റയിൽവേ കൺസ്ട്രക്ഷൻ ഇന്റർനാഷണലിൽ പെയ്ഡ് അപ്രന്റീസ്,എൻജിനിയറിങ് ബിരുദവും ഡിപ്ലോമയും ഉള്ളവർക്ക് അവസരം; ഫെബ്രുവരി 10 വരെ അപേക്ഷിക്കാം

അപേക്ഷകർ ഓൺലൈനായി അപേക്ഷിക്കുകയും അതി​ന്റെ ഹാർഡ് കോപ്പി സമർപ്പിക്കുകയും വേണം.
IRCON, Indian Railway Construction International
Indian Railway Construction International (IRCON) has invited applications for paid apprentice posts. Engineering degree and diploma holders can apply online and submit hard copies by February 10.">IRCON
Updated on
1 min read

ഇന്ത്യൻ റെയിൽവേ ആരംഭിച്ച കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ റെയിൽവേ കൺസ്ട്രക്ഷൻ ഇന്റർനാഷണൽ (IRCON) പെയ്ഡ് അപ്രന്റീസ് തസ്തികകളിലേക്ക് അപേക്ഷിക്കാം.എൻജിനിയറിങ്ങിൽ ബിരുദവും ഡിപ്ലോമയും ഉള്ളവർക്ക് അപേക്ഷിക്കാവുന്ന തസ്തികകളാണ്. അപേക്ഷാ ഫീസ് ഇല്ല.

ഇന്ത്യയിലെ നവരത്ന കമ്പനികളിലൊന്നായ ഇർകോൺ, റോഡ്,പാലം,റെയിൽ,തുരങ്കപാതകൾ,സിഗ്നലിങ് തുടങ്ങി വിവിധ മേഖലകളിലെ നിർമ്മാണ പ്രവർത്തനങ്ങളിൽ പങ്കാളിയാണ്.

IRCON, Indian Railway Construction International
ബിഎസ്എൻഎല്ലിൽ 120 സീനിയർ എക്സിക്യൂട്ടീവ് ട്രെയിനി ഒഴിവുകൾ, ബിടെക്, സിഎ, സിഎംഎ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം

സിവിൽ,ഇലക്ട്രിക്കൽ, എസ് ആൻഡ് ടി എന്നിവയിൽ ബിരുദം അല്ലെങ്കിൽ ഡിപ്ലോമ ഉള്ളവർക്കാണ് ഇപ്പോൾ അവസരം.

ഓൺലൈനായി അപേക്ഷിക്കുകയും ഹാർഡ് കോപ്പി സമർപ്പിക്കുകയും വേണം അപേക്ഷ സമർപ്പിക്കാനുള്ള കാലാവധി ഫെബ്രുവരി 10 ന് അവസാനിക്കും. ഇർകോൺ ഔദ്യോഗിക വെബ്സൈറ്റായ ircon.org വഴി വേണം ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ടത്.

IRCON, Indian Railway Construction International
കുസാറ്റിൽ ടെക്നിക്കൽ അസിസ്റ്റന്റ്/ ടെക്നീഷ്യൻ തസ്തികകളിൽ ഒഴിവ്, ഐടിഐ, ബിഎസ്‌സി, പിജിഡിസിഎ, ഡിപ്ലോമ ഉള്ളവർക്ക് അപേക്ഷിക്കാം

തസ്തികയുടെ പേര് :ഗ്രാജുവേറ്റ് ആൻഡ് ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രന്റീസുകൾ

ആകെ ഒഴിവുകൾ: 26

ഗ്രാജുവേറ്റ് അപ്രന്റീസ്: 17

ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രന്റീസ്:09

വിദ്യാഭ്യാസ യോഗ്യത:

◍ ഗ്രാജുവേറ്റ് അപ്രന്റീസ്: ബന്ധപ്പെട്ട എൻജിനീയറിങ്/ടെക്നോളജി സ്ട്രീമുകളിൽ (സിവിൽ/ഇലക്ട്രിക്കൽ/എസ് & ടി) ബിരുദം അല്ലെങ്കിൽ തത്തുല്യം

◍ ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രന്റീസ്: ബന്ധപ്പെട്ട എൻജിനീയറിങ്/ടെക്നോളജി സ്ട്രീമുകളിൽ (സിവിൽ/ഇലക്ട്രിക്കൽ/എസ് & ടി) ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യം

IRCON, Indian Railway Construction International
കൊച്ചിൻ ഷിപ്പ്‌യാർഡിൽ എക്‌സിക്യൂട്ടീവ് ട്രെയിനിയാകാം, മാസം 50,000 രൂപ സ്റ്റൈപൻഡ്;അസിസ്റ്റ​ന്റ് മാനേജർ തസ്തികയിൽ സ്ഥിരം നിയമനം:ഫെബ്രുവരി 20 വരെ അപേക്ഷിക്കാം

പ്രതിമാസ സ്റ്റൈപ്പൻഡ്

ഗ്രാജുവേറ്റ് അപ്രന്റീസുകൾക്ക്: പ്രതിമാസം 10,000 രൂപ

ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രന്റീസുകൾക്ക്: പ്രതിമാസം 8,500 രൂപ

പ്രായപരിധി : 18 - 30 വയസ്സ്

മാനദണ്ഡം അനുസരിച്ച് അർഹരായവർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും.

IRCON, Indian Railway Construction International
ബിരുദമുണ്ടെങ്കിൽ എസ്ബിഐയിൽ ഓഫീസറാകാം, 2273 ഒഴിവുകൾ

അപേക്ഷാ ഫീസ്: ഇല്ല

ഓൺലൈൻ അപേക്ഷിക്കേണ്ട അവസാന തീയതി :ഫെബ്രുവരി 10

ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട വെബ്സൈറ്റ്:https://www.ircon.org/

ഹാർഡ് കോപ്പി ലഭിക്കേണ്ട അവസാന ദിവസം: ഫെബ്രുവരി 17

ഹാർഡ് കോപ്പി അയ്‌ക്കേണ്ട വിലാസം:

CGM/HRM

IRCON INTERNATIONAL LIMITED

C-4, District Centre

Saket, New Delhi - 110017

IRCON, Indian Railway Construction International
റൈറ്റ്സിൽ എൻജിനീയർമാർക്ക് അവസരം, ഫെബ്രുവരി 26 വരെ അപേക്ഷിക്കാം
Summary

Job Alert: Indian Railway Construction International (IRCON) has invited applications for paid apprentice posts. Engineering degree and diploma holders can apply online till February 10. Hard copies of the application must be submitted by February 17

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com