

CEE-KEAM 2026 അധ്യയന വർഷത്തിൽ ആരംഭിക്കുന്ന വിവിധ പ്രൊഫഷണൽ ഡിഗ്രി കോഴ്‌സുകളിൽ കായികതാരങ്ങൾക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്ക് കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ അപേക്ഷ ക്ഷണിച്ചു.
എൻട്രൻസ് എക്‌സാമിനേഷൻസ് കമ്മീഷണർ പുറപ്പെടുവിച്ചിട്ടുള്ള പ്രോസ്‌പെക്ടസ് പ്രകാരം യോഗ്യതയുള്ള കായികതാരങ്ങൾ കമ്മിഷണർക്ക് സമർപ്പിക്കുന്ന അപേക്ഷയുടെ പകർപ്പ്, കായിക നേട്ടങ്ങളുടെ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് ഉൾപ്പടെ കേരള സ്റ്റേറ്റ് സ്‌പോർട്സ് കൗൺസിലിൽ സമർപ്പിക്കണം.
2024 ഏപ്രിൽ ഒന്ന് മുതൽ 2026 മാർച്ച് 31 വരെയുള്ള കാലയളവിലെ മികവാണ് ഇതിന് അടിസ്ഥാനമാക്കുന്നത്. ഈ കാലയളവിൽ കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ അംഗീകരിച്ചിട്ടുള്ള കായികയിനങ്ങളിൽ ജില്ലകളെ പ്രതിനിധീകരിച്ച് സംസ്ഥാന ജൂനിയർ/യൂത്ത് തല മത്സരങ്ങളിൽ പങ്കെടുത്ത് മൂന്നാം സ്ഥാനം കരസ്ഥമാക്കൽ, റവന്യൂ ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന സ്‌കൂൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് മൂന്നാം സ്ഥാനം കരസ്ഥമാക്കൽ എന്നിവയാണ് കുറഞ്ഞ യോഗ്യത.
പ്രസ്തുത വർഷങ്ങളിൽ സ്‌പോർട്‌സ് പ്രാവീണ്യം തെളിയിച്ചിട്ടുള്ള സർട്ടിഫിക്കറ്റുകൾ മാത്രമേ പരിഗണിക്കൂ. അപേക്ഷകർ സ്‌പോർട്‌സ് നിലവാരം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് മുൻഗണനാക്രമത്തിൽ അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യണം.
അസോസിയേഷനുകൾ സംഘടിപ്പിക്കുന്ന ചാമ്പ്യൻഷിപ്പുകളുടെ സർട്ടിഫിക്കറ്റുകൾ അതത് കായികയിനങ്ങളുടെ സംസ്ഥാന അസോസിയേഷൻ സെക്രട്ടറി സാഷ്യപ്പെടുത്തണം. സ്‌കൂൾ ഗെയിംസ് സർട്ടിഫിക്കറ്റുകൾ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ (സ്‌പോർട്‌സ്) സാക്ഷ്യപ്പെടുത്തണം.
2020 ഫെബ്രുവരി 10ലെ സർക്കാർ ഉത്തരവ് പ്രകാരമാണ് മാർക്ക് നിശ്ചയിക്കുന്നത്. എൻടൻസ് എക്‌സാമിനേഷൻസ് കമ്മീഷണർ പുറപ്പെടുവിച്ചിട്ടുള്ള 2025 ലെ പ്രോസ്‌പെക്ടസിൽ പ്രതിപാദിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യതയും മിനിമം മാർക്കും ഉള്ളവരുടെ അപേക്ഷകൾ മാത്രമേ സ്‌പോർട്സ് ക്വാട്ടാ പ്രവേശനത്തിനും പരിഗണിക്കുകയുള്ളു.
അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ ഒന്ന്.
അപേക്ഷ അയയ്ക്കേണ്ട വിലാസം:
ഫോൺ: 0471-2330167, 2331546.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates