജി/എസ്-ഐ (മാനേജർ)

ശമ്പളം : 64,820 - 93,960 സ്കെയിലിൽ

പ്രായം : 24 - 34 വയസ്സ്

അവശ്യ യോഗ്യത: അംഗീകൃത സർവകലാശാല/സ്ഥാപനത്തിൽ നിന്ന് കമ്പ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്‌നോളജി/ഇലക്‌ട്രോണിക്‌സ് & കമ്മ്യൂണിക്കേഷനിൽ മുഴുവൻ സമയ ബി ഇ/ബി ടെക്/എംടെക്/എംഇ/എംസിഎ

പ്രവൃത്തി പരിചയം: തസ്തികയനുസരിച്ച് നിർദ്ദിഷ്ട ഡൊമെയ്ൻ പരിചയത്തോടെ ഐടിയിൽ കുറഞ്ഞത് മൂന്ന് വർഷത്തെ സാങ്കേതിക പരിചയം

Bank jobs
കുസാറ്റിൽ ടെക്നിക്കൽ അസിസ്റ്റന്റ്/ ടെക്നീഷ്യൻ തസ്തികകളിൽ ഒഴിവ്, ഐടിഐ, ബിഎസ്‌സി, പിജിഡിസിഎ, ഡിപ്ലോമ ഉള്ളവർക്ക് അപേക്ഷിക്കാം

എം എം ജി/എസ് -III (സീനിയർ മാനേജർ)

ശമ്പളം : 85,920 - 1,05,280 സ്കെയിലിൽ

പ്രായം: 27 -37 വയസ്സ്

അവശ്യ യോഗ്യത: അംഗീകൃത സർവകലാശാല/സ്ഥാപനത്തിൽ നിന്ന് കമ്പ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്‌നോളജി/ഇലക്‌ട്രോണിക്‌സ് & കമ്മ്യൂണിക്കേഷനിൽ മുഴുവൻ സമയ ബി ഇ/ബി ടെക്/എംടെക്/എംഇ/എംസിഎ

പ്രവൃത്തി പരിചയം: ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് രണ്ട് വർഷത്തെ സാങ്കേതിക പരിചയവും ഐടിയിൽ കുറഞ്ഞത് അഞ്ച് വർഷത്തെ സാങ്കേതിക പരിചയവും.

Bank jobs
കൊച്ചിൻ ഷിപ്പ്‌യാർഡിൽ എക്‌സിക്യൂട്ടീവ് ട്രെയിനിയാകാം, മാസം 50,000 രൂപ സ്റ്റൈപൻഡ്;അസിസ്റ്റ​ന്റ് മാനേജർ തസ്തികയിൽ സ്ഥിരം നിയമനം:ഫെബ്രുവരി 20 വരെ അപേക്ഷിക്കാം

അപേക്ഷാ ഫീസ്

ജനറൽ / ഒബിസി / ഇഡബ്ല്യുഎസ്: 850/- രൂപ (ജിഎസ്ടി ഉൾപ്പെടെ) + പേയ്‌മെന്റ് ഗേറ്റ്‌വേ ചാർജുകൾ

എസ്‌സി / എസ്ടി / പിഡബ്ല്യുഡി / ഇഎസ്എം / ഡിഇഎസ്എം / സ്ത്രീകൾ : 175/- രൂപ (ജിഎസ്ടി ഉൾപ്പെടെ) + പേയ്‌മെന്റ് ഗേറ്റ്‌വേ ചാർജുകൾ

അപേക്ഷിക്കേണ്ട അവസാന തീയതി: ഫെബ്രുവരി 19

അപേക്ഷ സമർപ്പിക്കേണ്ട ഓൺലൈൻ വിലാസത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക

വിജ്ഞാപനം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഔദ്യോഗിക വെബ്സൈറ്റ്: https://bankofbaroda.bank.in

Summary

Job Alert: Bank of Baroda invites applications for 418 vacancies for Manager, Senior Manager, and Officer posts. Candidates with an Engineering degree or MCA can apply online. Last date to apply: February 19, 2026.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com